1 GBP = 94.20 INR                       

BREAKING NEWS

സ്റ്റുഡന്റ് വിസക്കാര്‍ക്ക് എത്ര മണിക്കൂര്‍ വേണമെങ്കിലും ജോലി ചെയ്യാം; ടയര്‍-2 വിസക്കാര്‍ക്ക് നിയന്ത്രണമില്ലാതെ എന്‍എച്ച്എസ് ജോലിയെടുക്കാം; പുതിയ നഴ്സുമാര്‍ക്ക് ഒ.എസ്.സി.ഇ പരീക്ഷ എഴുതാന്‍ ഡിസംബര്‍ 31 വരെ സാവകാശം; കൊറോണ കാലത്തേക്ക് കുടിയേറ്റ നിയമങ്ങളില്‍ ഇളവുകളും സാധ്യതകളും തുറന്ന് ബ്രിട്ടന്‍

Britishmalayali
kz´wteJI³

കൊറോണാ കാലത്തേക്കു കുടിയേറ്റ നിയമങ്ങള്‍ എതാണ്ടെല്ലാം ഇളവു ചെയ്തു ബ്രിട്ടന്‍. സ്റ്റുഡന്റ് വിസക്കാര്‍ക്കും ഒ.എസ്.സി.ഇ പരീക്ഷ എഴുതാനുള്ള ട്രെയിനി നഴ്സുമാര്‍ക്കും ടയര്‍ 2 വിസകളില്‍ എത്തിയവര്‍ക്കും അടക്കം മിക്ക വിസ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇളവുകളുണ്ട്. ഏതെങ്കിലും ഒരു വിസാ കാലാവധി കൊറോണാ കാലത്ത് അവസാനിച്ചാല്‍ അതു ഡിസംബര്‍ വരെ നീട്ടി കൊടുക്കുമെന്ന മുന്‍ പ്രഖ്യാപനത്തിനൊപ്പമാണ് പുതിയ ഇളവുകള്‍.

ഈ ഇളവുകളോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും നഴ്‌സുമാര്‍ക്കും ബ്രിട്ടനിലെത്തി അനായാസം ജോലി ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്. കുടിയേറ്റക്കാരെ ആകര്‍ഷിക്കാനുള്ള പുതിയ ഇളവുകള്‍ തീര്‍ച്ചയായും ബ്രിട്ടനു നേട്ടങ്ങള്‍ ഉണ്ടാക്കുന്നതാണ്. നിലവില്‍ നേരിടുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം അടക്കം പരിഹരിക്കാന്‍ ഈ ഇളവുകള്‍ ബ്രിട്ടനെ സഹായിക്കും. നിലവില്‍ ഉള്ള നിയമങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ചുവടെ:

നിലവിലെ പ്രവര്‍ത്തി സമയ നിയന്ത്രണത്തില്‍ മാറ്റം
നിലവില്‍ സമയ പരിധികളോടെ ജോലി ചെയ്യുന്നവര്‍ക്ക് ഇനി നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇനി പറയുന്ന വിഭാഗക്കാര്‍ക്കാണ് നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്. അതായത്, നിങ്ങള്‍ക്ക് ഇഷ്ടമുള്ളത്രയും മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ജോലി ചെയ്യുവാന്‍ സാധിക്കും.
  • ടയര്‍ 4 സ്റ്റുഡന്റ്
  • ടയര്‍ 3 വര്‍ക്കറും, എന്‍എച്ച്എസിലേത് നിങ്ങളുടെ രണ്ടാം ജോലിയും ആണെങ്കില്‍
  • സന്ദര്‍ശനത്തിനെത്തുന്ന അക്കാഡമിക് ഗവേഷകര്‍
  • ഹ്രസ്വകാല വിസയുള്ള വ്യക്തിയും വോളന്ററി സേവനത്തിന് അനുമതിയുള്ള വ്യക്തിയും ആണെങ്കില്‍.
ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇനി മുതല്‍ പ്രവര്‍ത്തി സമയത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. അതുപോലെ നിങ്ങള്‍ ഒരു പ്രീ-റെജിസ്ട്രേഷന്‍ നഴ്സ് ആണെങ്കില്‍ ഒ.എസ്.സി.ഇ പരീക്ഷയ്ക്ക് ഇരിക്കേണ്ട അവസാന തീയതി 2020 ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്. ആദ്യ അവസരത്തില്‍ പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ അടുത്ത അവസരത്തിനായി 2021 മേയ് 31 വരെ കാത്തിരിക്കേണ്ടിവരും.

ഹ്രസ്വകാല വിസാ കാലാവധി നീട്ടി
യാത്രാ നിയന്ത്രണങ്ങള്‍ കാരണമോ, കൊറോണ വൈറസുമായി ബന്ധപ്പെട്ട സെല്‍ഫ് ഐസൊലേഷന്‍ കാരണമോ നിങ്ങള്‍ക്ക് യുകെ വിട്ടുപോകാന്‍ ആകുന്നില്ലെങ്കില്‍ വിസയുടെ കാലാവധി 2020 ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിങ്ങളുടെ വിസ മേയ് 31 വരെ നീട്ടിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികമായും ജൂലായ് 31 വരെ നീട്ടികിട്ടും. അതിനായി പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതില്ല.

യുകെയില്‍ ദീര്‍ഘകാല താമസത്തിന് അപേക്ഷിക്കുന്നുണ്ടോ?
നിങ്ങളുടെ വിസ കാലാവധി 2020 ജനുവരി 24 നും 2020 ജൂലായ് 31 നും ഇടയില്‍ അവസാനിക്കുകയും നിങ്ങള്‍ ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ജൂലായ് 31 വരെ അതിനായി നിങ്ങള്‍ക്ക് യുകെയില്‍ ഇരുന്നു തന്നെ അപേക്ഷിക്കാനാകും. നിങ്ങളുടെ സ്വന്തം രാജ്യത്തില്‍ നിന്നും വിസ അപേക്ഷിക്കുമ്പോള്‍ നല്‍കുന്ന എല്ലാ വിവരങ്ങളും നല്‍കണം. ദീര്‍ഘകാല വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും യുകെ അപേക്ഷാ ഫീസ് നല്‍കുകയും വേണം. ജൂലായ് 31 വരെ കാലാവധി നീട്ടിക്കിട്ടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

യുകെയിലെ ആപ്ലിക്കേഷന്‍ ആന്‍ഡ് സര്‍വീസ് സെന്ററുകള്‍ കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ മൂലം തുറന്നു പ്രവര്‍ത്തിക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ക്ക് ഒരു അപ്പോയിന്റ്മെന്റ് എടുക്കാനാവില്ല. നിങ്ങള്‍ ഇതിനകം അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കില്‍ അതു റദ്ദു ചെയ്തുകൊണ്ടുള്ള അറിയിപ്പ് ഉടനെ നിങ്ങള്‍ക്ക് ലഭിക്കും. അപ്പോയിന്റ്മെന്റില്‍ ഹാജരാകാന്‍ സാധിച്ചില്ല എന്നതിനാല്‍ നിങ്ങളുടേ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ മാറ്റമൊന്നും ഉണ്ടാകില്ല.

ടയര്‍ 1 എന്‍ട്രപ്രെന്യുര്‍ വിസയിലുള്ള നിങ്ങളുടെ ബിസിനസ് തടസപ്പെട്ടോ?
നിങ്ങള്‍ ടയര്‍ 1 എന്‍ട്രപ്രെന്യുര്‍ വിസയില്‍ ഉള്ളയാളും നിങ്ങളുടെ ബിസിനസ്സ് തടസ്സപ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഇനി മുതല്‍ രണ്ടു ജീവനക്കാരെ തുടര്‍ച്ചയായി 12 മാസം ജോലിക്ക് നിര്‍ത്തണം എന്ന നിബന്ധന ഉണ്ടായിരിക്കില്ല. വ്യത്യസ്ത മാസങ്ങളിലെ വൈവിധ്യമാര്‍ന്ന തൊഴിലുകള്‍ ഉള്‍പ്പെടുത്തി 12 മാസം തികച്ചാല്‍ മതിയാകും. നിങ്ങളുടെ ജീവനക്കാരെ ഫര്‍ലോ ചെയ്ത കാലയളവ് 12 മാസ കാലയളവില്‍ ഉള്‍പ്പെടുത്തില്ല. നിങ്ങളുടെ വിസ കാലാവധി തീരുന്നതിനകം നിങ്ങള്‍ക്ക് ജീവനക്കാരുടെ 12 മാസം ജോലി എന്ന നിബന്ധന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനാവശ്യമായ സമയത്തേക്ക് വിസ കാലാവധി നീട്ടിക്കിട്ടും. കോവിഡ് 19 മൂലം ബിസിനസ്സില്‍ തടസ്സം നേരിട്ടവരുടെ, 2020 മേയ് 31ന് ശേഷമുള്ള അപേക്ഷകളിലാണ് ഈ ഇളവ് അനുവദിക്കുക.

ടയര്‍ 4 വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവര്‍ അറിയാന്‍
ടയര്‍ 4 വിസക്കായി അപേക്ഷിച്ച്, തീരുമാനത്തിനായി കാത്തിരിക്കുകയാണെങ്കില്‍ വിസ അപേക്ഷയില്‍ തീരുമാനമാകുന്നതിന് മുന്‍പ് തന്നെ നിങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന കോഴ്സുമായി അല്ലെങ്കില്‍ പഠനവുമായി മുന്നോട്ടു പോകാവുന്നതാണ്. അതിന് ചില നിബന്ധനകള്‍ പാലിക്കണമെന്നു മാത്രം. അവ താഴെ കൊടുക്കുന്നു.
  • നിങ്ങളുടെ സ്പോണ്‍സര്‍ ഒരു ടയര്‍ 4 സ്പോണ്‍സര്‍ ആയിരിക്കണം.
  • കണ്‍ഫര്‍മേഷന്‍ ഓഫ് അക്സപ്റ്റന്‍സ് ഫോര്‍ സ്റ്റഡീസ് (സി.എ.എസ്) നല്‍കിയിരിക്കണം.
  • നിങ്ങളുടെ നിലവിലുള്ള വിസയുടെ കാലാവധി തീരുന്നതിന് മുന്‍പ് അപേക്ഷിച്ചിരിക്കണം. നിങ്ങളുടെ സ്പോണ്‍സറുടെ തെളിവും ഇതിനായി ഹാജരാക്കണം.
  • നിങ്ങളുടെ സി.എ.എസില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അതേ കോഴ്സായിരിക്കണം നിങ്ങള്‍ ആരംഭിക്കേണ്ടത്.
  • സാധുവായ ഒരു അക്കാഡമിക് ടെക്നോളനി അപ്രൂവല്‍ സ്‌കീം (എ.ടി.എ.എസ്) നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം.
  • നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ നിങ്ങള്‍ പഠനം അവസാനിപ്പിക്കണം.

ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 5 വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണോ?

നിങ്ങള്‍ ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 5 വിസക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണെങ്കില്‍ വിസ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പേ നിങ്ങള്‍ക്ക് ജോലി ആരംഭിക്കാവുന്നതാണ്. അതിനുള്ള പ്രത്യേക നിബന്ധനകള്‍ ഇനി പറയും വിധമാണ്.
  • സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് (സി ഒ എസ്) അസ്സൈന്‍ ചെയ്തിരിക്കണം.
  • നിലവിലുള്ള വിസ കാലാവധി അവസാനിക്കുന്നതിനു മുന്‍പേ അപേക്ഷ സമര്‍പ്പിക്കുകയും അതിന്റെ സ്പോണ്‍സര്‍ തെളിവ് ഹാജരാക്കുകയും വേണം.
  • നിങ്ങളുടെ സി ഒ എസില്‍ പറഞ്ഞിരിക്കുന്ന അതേ ജോലിതന്നെയായിരിക്കണം നിങ്ങള്‍ ചെയ്യുന്നത്.
  • നിങ്ങളുടെ അപേക്ഷ നിരസിക്കുകയാണെങ്കില്‍ ഉടന്‍ ജോലി ചെയ്യുന്നത് അവസാനിപ്പിക്കണം.
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നവര്‍ അറിയാന്‍
മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവരുടെ വിസ സ്വാഭാവികമായിത്തന്നെ നീട്ടിലഭിക്കും. ചില മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വിസ ചട്ടങ്ങളിലും മാറ്റങ്ങള്‍ ഉണ്ട്. എന്നാല്‍ അത് നിങ്ങള്‍ എന്‍ എച്ച് എസിലോ മറ്റേതെങ്കിലും സ്വതന്റ്ര ആരോഗ്യ സംരക്ഷണ സേവന ദാതാക്കളോടൊപ്പമോ താഴെ പറയുന്ന തസ്തികകളില്‍ ജോലിചെയ്യുകയാണെങ്കില്‍ മാത്രമേ ലഭിക്കൂ. ബയോ കെമിസ്റ്റ്, ബയോളജിക്കല്‍ സയന്റിസ്റ്റ്, ഡെന്റല്‍ പ്രാക്ടീഷണര്‍, ഹെല്‍ത്ത് പ്രൊഫഷണല്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍, മെഡിക്കല്‍ റേഡിയോഗ്രാഫര്‍, മിഡ്വൈഫ്, നഴ്സ്, ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്, ഒഫ്താല്‍മോളജിസ്റ്റ്, പാരാമെഡിക്, ഫാര്‍മസിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപിസ്റ്റ്, തെറാപി പ്രൊഫഷണല്‍ എന്നിവര്‍ക്കുള്ള വിസ നിബന്ധനകളില്‍ മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാണോ എന്നറിയുവാന്‍ നിങ്ങളുടെ തൊഴില്‍ ദായകരെ സമീപിക്കുക.

സാധാരണ ജോലിക്കൊപ്പം എന്‍എച്ച്എസിലും ജോലി ചെയ്യുന്നുണ്ടോ?
നിങ്ങള്‍ സാധാരണ ജോലി ചെയ്യുന്നതല്ലാത്ത മറ്റൊരു എന്‍എച്ച്എസ് സൈറ്റിലും ജോലി ചെയ്യുന്നുവെങ്കില്‍ അവര്‍ അറിയാനുള്ള കാര്യമാണ് ഇനി പറയുന്നത്. നിങ്ങളുടെ സ്പോണ്‍സര്‍ അവരുടെ സ്പോണ്‍സര്‍ഷിപ്പ് ബാധ്യതകള്‍ നിറവേറ്റുന്നുവെങ്കില്‍ ഈ കൊറോണാ വ്യാപന കാലത്ത് നിങ്ങള്‍ക്ക് ഏത് എന്‍എച്ച്എസ് സൈറ്റിലും പ്രവര്‍ത്തിക്കാനാകും. നിങ്ങളുടെ പ്രവര്‍ത്തി സ്ഥലത്തിന്റെ മാറ്റം സ്പോണ്‍സര്‍മാര്‍ യുകെവിഐയെ അറിയിക്കേണ്ടതില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category