1 GBP = 94.20 INR                       

BREAKING NEWS

ന്യൂയോര്‍ക്കിലെ 89 ശതമാനം വാടകക്കാരും വാടക മുടക്കി; പ്രതിസന്ധി മറികടക്കാന്‍ വര്‍ക്ക് ഫ്രം ഹോം പതിവാക്കുന്നതോടെ ഓഫീസുകള്‍ ഒഴിയും; ഒഴിഞ്ഞ അപ്പാര്‍ട്ട്മെന്റുകള്‍ 70 ശതമാനം വരെ വാടക കുറച്ചിട്ടും ആര്‍ക്കും വേണ്ട; കൊറോണയില്‍ കുടുങ്ങിപ്പോയ ന്യൂയോര്‍ക്ക് പ്രേത നഗരമാകുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

മ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളേയും വിപരീതമായി ബാധിച്ചിട്ടുണ്ട് കൊറോണാ വ്യാപനവും അതിനെ തുടര്ന്നുള്ള ലോക്ക്ഡൗണും. റിയല്‍ എസ്റ്റേറ്റ് മേഖലയും ഇതില്‍ നിന്നും വിഭിന്നമല്ല. നിലവിലുള്ള ലോക്ക്ഡൗണ്‍ എന്ന് പിന്‍വലിക്കുമെന്നറിയാതെ നീണ്ടുപോകുമ്പോള്‍ ഈ മേഖല തകര്‍ച്ചയുടെ നെല്ലിപ്പലക കാണുകയാണ്. ന്യുയോര്‍ക്കില്‍ ഒരു പ്രമുഖനായ കെട്ടിട ഉടമ പറയുന്നത് 80 ശതമാനം വാടകക്കാരും ഏപ്രില്‍, മേയ് മാസങ്ങളിലെ വാടക നല്‍കിയിട്ടില്ല എന്നാണ്. സാമ്പത്തിക ഭദ്രതയുള്ള കമ്പനികള്‍ പോലും ലീസ് കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഭാവിയില്‍ എത്ര കമ്പനികള്‍ ഓഫീസുകളില്‍ പ്രവര്‍ത്തിക്കും എന്ന കാര്യവും അനിശ്ചിതത്വത്തില്‍ തുടരുന്നു.

പലരും ലീസ് കരാറുകള്‍ ലംഘിച്ചും, കാലാവധി തീര്‍ന്നവ പുതുക്കാതെയുംവിലകൂടിയ അപ്പാര്‍ട്ട്മെന്റുകള്‍ ഉപേക്ഷിച്ച് പോവുകയാണ്. പ്രതിസന്ധി തീരുന്നതുവരെ കൂടുതല്‍ സുരക്ഷിതമായ നഗരപ്രാന്തങ്ങളിലേക്കാണവര്‍ മാറുന്നത്. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ജൂലായ് 1 ന് കെട്ടിട നികുതി നല്‍കാന്‍ എത്ര കെട്ടിട ഉടമകള്‍ക്കാവുമെന്ന കാര്യം കാത്തിരുന്ന് കാണണം എന്നാണിവര്‍ പറയുന്നത്. ഇത് നഗരത്തിന്റെ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാക്കും, അതുപോലെ സംസ്ഥാനത്തിന്റെ വരുമാനത്തിലും.

കമ്മേഴ്സ്യല്‍, റെസിഡന്‍ഷ്യല്‍ സ്വത്തുക്കളുടെ വില്പനയിലൂടെ മാര്‍ച്ച് മാസം 217.5 മില്ല്യണ്‍ ഡോളര്‍ നികുതിയായി ലഭിച്ച സ്ഥാനത്ത് ഏപ്രിലില്‍ ഇത് വെറും 78.5 മില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. ഈ നികുതി വരുമാനത്തില്‍ നിന്നാണ് നഗരത്തിലെ അത്യാവശ്യ സേവനങ്ങളായ റോഡ് അറ്റകുറ്റപ്പണികള്‍, മലിനജല നിവാരണ സിസ്റ്റം, പോലീസ്, അഗ്‌നിശമന സേന തുടങ്ങിയവക്കുള്ള ചെലവുകള്‍ കണ്ടെത്തുന്നത്. അതായത്, നികുതിയിലുള്ള കുറവ് മൊത്തം നഗരജീവിതത്തേയും വിപരീതമായി ബാധിക്കുമെന്നര്‍ത്ഥം.

ഇനി ഒരു മാസം കൂടി വാടക വാങ്ങാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മിക്ക കെട്ടിടയുടമകളും പറയുന്നത്. ചെറിയ വരുമാനമുള്ള വാടകക്കാര്‍ക്ക് എന്തെങ്കിലും സഹായ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ചെറുകിട കെട്ടിട ഉടമകള്‍ സമ്മര്‍ദ്ദത്തിലാകുമെന്നാണ് അവര്‍ പറയുന്നത്. ഗാര്‍ഹിക മേഖലയില്‍ ഇപ്പോള്‍ തന്നെ വാടകയില്‍ 70 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്.എന്നിട്ടും വാടകക്ക് എടുക്കാന്‍ ആവശ്യക്കാരില്ലെന്നാണ് കെട്ടിട ഉടമകളുടെ പരാതി.

ലോക്ക്ഡൗണ്‍ മൂലം താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കേണ്ടിവന്നതിനാല്‍ കെട്ടിടമൊഴിഞ്ഞുപോയ എത്രകമ്പനികള്‍ തിരികെ വരും എന്നകാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു. ഈയടുത്ത് നടന്ന ഒരു സര്‍വ്വേയില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ്, ഊപര്‍, ഫേസ്ബുക്ക് തുടങ്ങിയ വന്‍കിട കമ്പനികളിലെ ജീവനക്കാരില്‍ 35.67% പറഞ്ഞത് അവര്‍ ന്യുയോര്‍ക്കിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. പതിനാല് ശതമാനം പേര്‍ ഓഫീസുകളിലേക്ക് തിരികേ പോകുന്നേയില്ല എന്ന് തീരുമാനിച്ചപ്പോള്‍ 39% പേര്‍ പറഞ്ഞത് ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസത്തിലധികം പോകില്ലെന്നാണ്.

ട്വിറ്റര്‍ അവരുടെ ജീവനക്കാര്‍ക്ക് ഇനിയുള്ള കാലം മുഴുവന്‍ വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിക്കഴിഞ്ഞു. ഫേസ്ബുക്കും ഗൂഗിളും പോലുള്ള കമ്പനികളും അതിനുള്ള നടപടികള്‍ ആരംഭിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോമിന് സൗകര്യമൊരുക്കുമ്പോള്‍ ഓഫീസുകളുടെ പ്രസക്തി തന്നെ ഇല്ലാതെയാകും. സ്ഥാപനങ്ങള്‍ക്ക് അവരുടെ ചെലവ് കുറയ്ക്കാനും ജീവനക്കാര്‍ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കാനും ഇതിലൂടെ കഴിയുമെന്നതിനാല്‍ ഈ സംവിധാനം അതിവേഗം ജനപ്രീതി നേടുമെന്നതില്‍ സംശയമില്ല. ഇത് കെട്ടിടങ്ങള്‍ക്ക് ആവശ്യക്കാരെ ഇല്ലാതെയാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category