1 GBP = 94.20 INR                       

BREAKING NEWS

തെലുങ്കാന ആദിലാബാദി ല്‍ പള്ളി നിര്‍മ്മിക്കാന്‍ സഹായവുമായി ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത; കോവിഡ് ദുരിതത്തിലും 28000 പൗണ്ട് സഹായം നല്‍കിയത് നാല് മിഷനുകള്‍

Britishmalayali
kz´wteJI³

ബിര്‍മിങ്ഹാം: തെലുങ്കാനയിലെ പാവപ്പെട്ടവര്‍ അനേകം ഉള്ള ഒരു സ്ഥലം, ആദിലാബാദ്. പരുത്തികൃഷിക്ക് പേര് കേട്ട സ്ഥലം കൂടിയായതോടെ ലോകം ഈ പ്രദേശത്തിന് നല്‍കിയ പേര് വൈറ്റ് ഗോള്‍ഡ് സിറ്റി. ഇവിടെയുള്ള പാവങ്ങള്‍ക്കായി ഒരു ആരാധനാലയം പുതുക്കി പണിയേണ്ടി വന്നപ്പോള്‍ മലയാളിയായ ബിഷപ്പ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടിന് മുന്നില്‍ ആശ്രയമായി ഉണ്ടായിരുന്നത് ബ്രിട്ടനിലെ മലയാളികളായ ക്രിസ്ത്യന്‍ വിശ്വാസ സമൂഹമാണ്.

അദ്ദേഹം ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയെ സമീപിച്ചതും ആശങ്കയോടെയാണ്. ഈ കൊറോണക്കാലത്ത് എങ്ങനെ ദേവാലയ നിര്‍മ്മിതിക്കായി പണം ചോദിക്കും? പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്. എത്ര പ്രയാസം നിറഞ്ഞ കാലമായാലും ദൈവസന്നിധിയില്‍ തങ്ങള്‍ എക്കാലവും പ്രിയപ്പെട്ടവര്‍ തന്നെ ആയിരിക്കും എന്ന് ഏതാനും വിശ്വാസികള്‍ തീരുമാനിച്ചപ്പോള്‍ തന്നെ ദേവാലയ നിര്‍മ്മിതിക്കാവശ്യമായ 28000 പൗണ്ടും നിമിഷ നേരം കൊണ്ട് സമാഹരിക്കപ്പെട്ടിരിക്കുകയാണ്. 

തെലുങ്കാനയിലെ വീട് കത്തിപ്പോയ കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് തലചായ്ക്കാന്‍ ഇടം നിര്‍മ്മിച്ച് നല്‍കിയതും കാല്‍ നട യാത്ര ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും ഏര്‍പ്പാട് ചെയ്തും അദ്ദേഹം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സജീവ ചര്‍ച്ചയിലാണ്. ഏതാനും വൈദികര്‍ ദൈവിക പാത വിട്ടു സഞ്ചരിക്കുന്ന കാലത്തു മാര്‍ പ്രിന്‍സ് പാണേങ്ങാടിനെ പോലെ ഉള്ള വൈദിക വേലയുടെ മഹത്വം അറിയുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടത് തങ്ങളുടെ കടമയായി കരുതിയാണ് അദ്ദേഹത്തിന്റെ ആവശ്യം ഇരുകയ്യും നീട്ടി ഏറ്റെടുക്കാന്‍ തയ്യാറായതെന്നു യുകെയിലെ സഭ വിശ്വാസികള്‍ ഏക സ്വരത്തില്‍ പറയുന്നു.

ബിര്‍മിങ്ഹാം സള്‍റ്റ്‌ലി സെന്റ് ബെനഡിക്ട് മിഷന്‍ 15000 പൗണ്ട് സംഭവാനയായി നല്‍കിയപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മിഷന്‍ 5500 പൗണ്ടും പ്രെസ്റ്റന്‍ മിഷന്‍ 5000 പൗണ്ടും ശേഷിക്കുന്ന 2500 പൗണ്ട് ലെസ്റ്റര്‍ മിഷനുമാണ് നല്‍കിയത്. ഇക്കാര്യം വ്യക്തമാക്കി സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടീഷ് രൂപതയില്‍ നിന്നും എല്ലാ മിഷനുകള്‍ക്കും നല്‍കിയ സന്ദേശത്തില്‍ ആദിലാബാദ് രൂപത ബിഷപ്പ് നന്ദി അറിയിച്ച കാര്യവും എടുത്തു പറയുന്നുണ്ട്. 

ഇക്കഴിഞ്ഞ മാര്‍ച്ച് നാലു മുതല്‍ 16 വരെ ബിഷപ്പ് ആന്റണി പ്രിന്‍സ് പാണേങ്ങാടന്‍ യുകെയില്‍ നടത്തിയ സന്ദര്‍ശനത്തിനിടയിലാണ് തകര്‍ന്നു തുടങ്ങിയ ആദിലാബാദിലെ ചാപ്പലിന്റെ കാര്യം സീറോ മലബാര്‍ രൂപതയുടെ ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് മിഷനുകളുടെ ശ്രദ്ധയില്‍ ഇക്കാര്യം എത്തിയപ്പോള്‍ നാലു മിഷനുകള്‍ മാത്രം കൈകോര്‍ത്തപ്പോള്‍ പള്ളി നിര്‍മാണത്തിനാവശ്യമായ തുക സ്വരൂപിക്കപ്പെടുക ആയിരുന്നു.

ദിലാബാദ് രൂപത 25 ലക്ഷം പ്രതീക്ഷിച്ചിടത്തു 26 ലക്ഷം നല്‍കിയാണ് ബ്രിട്ടനിലെ വിശ്വാസികള്‍ സ്‌നേഹം പങ്കിട്ടതു. ഇക്കാര്യം നന്ദി അറിയിച്ചു ബിഷപ്പ് പ്രിന്‍സ് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു. ചാപ്പലും അതിനൊപ്പം റിട്രീറ്റ് സെന്ററും ഈ തുക കൊണ്ട് ഉടന്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ബിഷപ്പും രൂപതയും. 

1999ല്‍ രൂപം കൊണ്ട ദിലാബാദ് രൂപതയില്‍ ഇപ്പോള്‍ 16000 വിശ്വാസികളാണുള്ളത്. രൂപതയുടെ കീഴില്‍ 36 പാരീഷുകളും പ്രവര്‍ത്തിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category