1 GBP = 94.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ രോഗലക്ഷണം ഉള്ളവര്‍ക്ക് ടെസ്റ്റ്; അന്യ നാടുകളില്‍ നിന്നും വന്നാല്‍ രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം അഥവാ 1000 പൗണ്ട് പിഴ; ഹോട്ട് സ്‌പോട്ടില്‍ നിന്നുള്ളവരുടെ യാത്രതടയും; പിഴയും കിട്ടും; ഈദ് പെരുന്നാള്‍ മൂലം നാളെ കര്‍ശന പോലീസ് നിയന്ത്രണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് മരണങ്ങള്‍ അരലക്ഷം എങ്കിലും കടക്കും എന്നുറപ്പായിരിക്കെ തുടക്കം മുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി നീങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പാത പിന്തുടരാന്‍ ബ്രിട്ടനും തയ്യാറെടുക്കുന്നു. ദിനംപ്രതിയുള്ള മരണ സംഖ്യാ കാര്യമായി കുറയാത്തതും പുതുതായി കൂടിതല്‍ രോഗികള്‍ എത്തുന്നതും വേനല്‍ക്കാല ദിനങ്ങള്‍ പിറന്നു തുടങ്ങിയതുമെല്ലാം കടുത്ത നിയന്ത്രങ്ങളിലേക്കു നീങ്ങാന്‍ ബ്രിട്ടന്‍ പ്രേരിപ്പിക്കുകയാണ്. ഒരു തടസവും ഇല്ലാതെ തുറന്നു കിടന്ന എയര്‍ പോര്‍ട്ടുകളും ലക്ഷക്കണക്കിന് ജനങ്ങളെയും കൊണ്ട് നിര്‍ബാധം യാത്ര നടത്തിയ ട്യൂബ് ട്രെയിനുകളും ഒക്കെ ചേര്‍ന്നാണ് കോവിഡിന് താണ്ഡവമാടാന്‍ ലണ്ടനില്‍ അരങ്ങൊരുക്കിയത് എന്ന വിമര്‍ശം ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണ്.

മാത്രമല്ല, തുടക്കം മുതല്‍ തന്നെ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനും അവരെ ക്വാറന്റീന്‍ ചെയ്യാനും മടിച്ചതും രോഗബാധ സകല നിയന്ത്രണവും വിട്ടു പടരാനും ഇടയാക്കി. ഇപ്പോള്‍ ഈ തെറ്റുകള്‍ക്കെല്ലാം പരിഹാരം കണ്ടെത്താന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങിയാല്‍ മാത്രമേ കോവിഡിനെ ഏതെങ്കിലും വിധത്തില്‍ തടയാനാകൂ എന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കരുതുന്നതും. ഇതിനായി ഇന്ത്യയുടെ കോവിഡ് നിയന്ത്രണ നടപടികള്‍ അതേപടി പിന്തുടരുന്ന കാഴ്ചയാണ് ലഭ്യമാകുന്നത്. 

ജൂണ്‍ എട്ടുമുതല്‍ അന്യ നാടുകളില്‍ നിന്നും എത്തുന്നവര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം ആണെന്ന് ഇന്നലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ വ്യക്തമാക്കിയിരുന്നു. ഇത് ആരെങ്കിലും ലംഘിച്ചാല്‍ കയ്യോടെ ആയിരം പൗണ്ട് പിഴ ഈടാക്കാന്‍ ആണ് പദ്ധതി. പ്രവാസികളായി എത്തുന്നവര്‍ക്കായി ഇന്ത്യന്‍ സര്‍ക്കാരും രണ്ടാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധം ആക്കിയിരുന്നു. ഒരാഴ്ച ക്വാറന്റീന്‍ മതിയെന്നാണ് കേരളം നിലപാട് എടുത്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചു ഹൈ കോടതിയില്‍ എത്തിയതോടെ ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും ക്വാറന്റീന്‍ സമയം രണ്ടാഴ്ച തന്നെയാണ്.

കയ്യില്‍ പണം ഉള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം ഉള്ള ഹോട്ടലുകളും മറ്റും തങ്ങാന്‍ തിരഞ്ഞെടുക്കാം. അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗകര്യങ്ങളില്‍ ഒതുങ്ങേണ്ടി വരും. രാജ്യത്തു അതിവേഗം കോവിഡ് വൈറസിന്റെ രണ്ടാം ആക്രമണം ഉണ്ടാകാതിരിക്കാന്‍ ആണ് ഈ കടുത്ത നടപടിയെന്നും ഹോം സെക്രട്ടറി വ്യക്തമാക്കി. രോഗ ലക്ഷണം ഉള്ള എല്ലാവര്‍ക്കും ടെസ്റ്റ് നടത്താനും ഉള്ള വഴിയാണ് ഇപ്പോള്‍ ബ്രിട്ടന്‍ തേടുന്നത്. 

ക്വാറന്റീനില്‍ പോകുന്നവര്‍ എയര്‍ പോര്‍ട്ടില്‍ തന്നെ തങ്ങളെ ട്രേസ് ചെയ്യാനുള്ള വിവരവും നല്‍കണം. ഇവരെ പതിനാലു ദിവസവും നിരീക്ഷിക്കാന്‍ ഏര്‍പ്പാടുണ്ടാകും. സെല്‍ഫ് ഐസൊലേഷന്‍ നിബന്ധന മറികടന്നുവെന്ന് വ്യക്തമായാല്‍ ആയിരം പൗണ്ടിന്റെ പിഴ നോട്ടീസും പിന്നാലെ വീട്ടിലെത്തും. മാത്രമല്ല ഇങ്ങനെ വരുന്നവര്‍ സ്വന്തം വാഹനത്തില്‍ വീട്ടില്‍ എത്താന്‍ ഉള്ള സൗകര്യവും ഏര്‍പ്പാടാക്കണം ഇത്തരത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ ആര്‍ക്കും വീട്ടില്‍ നിന്നും വരാനാകില്ല. അഥവാ അംഗപരിമിതി ഉള്‍പ്പെടെയുള്ള അടിയന്തിര സഹായം വേണമെന്ന് തെളിയിക്കേണ്ടി വരില്ല. അതിര്‍ത്തി കടന്നു വരുന്ന വിദേശികളെ തടയാന്‍ ബോര്‍ഡര്‍ പോലീസും രംഗത്തുണ്ടാകും. ഇത്തരത്തില്‍ ബ്രിട്ടീഷ് വംശജരായ ആളുകള്‍ക്ക് മാത്രമേ രാജ്യത്തു തല്‍ക്കാലം പ്രവേശിക്കാനാകൂ. 

അതിനിടെ വെയില്‍ ദിനങ്ങള്‍ എത്തിയതോടെ വെയില്‍സ് ഉള്‍പ്പെടെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രാദേശികമായി നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ എത്തുന്നവരെയും പോലീസ് തടയും. പ്രത്യേകിച്ച് ലണ്ടന്‍, ബിര്‍മിങ്ഹാം, ഹെറ്ഫോര്‍ഡ്ഷയര്‍ തുടങ്ങിയ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നെത്തുന്നവര്‍ക്കു പിഴയും ഈടാക്കിയ ശേഷമാകും തിരികെ മടക്കുക. നാളെ ഈദ് പെരുന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ടു കൂടുതല്‍ ആളുകള്‍ വെളിയില്‍ ഇറങ്ങാന്‍ ഉള്ള സാധ്യത കണക്കിലെടുത്തു പോലീസ് നിയന്ത്രണം കര്‍ശനമാക്കും. ഈദ് പ്രമാണിച്ചു പള്ളികള്‍ അടഞ്ഞു തന്നെ കിടക്കുമെന്നു മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ആഴ്ച വെയില്‍ കൂടിയ ദിനങ്ങളില്‍ കൂടുതലായി ആളുകള്‍ പുറത്തിറങ്ങിയത് കണക്കിലെടുത്താണ് നിയന്ത്രണം ശക്തമാക്കുന്നത്. കൂടുതല്‍ ആളുകള്‍ ഒന്നിച്ചു പുറത്തിറങ്ങുന്നത് സോഷ്യല്‍ ഡിസ്റ്റന്‍സ് റൂള്‍ നടപ്പാക്കുന്നതിന് തടസമാണെന്നു പോലീസ് വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category