kz´wteJI³
ആയിരം നാവായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മാന്ത്രിക മരുന്നിനെ പറ്റി സംസാരിക്കുമ്പോള്‍. അമേരിക്കയില്‍ കൊറോണയുടെ താണ്ഡവം മൂര്‍ഛിക്കാന്‍ തുടങ്ങിയ നാള് മുതല്ക്കേ ട്രംപ് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതാണ് ഈ മരുന്ന്. അതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. എഫ് ഡി എ അനുമതി ഇല്ലെന്ന് ബോദ്ധ്യമായിട്ടും ഈ മരുന്നിന്റെ ഉപയോഗത്തിനായി കടുംപിടുത്തം പിടിക്കുകയായിരുന്നു ട്രംപ്.
ഇതിന്റെ ഫലസിദ്ധിയെ സംശയിച്ച, വൈറ്റ്ഹൗസിലെ കോറോണാ സെല്‍ മേധാവിയെ പരസ്യമായി ശാസിച്ചു നിശബ്ദനാക്കിയത് ഒരു പത്രസമ്മേളനത്തില്‍ വച്ചായിരുന്നു. ഇന്ത്യയോട് കയറ്റുമതി നിബന്ധനകള്‍ ഒഴിവാക്കി മരുന്ന് അയച്ചുതരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിന് തയ്യാറല്ലെങ്കില്‍ കടുത്ത നടപടികള്‍ എടുക്കുമെന്ന് പറഞ്ഞത് ഇന്ത്യയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഈയിടെയാണ് ഒരു പത്രസമ്മേളനത്തില്‍ തനിക്ക് കൊറോണ ബാധിക്കാത്തത് ദിവസേന ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നതുകൊണ്ടാണെന്ന് അദ്ദേഹം പ്രസ്താവിച്ചത്. മാത്രമല്ല ഈ മരുന്നിനെതിരെ സംസാരിക്കുന്നവര്‍ തന്റെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞുവച്ചു.
ഈ മരുന്നുദ്പാദിപ്പിക്കുന്ന കമ്പനിയില്‍ അദ്ദേഹത്തിനും വേറെ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും സാമ്പത്തിക താത്പര്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അത് സാവധാനം വിസ്മൃതിയിലാണ്ടു. ആരോഗ്യ ശാസ്ത്രത്തിലോ മറ്റേതെങ്കിലും ശാസ്ത്രത്തിലോ അടിസ്ഥാന യോഗ്യതയില്ലാത്ത ട്രംപ് ഇത്ര ആവേശത്തോടുകൂടി ഈ ഔഷധത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനെന്നത് ഇന്നും കൃത്യമായി അറിയുവാന്‍ കഴിയാത്ത കാര്യമാണ്.
ഹൈഡ്രോക്സിക്ലോറൊക്വിനിന്റെ രാഷ്ട്രീയം എന്തായാലും അത് കൊറോണയെ സംബന്ധിച്ച് കാല്‍ക്കാശിന് കൊള്ളാത്ത മരുന്നാണെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ തെളിയിച്ചിരിക്കുന്നത്.ഈ മരുന്ന് ഉപയോഗിച്ച് മഹാമാരിയെ നിയന്ത്രിച്ചു നിര്‍ത്താം എന്ന മോഹത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായ ഈ പഠന റിപ്പോര്‍ട്ട് ഇന്നലെയാണ് പുറത്തുവന്നത്.
ബ്രിട്ടനിലും അമേരിക്കയിലും കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ഏകദേശം 1,00,000 രോഗികളില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഹൈഡ്രോകിസ് ക്ലോറോക്വിന് ലോകം കാത്തിരുന്ന അദ്ഭുത മരുന്നല്ല എന്നുമാത്രമല്ല അത് ഗുരുതരമായ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കുന്നു എന്നാണ്. പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് ഭേദമാക്കുവാന്‍ സഹായിക്കുന്നില്ല എന്നുമാത്രമല്ല മരണത്തിനുള്ള സാദ്ധ്യത 45 ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നു എന്നും ഗവേഷകര്‍ കണ്ടെത്തി. മാത്രമല്ലം ഈ മരുന്ന് കഴിക്കുന്ന കോവിഡ് രോഗികള്‍ക്ക് അറിത്മിയ എന്ന രോഗം പിടിപെടാനുള്ള സാദ്ധ്യത മറ്റുള്ളവരില്‍ നിന്നും അഞ്ചിരട്ടിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നായി ഉള്ള 96,032 രോഗികളുടെ വിവരങ്ങള്‍ പഠിച്ചതില്‍ നിന്നാണ് ബോസ്റ്റണിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ വിദഗ്ദര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
ഈ രോഗികളില്‍ 5,000 പേര്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിനോ അതിന്റെ മറ്റുരൂപങ്ങളിലുള്ള ക്ലോറോക്വിനുകളോ നല്‍കിയിരുന്നു. 10,000 പേര്‍ക്ക് ഹൈഡ്രോക്സെ ക്ലോറോക്വിനിനോടൊപ്പം മറ്റ് രണ്ട് മരുന്നുകളും നല്‍കിയിരുന്നു. ഇവരുടെ വിവരങ്ങള്‍ ഈ മരുന്ന് നല്‍കാത്ത മറ്റ് 81,000 പേരുടെ വിവരങ്ങളുമായി താരതമ്യം ചെയ്തപ്പോള്‍ ക്ലോറോക്വിന് നല്കാത്തവരുടെ ഇടയില്‍ ഓരോ 11 രോഗികളില്‍ ഒരാള്‍ വീതം മരണമടഞ്ഞതായി കണ്ടു. അതായത് മരണനിരക്ക് 9.3 ശതമാനം.
അതേ സമയം ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്കിയ ഗ്രൂപ്പില്‍ 18 ശതമാനം പേര് മരണമടഞ്ഞു. മറ്റിനങ്ങളിലെ ക്ലോറോക്വിന് നല്കിയവരില് മരണനിരക്ക് 16 ശതമാനവും ആയിരുന്നു. ഈ രണ്ട് മരുന്നുകളും മറ്റ് ആന്റിബയോട്ടിക്കുകളുമയി ചേര്‍ത്ത് ഉപയോഗിച്ചപ്പോള്‍ മരണനിരക്ക് 23.8% ആയി എന്നും കണ്ടു. രോഗികളുടെ ആരോഗ്യസ്ഥിതി ഉള്‍പ്പടെ മറ്റ് പല കാര്യങ്ങളും മരണത്തിന് കാരണമാകാം എന്നതിനാല്‍ ഈ മരണനിരക്കുകള്‍ കൃത്യമല്ല. എന്നിരുന്നാലും, ട്രംപിന്റെ അദ്ഭുത മരുന്ന് ഉപയോഗിക്കുന്നവര്‍ മരണമടയാനുള്ള സാദ്ധ്യത അത് ഉപയോഗിക്കാത്തവരിലും അധികമാണെന്നാണ് ഈ പഠനം തെളിയിക്കുന്നത്.
ഹൃദ്രോഗത്തിനുള്ള സാദ്ധ്യത ഈ ഔഷധം വര്‍ദ്ധിപ്പിക്കുന്നതിനാലാണ് മരണനിരക്ക് കൂടുന്നത് എന്നാണ് അനുമാനം. എന്തായാലും ഈ ദിവ്യ ഔഷധം കോവിഡ് ചികിത്സക്ക് അനുയോജ്യമല്ലെന്ന് വ്യക്തമായി തന്നെ ഈ പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam