1 GBP = 92.70 INR                       

BREAKING NEWS

ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികള്‍ മരിച്ചത് വീട്ടിലെത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെ; ലോറിക്കടിയില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച്: ഇന്നലെ മണ്ണാര്‍ക്കാടിനെ നടുക്കിയ റോഡപകടത്തില്‍ പൊലിഞ്ഞത് കല്ലുവഴി സ്വദേശികളായ ദമ്പതികള്‍

Britishmalayali
kz´wteJI³

കടമ്പഴിപ്പുറം: ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികള്‍ മരിച്ചത് വീട്ടിലെത്താന്‍ 50 മീറ്റര്‍ മാത്രം ശേഷിക്കെ. കല്ലുവഴി വള്ളിക്കാട്ടു വീട്ടില്‍ ഗോപാലകൃഷ്ണനും(50) ഭാര്യ സജിതയുമാണ്(45) ഇന്നലെ ലോരി ദേഹത്തേക്ക് മറിഞ്ഞ് അതിദാരുണമായി കൊല്ലപ്പെട്ടത്. സിമന്റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു.

ലോറിക്കടിയില്‍പ്പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ലോറിക്കടിയില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്. പുഞ്ചപ്പാടം വളവില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. മണ്ണാര്‍ക്കാട് നിന്നെത്തിയ അഗ്നിരക്ഷാ സേന ക്രെയിന്‍ ഉപയോഗിച്ചു ലോറി പൊക്കിമാറ്റിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

കല്ലുവഴി സ്വദേശികളായ ഇരുവരും കുറച്ചുകാലമായി പുഞ്ചപ്പാടത്താണു താമസം. കല്ലുവഴിയിലെ വീട്ടില്‍ പോയി മടങ്ങവേയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്നു ചെര്‍പ്പുളശ്ശേരിയിലേക്കു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ശ്രുതി, ശ്രീരാഗ്. മരുമകന്‍: സജി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category