1 GBP = 92.50 INR                       

BREAKING NEWS

മൂന്ന് മാസത്തെ മറൈന്‍ കോഴ്സ് പഠിച്ച യുവാക്കളെ ജോലിക്കായെത്തിച്ചത് ഷാര്‍ജയില്‍; പാക്കിസ്ഥാനിയുടെ അക്കോമഡേഷനിലേക്ക് എത്തിയ യുവാക്കളുടെ പാസ്പോര്‍ട്ടും വാങ്ങി വെച്ചു; തൊഴില്‍ തട്ടിപ്പിനിരയായി ഷാര്‍ജയിലെത്തിയ മലയാളി യുവാക്കള്‍ അന്തിയുറങ്ങുന്നത് പാര്‍ക്കിലും പാലത്തിനടിയിലും: യുവാക്കള്‍ക്ക് നഷ്ടമായത് രണ്ടരലക്ഷം രൂപ

Britishmalayali
kz´wteJI³

ഷാര്‍ജ: തൊഴില്‍ തട്ടിപ്പിന് ഇരയാകുകയും രണ്ടര ലക്ഷത്തോളം രൂപ നഷ്ടമാകുകയും ചെയ്തതോടെ ഷാര്‍ജയില്‍ കുടുങ്ങിയ മലയാളി യുവാക്കള്‍ അന്തിയുറങ്ങുന്നത് റോളയിലെ പാര്‍ക്കിലും പാലത്തിന് അടിയിലും. കംപ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമധാരിയായ പെരുമ്പാവൂര്‍ സ്വദേശി അഖില്‍ വേണുവും(22), ഇടുക്കി തടിയമ്പാട് സ്വദേശി ഷെബിന്‍ കുര്യനും(20) ആണ് തട്ടിപ്പിന് ഇരയായി ആഴ്ചകളായി ഷാര്‍ജ റോള പാര്‍ക്കിലും പാലത്തിന് അടിയിലുമായി അന്തിയുറങ്ങുന്നത്.

വിദ്യാഭ്യാസ തട്ടിപ്പിന് ഇരയായ ഇരുവര്‍ക്കും ഇന്ത്യയില്‍ വച്ചാണ് പണം നഷ്ടമായത്. തുടര്‍ന്ന് ജോലിക്കെന്ന വ്യാജേനെ ഷാര്‍ജയിലേക്ക് കയറ്റി അയക്കുക ആയിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരികളായ ഇരുവരും ജയ്പൂര്‍ ചിത്രക്കോട്ടുള്ള സായ് എജ്യുക്കേഷന്‍ ട്രസ്റ്റില്‍ കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തെ മറൈന്‍ കോഴ്സിനു ചേര്‍ന്നതോടെയാണ് കഷ്ടകാലം ആരംഭിച്ചത്. എസ്ടിസിഡബ്ല്യൂ (സ്റ്റാന്‍ഡേഡ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ വാച്ച് കീപ്പിങ്) എന്ന കോഴ്സ് പഠിച്ചാല്‍ പെട്ടെന്ന് പ്ലെയ്സ്മെന്റ് കിട്ടുമെന്നാണ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നത്. ഒന്നരലക്ഷം രൂപയായിരുന്നു അതിന് ചെലവ്. തുടര്‍ന്ന് അവരെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ലക്നോവില്‍ സിഎംഇടി എന്ന സ്ഥാപനത്തിലേക്കും അയച്ചു.

സര്‍വീസ് ചാര്‍ജും മറ്റുമായി രണ്ടരലക്ഷം രൂപയോളം വാങ്ങി. തുടര്‍ന്ന് പഠനം കഴിഞ്ഞ് നാട്ടിലെത്തി കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഇവരെ ജോലിക്കെന്ന വ്യാജേന ജനുവരിയില്‍ മുംബൈയിത്തിച്ചു. അവിടെയും രണ്ടാഴ്ച സ്വന്തം ചെലവില്‍ കഴിയേണ്ടി വന്നു. ബഹളം വച്ചതോടെയാണ് ഇരുവരെയും ജോലി ശരിയായി എന്ന് പറഞ്ഞ് ഷാര്‍ജയിലേക്ക് കയറ്റി വിട്ടത്. നിധീഷ് എന്ന ഇടനിലക്കാരന്‍ വഴിയായിരുന്നു ഇത്. അഖില്‍ ജനുവരിയിലും ഷെബിന്‍ ഫെബ്രുവരിയിലും ഇവിടെ എത്തിയതാണ്. പാക്കിസ്ഥാനിയുടെ അക്കോമഡേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്.


അയാള്‍ ഇവരുടെ പാസ്പോര്‍ട്ടും വാങ്ങിവച്ചു. ജോലി ലഭിക്കാതായതോടെയാണ് ഇരുവര്‍ക്കും തട്ടിപ്പ് മനസ്സിലായത്. പാക്കിസ്ഥാനിയും ഇവരെ താമസസ്ഥലത്തു നിന്നും പുറത്താക്കി. ഒരാഴ്ചയിലധികമായി ഇവര്‍ പാര്‍ക്കിലും പാലത്തിന് അടിയിലുമായി താമസിക്കുകയാണ്. പൊലീസ് പിടിച്ച് ജയിലിലായാല്‍ ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്ന് ഇവര്‍ പറയുന്നു. ഷാര്‍ജ മോസ്‌കിലെ സെക്യൂരിറ്റി അജയനാണ് ഇവരെ കണ്ട് കാര്യം തിരക്കിയത്.

ഇടുക്കി സ്വദേശിയാണെന്ന് അറിഞ്ഞതോടെ ക്യാംപുകളില്‍ ഭക്ഷണം വച്ചു നല്‍കുന്ന കൃഷ്ണയെ പരിചയപ്പെടുത്തി. അവര്‍ നല്‍കിയ ഭക്ഷണം കഴിച്ചാണ് ഈ ദിവസങ്ങളില്‍ കഴിഞ്ഞത്. തുടര്‍ന്ന് ഷംസുദ്ദീന്‍ വഴി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു. പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ ഇവരുടെ കാര്യത്തില്‍ ഇടപെട്ടു. കോവിഡ് ഭീതിയുടെ ഈ സാഹചര്യത്തില്‍ യാതൊരു സുരക്ഷയുമില്ലാതെ കഴിയുന്ന ഈ യുവാക്കളുടെ അവസ്ഥ കണ്ട് സങ്കടം തോന്നിയതായി അദ്ദേഹം പറഞ്ഞു. പാസ്പോര്‍ട് ഉള്‍പ്പടെ തിരിച്ചു വാങ്ങി നല്‍കാനും ജോലി ശരിയാക്കി നല്‍കാനും ശ്രമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. തങ്ങള്‍ മാത്രമല്ല ഇനിയുമേറെ മലയാളികളും ഉത്തരേന്ത്യക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category