1 GBP = 92.50 INR                       

BREAKING NEWS

വൈറ്റില പാലത്തിനുതാഴെ ഏകനായി ജീവിച്ച ബാബുവിനെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഏറ്റെടുത്തു; എല്ലാവരും ഉണ്ടായിട്ടും ഒറ്റയ്ക്കായ ബാബുവിന് 'തെരുവു വെളിച്ചം' എന്ന ആശ്രയ ഭവനത്തില്‍ ജീവിക്കാം

Britishmalayali
kz´wteJI³

കൊച്ചി: എല്ലാവരും ഉണ്ടായിട്ടും ഒറ്റയ്ക്കായി പോയ ബാബുവിനെ ജില്ലാ കളക്ടര്‍ നേരിട്ടെത്തി ഏറ്റെടുത്തു. വൈറ്റില പാലത്തിനുതാഴെ ഏകനായി ജീവിച്ചിരുന്ന ബാബുവിനെ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഏറ്റെടുക്കുക ആയിരുന്നു. സാമൂഹികപ്രവര്‍ത്തകനായ തെരുവോരം മുരുകന്റെ 'തെരുവു വെളിച്ചം' എന്ന ആശ്രയ ഭവനത്തിലേക്കാണ് ബാബുവിനെ മാറ്റിയത്.

അവിടെ കൗണ്‍സലിങ്ങും മറ്റും നടത്തിയശേഷം ബാബുവിന്റെ കുടുംബവുമായി ബന്ധപ്പെടാനാണ് കളക്ടറുടെ തീരുമാനം. വെള്ളിയാഴ്ച വൈകുന്നേരമാണ് കളക്ടര്‍ വൈറ്റില പാലത്തിന് അടിയിലെത്തി ബാബുവിനെ കണ്ടത്. ഭാര്യയും മക്കളും അച്ഛനും ഉണ്ടായിട്ടും 16 വര്‍ഷമായി ഇവിടെയാണ് ബാബുവിന്റെ ജീവിതം.

പാലത്തിനടിയില്‍ കിടന്ന് വിഷമിക്കേണ്ടെന്നും ആശ്രയഭവനത്തിലേക്ക് മാറുന്നതാണ് നല്ലതെന്നും കളക്ടര്‍ പറഞ്ഞപ്പോള്‍ ബാബു സമ്മതപൂര്‍വം തലയാട്ടി. ബാബു നിര്‍മ്മിച്ച കൗതുകവസ്തുക്കളും വരച്ച ചിത്രങ്ങളുംകണ്ട കളക്ടര്‍, അവിടെയുണ്ടായിരുന്ന പഴയ മൈസൂര്‍ തൊപ്പിയെപ്പറ്റിയും അന്വേഷിച്ചു. ആക്രി പെറുക്കുന്നതിനിടെ കിട്ടിയതാണെന്ന് ബാബു പറഞ്ഞപ്പോള്‍ കളക്ടര്‍ക്ക് നിറഞ്ഞ ചിരി.

തെരുവോരം മുരുകന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജോണ്‍ ജോഷി, ആര്‍.ഡി.ഒ. ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ എസ്. അനു, എം.എം. വിജയശ്രീ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category