1 GBP = 92.50 INR                       

BREAKING NEWS

ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി ലോക്കല്‍ പൊലീസ്; ലോക്കല്‍ പൊലീസീന്റെ അന്വേഷണം തൃപ്തികരമായതിനാല്‍ അവര്‍ തന്നെ അന്വേഷിച്ചാല്‍ മതിയെന്ന് ക്രൈംബ്രാഞ്ച്; തിരുവല്ലയില്‍ കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കിണറ്റില്‍ കാണപ്പെട്ട സംഭവത്തില്‍ അന്വേഷണവുമായി മുമ്പോട്ട് പോകാന്‍ താല്‍പ്പര്യമില്ലാതെ രണ്ട് ഏജന്‍സികളും; പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും ക്രൈംബ്രാഞ്ച് മേധാവിയും ക്രിസ്ത്യാനിയായതിനാല്‍ പേരുദോഷം കേള്‍പ്പിക്കാതിരിക്കാന്‍ പെടാപാടുപെടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

പത്തനംതിട്ട: കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ ശരീരത്തില്‍ ഉള്ളതെന്നും അസ്വാഭാവികത ഇല്ലെന്നുമാണ് കണ്ടെത്തല്‍. കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയ തിരുവല്ല പാലിയേക്കര ബസേലിയന്‍ കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനി ദിവ്യയുടേത് മുങ്ങി മരണമെന്ന പ്രാഥമിക റിപ്പോര്‍ട്ട് ആശ്വാസമായത് ലോക്കല്‍ പൊലീസിനായിരുന്നു. വീഴ്ചയില്‍ ഉണ്ടായ മുറിവുകള്‍ അല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ഫോറന്‍സിക് സര്‍ജന്മാരുടെ സേതൃത്ത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. എന്നാലും ചില ദുരൂഹതകള്‍ ചര്‍ച്ചയായി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് നല്ലതെന്ന് ലോക്കല്‍ പൊലീസ് വിലയിരുത്തി. ക്രൈംബ്രാഞ്ചിനും ഇതിനോട് താല്‍പ്പര്യമില്ല. കൂടുത്തായിയില്‍ ജോളിയെ തളച്ചാണ് കെജി സൈമണ്‍ പത്തനംതിട്ട എസ് പിയായത്. പല വെല്ലുവിളി നിറഞ്ഞ കേസും പത്തനംതിട്ടയില്‍ തെളിയിച്ചു. ഇതിനിടെയാണ് കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനിയുടെ മരണമെത്തിയത്.

ഇതോടെ ഈ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന ചിന്ത ലോക്കല്‍ പൊലീസിനെത്തി. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമായി മാറിയതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു ഇതിന് കാരണം. ക്രൈംബ്രാഞ്ചിന്റെ കൈയിലേക്ക് കേസെത്തിയപ്പോള്‍ അവര്‍ പറയുന്നത് കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ മതിയെന്നാണ്. തൃപ്തികരമാണ് ഈ അന്വേഷണമെന്നും പറയുന്നു. ഇതിന് കാരണവും ഈ കേസില്‍ കൈ വയ്ക്കാനുള്ള ഭയം കാരണമാണ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയാണ്. അദ്ദേഹം ക്രിസ്ത്യാനി. പത്തനംതിട്ട എസ് പിയും ഇതേ മതവിഭാഗത്തില്‍ പെട്ടയാള്‍. അതുകൊണ്ട് തന്നെ പേരുദോഷം ഉണ്ടാകാനിടയുള്ള കേസായി ഇതിനെ ഇവര്‍ പരിഗണിക്കുന്നു. അതുകൊണ്ടാണ് ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ഈ കേസ് തൊടാനുള്ള ഭയത്തിന് കാരണം.

തിരുവല്ല അതിരൂപതക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസവിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ശുപാര്‍ശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു കഴിഞ്ഞു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐ ജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാര്‍ശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്. പരാതികള്‍ക്കിടയുണ്ടാവാത്തവിധം തുടര്‍ നടപടികളും സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

സംഭവസ്ഥലം സംഘം സന്ദര്‍ശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കല്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാല്‍ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശുപാര്‍ശ ചെയ്തു റിപ്പോര്‍ട്ട് അയക്കുകയായിരുന്നു. എന്നാല്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും അതുകൊണ്ട് അവര്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയായിരുന്ന ദിവ്യ പി. ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന െഎ.ജിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നേരത്തെ മടക്കിയിരുന്നു. അന്വേഷണം നടത്തി ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി മടക്കിയത്. മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമയത്തില്‍പോലും കൃത്രിമം സംശയിക്കുന്നെന്നും ജോമോന്‍ മൊഴി നല്‍കിയിരുന്നു. ലോക്കല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചെന്നും അദ്ദേഹം മൊഴിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിശദമായ അന്വേഷണം നടത്താതെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഐ.ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലോക്കല്‍ പൊലീസ് അന്വേഷണം ശരിയാണെന്നും സമര്‍ത്ഥിച്ചു. ഇതാണ് തച്ചങ്കരി തിരിച്ചയച്ചത്. കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഐജി ഗോപേഷ് അഗര്‍വാളിന്റെ റിപ്പോര്‍ട്ട് മടക്കിയത്. തിരുവല്ല സിഐയുടെ അന്വേഷണം ശരിവെക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. അഭയാ കേസിനെ പോലുള്ള പുലിവാലുകള്‍ ചര്‍ച്ചയാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഈ മുന്‍കരുതല്‍. അതിനപ്പുറത്തേക്ക് ഈ കേസില്‍ കൈ വയ്ക്കാന്‍ ക്രൈംബ്രാഞ്ചിനും താല്‍പ്പര്യമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം. അതിനിടെ മരണം ആത്മഹത്യയാണെങ്കില്‍ അതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ഇതാണ് കന്യാസ്ത്രീ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അവശേഷിക്കുന്ന ഏക ദുരൂഹത.

അതിനിടെ കേസ് അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയര്‍ന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. മഠത്തില്‍നടന്ന 21കാരിയായ സന്യസ്ത വിദ്യാര്‍ത്ഥിനിയുടെ മരണം തേച്ചുമായ്ച്ചു കളയുന്നതായുള്ള ആരോപണം ശക്തമാണ്. അഭയ കേസിലടക്കം വര്‍ഷങ്ങള്‍നീണ്ട നിയമപോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ നടപടി. പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി. ജോണിന്റെ മരണത്തില്‍ പൊലീസും, കന്യാസ്ത്രീമഠം അധികൃതരും നല്‍കുന്ന വിവരങ്ങളില്‍ ദുരൂഹതയുണ്ടെന്നു അദ്ദേഹം ആരോപിക്കുന്നു. പൊലീസും മഠം അധികൃതരും ഒത്തുകളിക്കുകയാണെന്നും, മരണത്തില്‍ ദുരൂഹതയില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ആരോപണം ഉണ്ട്. ദിവ്യയെ കിണറ്റില്‍നിന്ന് പുറത്തെടുക്കുമ്പോള്‍ തന്നെ മരണപ്പെട്ടിരുന്നു എന്നാണ് പ്രധാന ആരോപണം.

മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാതെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതും, പൊലീസ് നായയും, വിരലടയാള വിദഗ്ദ്ധരും സംഭവദിവസം മഠത്തില്‍ എത്തിയില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു എന്ന് പരാതിയില്‍ ആരോപിക്കുന്നു. ആത്മഹത്യ എങ്കില്‍ അതിനു കാരണം എന്ത് ? മറ്റെന്തെങ്കിലും ആണെങ്കില്‍ അതിന്റെ പിന്നിലാര്? തുടങ്ങി അവശേഷിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യപ്പെടുന്ന പരാതിയാണ് ജോമോന്‍ നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category