1 GBP = 97.70 INR                       

BREAKING NEWS

ഭാര്യക്ക് വാങ്ങി നല്‍കിയത് റോള്‍സ് റോയ്‌സ് കാര്‍; ദുബായിലും ദക്ഷിണേന്ത്യയിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയത് കോടികളുടെ നിക്ഷേപം; ഊട്ടിയില്‍ മാത്രം മുടക്കിയത് 500 കോടി രൂപ; സ്വപ്ന പദ്ധതിയായ റിസോര്‍ട്ട് പണിതീരുന്നത് 100 ഏക്കറിലും; മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനിയില്‍ നിന്നും 760 കോടിയോളം രൂപ തട്ടിച്ച മാനേജര്‍ ശ്രീനിവാസന്‍ നരസിംഹന്‍ പടുത്തുയര്‍ത്തിയത് സ്വന്തം ബിസിനസ് സാമ്രാജ്യം; ദുബായ് പൊലീസിന്റെ പിടിയിലായ ശ്രീനിവാസന്‍ നരസിംഹന് ഇനി രക്ഷയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും

Britishmalayali
kz´wteJI³

ദുബായ്: 760 കോടിയോളം രൂപ തട്ടിച്ച കേസില്‍ ദുബായില്‍ അറസ്റ്റിലായ ശ്രീനിവാസന്‍ നരസിംഹന്‍ ഇന്ത്യയിലും ഗള്‍ഫിലുമായി നടത്തിയത് കോടികളുടെ നിക്ഷേപങ്ങള്‍. ദുബായില്‍ കുടുംബ ട്രസ്റ്റിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപം നടത്തിയത്. ദക്ഷിണേന്ത്യയില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വസ്തു വകകളാണ് ഇയാള്‍ വാങ്ങിക്കൂട്ടിയത്. ഇതിനിടെ, 2016ല്‍ ഭാര്യക്കായി ഒരു റോള്‍സ് റോയ്‌സ് കാറും ഇയാള്‍ വാങ്ങി നല്‍കി. മലയാളി വ്യവസായി ദിലീപ് രാഹുലന്റെ കമ്പനി പസഫിക് കണ്‍ട്രോള്‍ സിസ്റ്റംസില്‍ നിന്ന് (പിസിഎസ്) 760 കോടിയോളം രൂപ കാണാതായ കേസിലാണ് കമ്പനി മനേജര്‍ ശ്രീനിവാസന്‍ നരസിംഹന്‍ അറസ്റ്റിലായത്.

കെറ്റി വാലി എസ്റ്റേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്(കെവിഇപിഎല്‍), കെറ്റി വാലി എന്റര്‍പ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെയുള്ള പേരുകളിലാണ് കോടികളുടെ സ്വത്തുവകകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഊട്ടി, തമിഴ്നാടിന്റെ മറ്റ് മേഖലകള്‍, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും നിക്ഷേപം നടത്തിയിട്ടുള്ളത്. ഊട്ടിയില്‍ മാത്രം അഞ്ഞൂറു കോടിയുടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. നൂറ് ഏക്കറില്‍ ഒരു റിസോര്‍ട് പദ്ധതിയും പണി പുരോഗമിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ബാങ്കുകള്‍ക്ക് 760 കോടിയോളം രൂപയ്ക്കുള്ള ഈടാണ് നല്‍കിയതെന്നും അറിയുന്നു. 2016ല്‍ നരസിംഹന്‍ ഭാര്യയുടെ പേരില്‍ റോള്‍സ് റോയ്‌സ് കാറും വാങ്ങിയതായി രേഖകളുണ്ട്. കോയമ്പത്തൂരിലാണ് ഇതു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

2012നും 2016നും ഇടയില്‍ കമ്പനി രേഖകളില്‍ കൃത്രിമം നടത്തിയും വ്യാജസീലുകള്‍ നിര്‍മ്മിച്ചും കോടികള്‍ കടത്തിയതെന്നാണ് ദുബായ് പൊലീസില്‍ നല്‍കിയിരിക്കുന്ന കേസ്. 2016ല്‍ കമ്പനിയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെപിഎംജി, കോച്ചാര്‍ എന്നീ കമ്പനികള്‍ ഇത് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് 760 കോടി കമ്പനിയില്‍ നിന്ന് ദുരൂഹമായി കാണാതായതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ദുബായ് പൊലീസില്‍ കേസ് നല്‍കിയതും.

ശ്രീനിവാസന്‍ നരസിംഹനും മൂന്ന് അക്കൗണ്ടന്റുമാരും ചേര്‍ന്നു വ്യാജരേഖകള്‍ ചമച്ചും മറ്റും വെട്ടിപ്പു നടത്തിയതായാണ് പരാതി. കമ്പനി സ്ഥാപക ചെയര്‍മാന്‍ ദിലീപ് രാഹുലന്റെ പേരിലാണ് ഇവര്‍ കൂടുതലും വ്യാജ സീലുകളും രേഖകളും ചമച്ചിരിക്കുന്നത്. ഇതിനിടെ നാഷനല്‍ ബാങ്ക് ഓഫ് ഒമാന്‍ നടത്തിയ അന്വേഷണത്തിലും 2800 കോടിയോളം രൂപയുടെ ബാധ്യത കമ്പനിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കമ്പനിയുടെ ഫണ്ടുകള്‍ ചില സ്ഥാപനങ്ങള്‍ വഴി നാട്ടിലേക്ക് കടത്തിയതായാണ് കണ്ടെത്തിയിട്ടുള്ളത്. നരസിംഹന്‍ പിടിയിലായതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുമെന്നും തിരിച്ചു വരാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് ഗതിവേഗം കൂടുമെന്നും കരുതുന്നു.

വിവാദമായ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ ദിലീപ് രാഹുലന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. ലാവ്‌ലിന്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ദിപീല് സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 2006 ല്‍ ലാവ്‌ലിന്‍ കേസിലെ രണ്ടാം പ്രതി രാജശേഖരന്‍ നായരുടെ മകനും മരുമകള്‍ക്കും പിസിഎസില്‍ ജോലി നല്‍കിയതായി സിബിഐ കണ്ടെത്തിയിരുന്നു. ബിനോ ചിറക്കടവ്, സിജു മാത്യു എന്നിവരാണ് കേസിലുള്ള മലയാളികള്‍.

ദുബായിലെ ചില വസ്തുവകകള്‍ രഹസ്യമായി വില്‍ക്കാനെത്തിയപ്പോഴാണ് ശ്രീനിവാസന്‍ നരസിംഹന്‍ അറസ്റ്റിലായത്. യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കടക്കം സാങ്കേതിക സേവനം നല്‍കിയിരുന്ന സ്ഥാപനമാണ് പിസിഎസ്. ശ്രീനിവാസനും മറ്റു മൂന്നു ഉദ്യോഗസ്ഥരും ചേര്‍ന്ന് കമ്പനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ദിലീപ് രാഹുലന്റെ വ്യാജ ഒപ്പിട്ട ചെക്കുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതായാണ് കേസ്. 2012നും 2016നും ഇടയില്‍ കമ്പനി രേഖകളില്‍ കൃത്രിമം നടത്തിയും വ്യാജസീലുകള്‍ നിര്‍മ്മിച്ചും കോടികള്‍ കടത്തിയതെന്നാണ് ദുബായ് പൊലീസില്‍ നല്‍കിയിരിക്കുന്ന കേസ്. ഈ ചെക്കുകളുടെ പേരില്‍ ദുബായ് കോടതി ദിലീപ് രാഹുലന് മൂന്നു വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ശ്രീനിവാസന്‍, മലയാളികളായ ബിനോ ചിറക്കടവ്, സിജു മാത്യു, ഫിലിപ്പൈന്‍സ് സ്വദേശി ജാക്വിലിന്‍ ചാന്‍ എന്നിവര്‍ യുഎഇ വിടുകയായിരുന്നു. ദുബായ് പൊലീസില്‍ പരാതി ലഭിച്ചതോടെ ഇവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നരസിംഹനും മറ്റുമൂന്നുപേരും രക്ഷപ്പെടുന്നതിന് മുന്‍പ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളടക്കം കടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016ല്‍ ദിലീപും അമേരിക്കയിലേക്ക് പോയതോടെ പിസിഎസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി. 2890 കോടിയോളം രൂപയുടെ ബാധ്യതയുള്ള സ്ഥാപനം തിരിച്ചുവരവിനുള്ള ശ്രമം നടത്തുമ്പോഴാണ് കേസില്‍ വഴിത്തിരിവായി ശ്രീനിവാസന്‍ നരസിംഹന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

''ഇനി നിയമത്തിന്റെ മുന്നില്‍ നിന്ന് നരസിംഹന് രക്ഷപ്പെടാനാകില്ല. ബാങ്കില്‍ നിന്ന് വലിയൊരു തുകയാണ് കാണാതായിരിക്കുന്നത്. കമ്പനിയുടെ ഭാരിച്ച കടം വരുത്തിവെച്ചതിന്റ ഉത്തരവാദികളാണ് അവര്‍''- പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1984ലാണ് ഓസ്‌ട്രേലിയയില്‍ ദിലീപ് രാഹുലന്‍ പിസിഎസ് കമ്പനി തുടങ്ങിയത്. പിന്നീട് പ്രവര്‍ത്തനം ദുബായിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. 2010 മിഡില്‍ ഈസ്റ്റിലെ ക്ലൗഡ് സര്‍വീസ് ഡാറ്റാ സെന്റര്‍ സ്ഥാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category