kz´wteJI³
ന്യൂഡല്‍ഹി: ഡല്‍ഹി തെരുവില്‍ ആള്‍ക്കൂട്ടം ഉന്തുവണ്ടിക്കാരന്റെ മാമ്പഴങ്ങള്‍ മോഷ്ടിച്ചു. രാജദ്യവ്യാപകമായ ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിലെ ദാരിദ്ര്യം കാരണം കച്ചവടത്തിനിറങ്ങിയ ഒരു പാവപ്പെട്ട ഉന്തുവണ്ടിക്കാരന്‍ വില്പനയ്ക്ക് വെച്ച മാമ്പഴങ്ങളാണ് ആള്‍ക്കൂട്ടം മോഷ്ടിച്ചു കൊണ്ടു പോയത്. ഉന്തുവണ്ടിയിലെ പഴങ്ങള്‍ക്ക് ഉടമസ്ഥനില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരയവരെല്ലാം തങ്ങളാല്‍ കഴിയുന്ന വിധം മാമ്പഴങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
ഡല്‍ഹി ജഗത്പുരി സ്വദേശിയായ ഛോട്ടു എന്ന പഴക്കച്ചവടക്കാരനാണ് ഈ ദുരവസ്ഥ ഉണ്ടായത്. 30,000 രൂപയുടെ മാമ്പഴങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 'സ്കൂളിന് സമീപത്ത് കുറച്ച് ആളുകള്‍ തമ്മില്‍ പ്രശ്നം ഉണ്ടായി. അതിന് ശേഷം ഒരു കൂട്ടം ആളുകള്‍ ഇവിടേക്ക് വരുകയും എന്റെ ഉന്തുവണ്ടി നീക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വണ്ടി മാറ്റി മറ്റൊരു സ്ഥലത്തേക്ക് വെക്കാന്‍ പോയി.' ഛോട്ടു പറയുന്നു.
ഇതിന് പിന്നാലെയാണ് മാമ്പഴങ്ങള്‍ മോഷണം പോയത്. ഉന്തുവണ്ടിയുടെ ഉടമസ്ഥനില്ലെന്ന് കണ്ട് അത് വഴി കടന്നുപോയ ഓരോ ആള്‍ക്കാരും ഈ അവസരം മുതലെടുത്ത് രണ്ടോ നാലോ ആറോ മാമ്പഴങ്ങള്‍ തങ്ങളാല്‍ കഴിയുന്ന വിധം മോഷ്ടിച്ചെടുത്തു. എന്നാല്‍ ഈ സംഭവം കണ്ടു നിന്ന ഒരാള്‍ വീഡിയോ പകര്‍ത്തുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.
ചില ബൈക്ക് യാത്രക്കാര്‍ മാങ്ങകള്‍ ഹെല്‍മറ്റുകളില്‍ നിറക്കുകയും മറ്റ് ചിലര്‍ സംഭവമറിയാത്ത ബാക്കി ഉള്ളവരെ മാങ്ങകള്‍ എടുത്ത് പോകാന്‍ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് പ്രദേശത്ത് ചെറിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് നേരിടുന്നതായും വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാരണം കച്ചവടം മന്ദഗതിയിലായിരുന്നുവെന്നും ഈ സംഭവത്തോടെ തന്റെ നട്ടെല്ല് തകര്‍ന്ന അവസ്ഥയിലാണെന്നും ഛോട്ടു പറയുന്നു. അതേസമയം സംഭവം പൊലീസില്‍ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ലെന്നും ഛോട്ടു പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഈ സംഭവം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam