1 GBP = 92.70 INR                       

BREAKING NEWS

രാജ്യത്ത് എല്ലാ ദിവസവും ശരാശരി 5,000 പുതിയ രോഗികള്‍; ഇന്നലെ 6,568 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,24,175 ആയി ഉയര്‍ന്നു: 142 പേര്‍ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ മരണ നിരക്ക് 3,726 ആയി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടുത്ത ആശങ്ക പരത്തി കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. മരണ നിരക്കും ദിവസവും ഉയര്‍ന്നു തുടങ്ങിയതോടെ ഇന്ത്യയേയും കോവിഡ് മഹാമാരി വരിഞ്ഞു മുറുകിയിരിക്കുകയാണ്. ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്.

വെള്ളിയാഴ്ച 6,568 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; ഇതോടെ രോഗബാധിതര്‍ 1,24,175 ആയി ഉയര്‍ന്നു. ഇന്നലെ 142 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 3,726 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരാഴ്ചയായി എല്ലാദിവസവും രാജ്യത്ത് ശരാശരി അയ്യായിരത്തിലേറെപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

കോവിഡ് മരണങ്ങളില്‍ 80 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ്: മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍. കേന്ദ്ര ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 24 മണിക്കൂറിനിടെ 6,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒറ്റദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്ക്. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ 27,520 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്.

48,534 പേര്‍ സുഖംപ്രാപിച്ചു. രാജ്യത്ത് കോവിഡ് മുക്തി നിരക്ക് 40.97 ശതമാനമാണ്. ഇതുവരെ 27,55,714 സാംപിളുകള്‍ പരിശോധിച്ചു. വ്യാഴാഴ്ച 1,03,514 സാംപിളുകള്‍ പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികളായ മലയാളികളും മടങ്ങി എത്തിയതോടെ കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category