1 GBP =99.10INR                       

BREAKING NEWS

അടിമുടി മാറി ഓട്ടോറിക്ഷകളും ബാര്‍ബര്‍ ഷോപ്പുകളും; നഗര വീഥികള്‍ സജീവമായെങ്കിലും വാണിജ്യ കേന്ദ്രങ്ങള്‍ ഇപ്പോഴും വിജനം; സ്വര്‍ണക്കടകളില്‍ എത്തുന്നവരില്‍ അധികവും രണ്ട് മാസത്തിനിടെ നടന്ന ലളിതമായ വിവാഹങ്ങള്‍ക്ക് സമ്മാനമായി സ്വര്‍ണം വാങ്ങാന്‍; തലസ്ഥാന നഗരത്തിന് കാണാനാകുന്നത് പുതിയ ഭാവവും ശീലങ്ങളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: നഗരം വീണ്ടും സജീവമാകുന്നത് ഇതുവരെ കാണാത്ത പുതിയ ശീലങ്ങളുമായാണ്. പണ്ടുണ്ടായിരുന്ന തിരക്കും തിക്കും ഒഴിവാക്കി ചലനത്തിന് ഒരു സൂക്ഷ്മത കൈവന്നിരിക്കുന്നു. സ്വന്തം സുരക്ഷ സ്വന്തം കൈകളിലാണെന്ന തിരിച്ചറിവിലാണ് ഓരോ മനുഷ്യനും പെരുമാറുന്നത്. അതേസമയം, മാരക വൈറസിനെ ഭയന്ന് വീട്ടില്‍ അടച്ചിരിക്കാനും ജനം തയ്യാറല്ലെന്ന് നഗരത്തിലെ സജീവത പ്രഖ്യാപിക്കുന്നു. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നഗരം ഒന്നുകൂടി ഉഷാറായി. ഒട്ടു മിക്ക കടകളും തുറന്നു തുടങ്ങി. റോഡുകള്‍ നിരന്ന് വാഹനങ്ങള്‍ ഒഴുകിത്തുടങ്ങി. ഒട്ടോ റിക്ഷകള്‍ക്കും സവാരി കൂടി. കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്ത പഴയ അവസ്ഥയിലേക്ക് നഗരം മടങ്ങുകയാണ്.

പ്രകടമായ മാറ്റം ഓട്ടോറിക്ഷകളിലാണ്. ഭൂരിപക്ഷം പേരും മാനദണ്ഡം പാലിച്ച് ഒരു യാത്രക്കാരനുമായിട്ടായിരുന്നു സവാരി. രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെയാണ് അനുവദിച്ച സമയം. സാനിറ്റെസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷമാണ് ഓട്ടോയിലേക്കു യാത്രക്കാരെ കയറ്റിയത്. ജില്ലയില്‍ 60,000 ലധികം ഓട്ടോകളാണ് ഉള്ളത്. ഇനിമുതല്‍ മുഴുവന്‍ ഓട്ടോകളും നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്. ബസുകളില്‍ കൂടുതല്‍ പേര്‍ നഗരത്തിലേക്ക് എത്തുന്നത് ഓട്ടോക്കാര്‍ക്ക് തുണയായി.

നിരത്തുകളില്‍ തിരക്ക് കൂടിയെങ്കിലും കടകളില്‍ പഴയ തിരക്ക് അനുഭവപ്പെടുന്നില്ല. നഗരത്തിലേക്ക് ഒഴുകിയെത്തുന്നവരൊക്കെ എവിടെ പോകുന്നു എന്ന് സംശയം തോന്നും വിധം കടകളൊക്കെ വിജനമായി കിടക്കുന്നു. ഇപ്പോഴത്തെ വാഹന തിരിക്കു ഷോപ്പിങ്ങിനുള്ളതല്ല. ജോലിസ്ഥലത്തേക്ക് അല്ലെങ്കില്‍ ആശുപത്രിയിലേക്ക് അതുമല്ലെങ്കില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോകുന്നവരാണ് ഏറെയും. ആളകള്‍ അഞ്ചു മണിക്കേ വീടണയുന്നതു കൊണ്ട് ഏഴുമണി വരെ തുറക്കാന്‍ അനുമതിയുള്ള കടകള്‍ പോലും അഞ്ചിനു ഷട്ടര്‍ താഴ്ത്തുന്നു.

അതേസമയം, ജൂവലറികളില്‍ ചെറിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ലോക്ഡൗണ്‍ കാരണം ഈ മാസവും കഴിഞ്ഞമാസവും വിവാഹങ്ങള്‍ ലളിതമായാണു പലരും നടത്തിയത്. അന്നു സമ്മാനിക്കാനാകാത്ത സ്വര്‍ണം വാങ്ങാനായിരുന്നു പലരും ജൂവലറികളില്‍ എത്തിയത്. കടകള്‍ക്കു മുന്നില്‍ ജനം ക്യൂ നില്‍ക്കുന്നുണ്ടെങ്കിലും ഒരു സമയം പരമാവധി കുറച്ചു പേരെ മാത്രമേ ഉള്ളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. പുറത്ത് സാനിറ്റൈസറും ഹാന്‍ഡ് വാഷും റെഡി. ചില ജൂവലറികള്‍ മാസ്‌ക് സമ്മാനിക്കുന്നുമുണ്ട്. ദൂരെയുള്ള ജീവനക്കാര്‍ മടങ്ങിയെത്താത്തത് ചില ജൂവലറികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വന്‍സംഘമായി എത്തരുതെന്നാണ് കുടുംബങ്ങളോട് ജൂവലറികളുടെ അഭ്യര്‍ഥന. ടോക്കണ്‍ നല്‍കിയാണ് ഓരോരുത്തരെയും അകത്തേയ്ക്കു കടത്തുന്നത്. രാത്രി 7ന് അടയ്‌ക്കേണ്ടതിനാല്‍ പല ജൂവലറികളും എട്ടിനു തന്നെ തുറക്കുന്നുണ്ട്. ഓരോ ഉപഭോക്താക്കള്‍ തൊട്ടും അണിഞ്ഞും പരിശോധിച്ച ആഭരണങ്ങള്‍ അണുമുക്തമാക്കിയാണ് വീണ്ടും പ്രദര്‍ശിപ്പിക്കുന്നതെന്ന സവിശേഷതയുമുണ്ട്

അതിജീവനത്തിന്റ പുതിയ പരീക്ഷണങ്ങള്‍ ബാര്‍ബര്‍ ഷാപ്പുകളിലാണ്. ടവല്‍ കൊണ്ടുവന്നില്ലങ്കില്‍ പത്രക്കടലാസിനെ ടവലാക്കി മേനിമൂടി മുടിമുറിക്കുന്ന പുതിയ സമ്പ്രദായം. കാത്തിരിക്കുന്നവര്‍ക്കു വായിക്കാന്‍ വരുത്തുന്ന പത്രംകൊണ്ട് പുതിയ ഉപയോഗംകൂടി. ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടി പാര്‍ലറുകളിലും കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. ഹെയര്‍ കട്ടിങ്, ഡ്രസിങ്, ഷേവിങ് ജോലികള്‍ മാത്രമേ നടത്തിയുള്ളൂ. പ്രവര്‍ത്തന സമയം, സേവനങ്ങള്‍ എന്നിവ സംബന്ധിച്ച സംശയങ്ങളുമായി ഒട്ടേറെ ഫോണ്‍ വിളികളെത്തുന്നതായി സലൂണ്‍, പാര്‍ലര്‍ ഉടമകള്‍ പറയുന്നു. ടവല്‍, സോപ്പ് തുടങ്ങിയവ സ്വന്തം നിലയ്ക്കു കൊണ്ടു വരാനും ഉപഭോക്താക്കളോട് ചില കടയുടമകള്‍ ആവശ്യപ്പെടുന്നുണ്ട്. ചില ഉപഭോക്താക്കള്‍ വീട്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്.

സ്റ്റുഡിയോകള്‍ തുറന്നുവെങ്കിലും എത്തുന്നവരുടെ എണ്ണം വളരെക്കുറവാണ്. ഉച്ചയോടെ പലരും ഷട്ടറിട്ടു. എത്തിയവരില്‍ മിക്കവരും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ക്കു വേണ്ടിയായിരുന്നു. മരണാനന്തര ചടങ്ങിന്റെ ആവശ്യത്തിലേക്കായി ചിലര്‍ ഫോട്ടോ ഫ്രെയിം ചെയ്യാനെത്തി.ചെറിയ സ്റ്റുഡിയോകള്‍ നടത്തുന്നവര്‍ ബാബാസ്, പാരാമൗണ്ട് തുടങ്ങിയ സ്റ്റുഡിയോകളില്‍ പ്രിന്റ് എടുക്കാനെത്തി. ഇളവ് അനുവദിച്ചെങ്കിലും തുറക്കാത്ത സ്റ്റുഡിയോകളും ഒട്ടേറെയുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category