തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനുള്ള നീക്കത്തിലൂടെ നടക്കാന്‍ പോകുന്നതുകൊവിഡ് കാലത്തെ വന്‍ തീവെട്ടിക്കൊള്ള. ബോര്‍ഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വില്‍ക്കാനൊരുങ്ങുന്നത്. പഴയ സാധനങ്ങള്‍ ലേലം ചെയത് വില്‍ക്കുന്ന നടപടി ക്രമങ്ങളിലൂടെയാണ് പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, ഇവയില്‍ ഭൂരിപക്ഷവും പഴയ സാധനങ്ങളുടെ ഗണത്തില്‍ പെടുത്തേണ്ടതല്ലെന്നും പുരാവസ്തുക്കളുടെ ഗണത്തില്‍ പെടുത്തേണ്ടതാണെന്നും ഉള്ള അഭിപ്രായങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നു.
വളരെ പ്രാചീനമായ ക്ഷേത്രങ്ങളില്‍ ഇന്ന് ഉപയോഗ ശൂന്യമായ വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. എന്നാല്‍, പുരാവസ്തു എന്ന നിലയില്‍ അവയുടെ വിപണി മൂല്യം വളരെ കൂടുകലായിരിക്കും. അന്താരാഷ്ട്ര വിപണിയില്‍ ഇന്നും കേരളത്തിലെ ക്ഷേത്ര വസ്തുക്കള്‍ക്ക് വന്‍ ഡിമാന്റാണുള്ളത്. എന്നാല്‍ അവയെ പാഴ്വസ്തുക്കള് എന്ന നിലയില്‍ ലേലം ചെയ്ത് ഒഴിവാക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
ക്ഷേത്രങ്ങളിലെ വിളക്കുകളും ഓട്ടുരുളികളും അടക്കം എല്ലാ വസ്തുക്കളും കാലാകലങ്ങളായി ഭക്തര്‍ കാണിക്കയായി നല്കിയവയാണ്. ഇതില്‍ സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ കൊണ്ട് തീര്ത്തവയുണ്ട്. സ്വര്‍ണം കൊണ്ടുള്ള വിളക്കുകള്‍ താരതമ്യേന വലിപ്പം കുറഞ്ഞവയാകും എന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കാറില്ല. വലിയക്ഷേത്രങ്ങളില്‍ കാണിക്കയായി സമര്‍പ്പിച്ച വസ്തുക്കള്‍ അവിടെയുണ്ടോ എന്ന് സാധാരണ ഗതിയില്‍ പിന്നീട് ഭക്തരും അന്വേഷിക്കാറില്ല. അതുകൊണ്ട് തന്നെ ഓരോ ക്ഷേത്രത്തിലെയും പാഴ് വസ്തുക്കളുടെ കൂട്ടത്തില്‍ സ്വര്‍ണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളില്‍ തീര്‍ത്ത വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. ഇവയെല്ലാം നിസ്സാര വിലക്ക് വിറ്റഴിക്കാനാണ് ബോര്‍ഡ് ഇപ്പോള്‍ ശ്രമം നടത്തുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ലേല നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വില്‍പ്പനയ്ക്കൊരുങ്ങുന്നത്. വലിയ ക്ഷേത്രങ്ങളില്‍ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോര്‍ഡിന് തലവേദനയാണ് എന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ ഇവ ലേലം ചെയ്യാന്‍ ഒരുങ്ങുന്നത്. ടണ്‍ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍.
ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍നിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ക്ഷേത്രങ്ങളില്‍ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകള്‍ക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളില്‍ സംഭരിച്ചശേഷം ബോര്‍ഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍.
എന്നാല്‍ ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികള്‍ക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. 2012-ല്‍ ഇത്തരത്തിലൊരു ശേഖരണത്തിന് ബോര്‍ഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളില്‍ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികള്‍ എതിര്‍ത്തതോടെ അന്ന് നടപടികളില്‍നിന്ന് ബോര്‍ഡ് പിന്മാറുകയായിരുന്നു.
ഇടത് സര്‍ക്കാര്‍ നിയമിച്ച ദേവസ്വം ബോര്‍ഡാണ് ഇപ്പോള്‍ വിളക്ക് വിറ്റ് ശമ്പളം കൊടുക്കാന്‍ ഒരുങ്ങുന്നത്. ലോക് ഡൗണിനെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ വരുമാനം കുറഞ്ഞു എന്നതാണ് പറയുന്ന ന്യായം. എന്നാല്‍, ഇപ്പോള്‍ തന്നെ കേരളത്തിലെ പല പുരാവസ്തുക്കളും വിദേശ മ്യൂസിയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. കേരളത്തിലൈ പല രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് കോടികള്‍ വിലമതിക്കുന്ന പുരാവസ്തുക്കള്‍ വിദേശരാജ്യങ്ങള്‍ക്ക് കൈമാറിയത് എന്ന കാര്യവും ചൂണ്ടിക്കാണിക്കുപ്പെടുന്നു. ലോക് ഡൗണ്‍ കാലത്ത് ഭരണക്കാര്‍ക്കും അവരുടെ ഇഷ്ടക്കാര്‍ക്കും കീശ വീര്‍പ്പിക്കാനുള്ള മാര്‍ഗമാണ് ഈ വിളക്ക് വില്‍പ്പന എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ പ്രതിഷേധവും ഉയരുകയാണ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച വിളക്കുകളും മറ്റും വിറ്റഴിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍പാലിച്ചുകൊണ്ട് സമരമാര്‍ഗം സ്വീകരിക്കേണ്ടിവരുമെന്നും വിവിധ ഹൈന്ദവ സംഘടനകള്‍ മുന്നറിയിപ്പ് നല്കി.
ഹിന്ദു ഐക്യവേദി
ക്ഷേത്രങ്ങളിലെ വഴിപാടുവസ്തുക്കള്‍ വിറ്റഴിക്കാനുള്ള തീരുമാനം സംബന്ധിച്ച് ഉപദേശക സമിതികളുടെയും ഭക്തരുടെയും അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു.
മാര്‍ഗദര്‍ശക മണ്ഡല്
തീരുമാനം ലജ്ജാകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മാര്‍ഗദര്‍ശകമണ്ഡല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, ധര്‍മ്മാചാര്യ സഭ ജനറല്‍ കണ്‍വീനര്‍ രാജേഷ് നട്ടാശ്ശേരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സാധനസാമഗ്രികള്‍ മാറി മാറി വരുന്ന ഭരണാധികാരികള്‍ക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ അവകാശമില്ല. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍ ടണ്‍ കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഉണ്ട്. ഇവ ലേലംചെയ്യാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്ന് ധര്മ്മാചാര്യസഭയും മുന്നറിയിപ്പ് നല്കി.
ദേവഹിതം അറിയണം
ദേവഹിതം അറിയാതെ വസ്തുവകകള്‍ വിറ്റഴിക്കാനുള്ള നീക്കം ഹൈന്ദവ സമൂഹത്തിനാകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു. ഈ നീക്കത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്ര സംരക്ഷണസമിതി
ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന വസ്തുക്കള്‍ ക്ഷേത്രങ്ങളിലെ പുനര്‍നിര്‍മ്മാണത്തിന് രൂപമാറ്റം വരുത്തി ഉപയോഗിക്കാനേ ദേവസ്വം ബോര്‍ഡിന് അധികാരമുള്ളൂ എന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണന് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ദേവസ്വം ബോര്‍ഡ് മറ്റു മാര്‍ഗങ്ങള്‍ ആരായണം. വഴിപാട് സാധനങ്ങള്‍ വില്ക്കാന് ഭക്തര്‍ അനുവദിക്കുകയില്ലെന്നും നാരായണന് അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ