1 GBP = 97.50 INR                       

BREAKING NEWS

മേഖലയെ കാര്‍ന്ന് തിന്നുന്ന കാന്‍സറാണ് ഇസ്രയേല്‍ എന്ന് വീണ്ടും പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ്; ഇസ്രയേലിനെ നശിപ്പിക്കണം എന്ന് ആയത്തൊള്ള അലി ഖമേനി ആഹ്വാനം ചെയ്തത് ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേ

Britishmalayali
kz´wteJI³

ടെഹ്‌റാന്‍: ഇസ്രയേലിന്റെ പരിപൂര്‍ണ നാശമാണ് ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. മേഖലയെ കാര്‍ന്ന് തിന്നുന്ന കാന്‍സറാണ് ഇസ്രയേല്‍ എന്നും ഇതിനെ സംശയലേശമന്യേ വേരോടെ പിഴുതെറിയണമെന്നും ഖമേനി പ്രഖ്യാപിച്ചു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇസ്രയേലിനെ നശിപ്പിക്കണം എന്ന് ഖമേനി ആഹ്വാനം ചെയ്തത്,

പ്രസംഗത്തില്‍ നിരവധി തവണയാണ് ഇസ്രയേല്‍ കാന്‍സറാണെന്ന് ഖമേനി ആവര്‍ത്തിച്ചത്. അമേരിക്കയും മറ്റ് രാജ്യങ്ങളും സൈനികവും അല്ലാതെയുമുള്ള ആയുധങ്ങള്‍ ഇസ്രയേലിന് നല്‍കുന്നുവെന്നും ആണവ ആയുധം വരെ ഇക്കൂട്ടത്തില്‍ നല്‍കിയിട്ടുണ്ടെന്നും ഖമേനി ആരോപിക്കുന്നു. കാന്‍സറിന്റെ വളര്‍ച്ച ഒരു മേഖലയ്ക്ക് തന്നെ വെല്ലുവിളിയാണെന്ന് ഖമേനി പ്രഭാഷണത്തില്‍ വ്യക്തമാക്കിയതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയയിലെ ഇറാന്‍ സൈന്യത്തിന് എതിരെ നടക്കുന്ന മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിനെയാണ് ഇറാന്‍ പഴിക്കുന്നത്.

ലെബനന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍ ഇസ്രയേലിനെ ഭീഷണിപ്പെടുത്തുന്ന ആരും സ്വയം ആപത്തിലാവുകയാണെന്നാണ് ഖമേനിയുടെ പ്രസ്താവനയേക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കും എന്ന് പരാമര്‍ശിക്കുന്ന കാര്‍ട്ടൂണും ഖമേനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അവസാന മാര്‍ഗം എന്ന കുറിപ്പോടെയുള്ള ഈ കാര്‍ട്ടൂണ്‍ പിന്നീട് പിന്‍വലിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് വിശദമാക്കുന്നത്.

ഇസ്രയേലിനെതിരെ നേരത്തേയും ഇറാന്‍ പരമോന്നത നേതാവ് കടുത്ത വിമര്‍ശനം അടഴിച്ചുവിട്ടിരുന്നു. പടിഞ്ഞാറന്‍ ഏഷ്യയെ ബാധിച്ച കാന്‍സറാണ് ഇസ്രയേലെന്നും അടുത്തുതന്നെ അതു തുടച്ചുനീക്കുമെന്നും അദ്ദേഹം മുമ്പും പരസ്യമായി പറഞ്ഞിരുന്നു. ഇറാനും ഇസ്രയേലും തമ്മിലുള്ള ശീതയുദ്ധം വര്‍ഷങ്ങളായുണ്ട്. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ബഷാര്‍ അല്‍ അസ്സദ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇറാന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വിമതരായ കുര്‍ദ് പോരാളികള്‍ക്കൊപ്പം പോരാടുന്ന നയമാണ് യുഎസിനും ഇസ്രയേലിനുമുള്ളത്. ഫലസ്തീന്‍ പോരാളികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ഇസ്രയേലിനുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category