1 GBP = 94.00 INR                       

BREAKING NEWS

ഏഷ്യയിലെ പ്രധാന ഫിനാന്‍ഷ്യല്‍ ഹബ്ബ് എന്ന രീതിയില്‍ ഹോങ്കോംഗിന്റെ സുവര്‍ണ്ണകാലം അവസാനിക്കുകയാണോ? നഗര ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താന്‍ ചൈനയുണ്ടാക്കുന്ന പുതിയ സുരക്ഷാ നിയമം നശിപ്പിക്കാന്‍ ഒരുങ്ങുന്നത് ഹോങ്കോംഗ് എന്ന വ്യാവസായിക നഗരത്തെ; കൈമാറ്റക്കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കാന്‍ ഒരുങ്ങി ചൈന

Britishmalayali
kz´wteJI³

കിഴക്ക് പടിഞ്ഞാറ് അര്‍ദ്ധ്‌ഗോളങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയായാണ് ഹോങ്കോംഗിനെ വിശേഷിപ്പിക്കുന്നത്. 156 വര്‍ഷം നീണ്ട ബ്രിട്ടീഷ് ഭരണത്തില്‍ ഹോങ്കോംഗ് ലോകത്തിലെ മറ്റേതൊരു സമ്പന്ന നഗരത്തോടും കിടപിടിക്കാവുന്ന ആധുനിക നഗരമായി വളര്‍ന്നിരുന്നു. 1842-ല്‍ ഒന്നാം കറുപ്പ് യുദ്ധത്തിനൊടുലെ നാന്‍കിങ് ഉടമ്പടി പ്രകാരമാണ് ഹോങ്കോംഗ് ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായത്. 1856-60 ലെ രണ്ടാം കറുപ്പ് യുദ്ധത്തിനുശേഷം കൗലൂണ്‍ തീരപ്രദേശവും ബ്രിട്ടീഷുകാര്‍ കൈക്കലാക്കി. പിന്നീട് 1898 ലെ ഒരു ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങളും കൂടാതെ വേറെ 235 ദ്വീപുകളും ബ്രിട്ടീഷുകാര്‍ക്ക് 99 വര്‍ഷത്തെ പാട്ടത്തിന് നല്‍കുകയായിരുന്നു.

1949-ല്‍ ചൈനയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയതോടെ ആയിരക്കണക്കിന് ചൈനാക്കാരാണ് കമ്മ്യുണിസ്റ്റ് അടിച്ചമര്‍ത്തലുകളില്‍ നിന്നും രക്ഷപ്പെടുവാനായി ഹോങ്കോംഗിലേക്ക് കുടിയേറിയത്. ഇതിനെ തുടര്‍ന്ന് ബ്രിട്ടന് ഈ പ്രവിശ്യയില്‍ പരമാധികാരം നല്‍കുന്ന ഉടമ്പടികള്‍ക്ക് സാധുതയില്ലെന്ന് വരെ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1984 ല്‍ നടന്ന ചര്‍ച്ചകളിലാണ് പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഹോങ്കോംഗ് ചൈനക്ക് കൈമാറാനുള്ള ധാരണയിലെത്തിയത്.

കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കുവാനായി ഹോങ്കോംഗിലെ അവസാനത്തെ കൊളോണിയല്‍ ഗവര്‍ണറായി ക്രിസ് പാറ്റേണ്‍ 1992 ല്‍ നിയമിതനായി. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കുന്ന രീതിയിലുള്ള നിരവധി രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. അതിലൊന്നായിരുന്നു ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍. ഈ പരിഷ്‌കരണങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ചൈന ആദ്യം മുതലേ ശ്രമിച്ചിരുന്നു. ഹോങ്കോംഗിന് സ്വന്തം അഭിപ്രായം പറയുവാന്‍ കഴിയാത്തവിധം പ്രവിശ്യ തങ്ങള്‍ക്ക് കൈമാറണമെന്നായിരുന്നു ചൈനയുടെ ആവശ്യം.

എന്നാല്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹോങ്കോംഗ് കൈമാറുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഹോങ്കോംഗിന് അര്‍ദ്ധ സ്വയംഭരണ പ്രദേശമെന്ന പദവി നല്‍കാന്‍ ചൈന തയ്യാറായി. ഇതനുസരിച്ച് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖകളില്‍ മാത്രമായിരുന്നു ചൈനക്ക് ഹോങ്കോംഗിന് മേല്‍ നിയന്ത്രണാധികാരം ഉണ്ടായിരുന്നത്. ഹോങ്കോഗിലെ സാമ്പത്തിക രീതികളും ജീവിത ശൈലികളും അടുത്ത 50 വര്‍ഷക്കാലത്തേക്ക് മാറ്റരുത് എന്നും ഒരു കരാര്‍ ഉണ്ടായിരുന്നു. ഇതനുസരിച്ച്, ''ഒരു രാജ്യം രണ്ട് സമ്പ്രദായങ്ങള്‍'' എന്ന നിയമത്തില്‍ അനുസരിച്ചായിരുന്നു ഹോങ്കോംഗ് മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്.

ഇതിനിടെയാണ് പുതിയ സ്റ്റേറ്റ് സെക്യുരിറ്റി ആക്ട് ഹോങ്കോംഗില്‍ പ്രാബല്യത്തില്‍ വരുത്താന്‍ ചൈന ശ്രമിക്കുന്നത്. നേരത്തേ ബ്രിട്ടനുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച്, ഹോങ്കോംഗ് പൗരന്മാര്‍ക്ക്, അഭിപ്രായ സ്വാതന്ത്ര്യം, കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം, പ്രകടനങ്ങള്‍ നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഉണ്ടായിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രം അനുവദിച്ചു നല്‍കുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളൊന്നും ചൈന മെയിന്‍ ലാന്‍ഡില്‍ ലഭ്യമല്ല. ഇപ്പോള്‍ പുതിയ സ്റ്റേറ്റ് സെക്യുരിറ്റ് ആക്ട് നടപ്പിലാക്കുന്നതോടെ ഹോങ്കോംഗിലും ഇതു തന്നെ സംഭവിക്കും.

രാഷ്ട്രീയവു നിയമപരവുമായ സ്വാതന്ത്ര്യം ഹോങ്കോംഗിനെ എന്നും ബഹുരാഷ്ട്ര കുത്തകകളുടെ പ്രിയപ്പെട്ട ഇടമാക്കിയിരുന്നു. ചൈനയിലെ മറ്റ് വ്യവസായ നഗരങ്ങളായ ഷാങ്ങ്ഹായിയിലും ഷെന്‍സെനിലും ഉള്ളത്ര നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ പല പാശ്ചാത്യ കമ്പനികളും ഹോങ്കോംഗിനായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്. അതേ സമയം പല ചൈനീസ് കമ്പനികളും നിക്ഷേപകരെ ആകര്‍ഷിക്കുവാനായി ഹോങ്കോംഗിലും ശാഖകള്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭണങ്ങളോടെ സമാധാനപൂര്‍ണ്ണമായ നഗരം എന്ന പ്രതിച്ഛായ നഷ്ടമായെങ്കിലും വ്യവസായ ലോകത്തിന് പ്രിയപ്പെട്ട ഇടമായി തന്നെ തുടര്‍ന്നു ഹോങ്കോംഗ്. വ്യാപാരബന്ധങ്ങളില്‍ അമേരിക്ക സ്‌പെഷ്യല്‍ സ്റ്റാറ്റസ് നല്‍കിയിട്ടുള്ള ഹോങ്കോംഗില്‍ ഏതാണ് 1300 അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കമ്പനികള്‍ വേറെയും.

ഒരു ഏകാധിപത്യ ഭരണത്തിന്റെ കാര്‍ക്കശ്യമൊന്നുമില്ലാതിരുന്ന ഹോങ്കോംഗ് എന്നും പാശ്ചാത്യ വ്യവസായങ്ങള്‍ക്ക് കിഴക്കന്‍ നാടുകളിലേക്ക് സ്വാഗതമരുളുന്ന ഇടനാഴിയായിരുന്നു. ഇതാണ് ചൈനയുടെ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇല്ലാതെയാവുക. പുതിയ നിയമ പ്രകാരം, രാജ്യത്തിനെതിരെ അഭിപ്രായം പറയുക, സമരം ചെയ്യുക എന്നതൊക്കെ കടുത്ത ശിക്ഷകള്‍ ലഭിക്കാവുന്ന കുറ്റങ്ങളായി മാറും. അതായത്, ഹോങ്കോംഗിനെ പൂര്‍ണ്ണമായും വരുതിയിലാക്കാനുള്ള ചൈനയുടെ ആദ്യ ചുവടാണ് ഈ നിയമം.

ടിയാനന്‍ മെന്‍ ചത്വരത്തിലേതുപോലെ, രാഷ്ട്രത്തിനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കും എതിരെ നീളുന്ന പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ചൈനക്ക് ഈ നിയമം അധികാരം നല്‍കും. അങ്ങനെ എല്ലാം അടിച്ചമര്‍ത്തിയാല്‍, ചൈനയിലെ അതേ നിയമങ്ങള്‍ തന്നെ ഇവിടെയും നടപ്പിലാക്കാം. മറ്റേതൊരു കമ്മ്യുണിസ്റ്റ് രാഷ്ട്രത്തിലും സംഭവിച്ചതുപോലെ ഇവിടെയും ജനാധിപത്യത്തിന് മരണം സംഭവിക്കും.

കൊറോണക്കാലത്ത് ആരോഗ്യ രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പല അമേരിക്കന്‍ കമ്പനികള്‍ക്കും അവരുടെ ചൈനയിലുള്ള നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും സ്‌പെയര്‍പാര്‍ട്ട്‌സുകള്‍ ഇറക്കുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയിലെ ഉപയോഗത്തിനെന്ന പേരില്‍ കൊറോണമാര്‍ക്കറ്റില്‍ ലാഭം കൊയ്യാന്‍ ചൈനീസ് സര്‍ക്കാര്‍ നിയമഭേദഗതി ചെയ്ത് അവയുടെ കയറ്റുമതി തടയുകയായിരുന്നു. അതായത്, നിര്‍മ്മാണക്കമ്പനികള്ക്കുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തി എന്നര്‍ത്ഥം. ഇതേ അവസ്ഥയായിരിക്കും ചൈനയുടെ പൂര്‍ണ്ണ അധികാരത്തിന്‍ കീഴില്‍ വന്നാല്‍ ഹോങ്കോംഗിലും സംഭവിക്കുക എന്നറിയാവുന്ന പാശ്ചാത്യ കമ്പനികള്‍ അധികകാലം അവിടെ തുടരുമെന്ന് തോന്നുന്നില്ല.

സ്വാതന്ത്ര്യവും സുതാര്യതയുമില്ലാത്ത സ്ഥലങ്ങളില്‍ ആഗോള വ്യവസായങ്ങള്‍ക്ക് വളരാനാകില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ പലരും ഈ നഗരത്തെ കൈയൊഴിഞ്ഞേക്കാം. ചുരുക്കം പറഞ്ഞാല്‍ ചൈനയുടെ ഈ പുതിയ നിയമം ഹോങ്കോംഗിന്റെ മരണമണിയായി മാറിയേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category