1 GBP = 94.80 INR                       

BREAKING NEWS

സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയം; മദ്യം അല്ലെങ്കില്‍ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളില്‍ പ്രോത്സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ അനുവദിക്കുന്നില്ലെന്ന ഗൂഗിളിന്റെ ഡെവലപ്പര്‍ പോളിസിയും വിന; ബെവ്കോയുടെ മദ്യ ആപ്പിന് എന്ന് പ്ലേസ്റ്റോറില്‍ എത്താനാകുമെന്നതില്‍ നിലനില്‍ക്കുന്നത് സര്‍വ്വത്ര അനിശ്ചിതത്വം; ആപ്പില്ലെങ്കിലും മദ്യ വില്‍പ്പന തുടങ്ങാന്‍ ആലോചിച്ച് സര്‍ക്കാര്‍; ഫെയര്‍കോഡിന്റെ ആപ്പില്‍ അവ്യക്തത തുടരുമ്പോള്‍

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: മദ്യത്തിനായുള്ള ആപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ മദ്യപാനികള്‍. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. എന്നാല്‍ ഈ ആപ്ലിക്കേഷന് അനുമതി നല്‍കാന്‍ ഗൂഗിള്‍ ഇതുവരെ തയ്യാറാകാത്തത് സുരക്ഷാ പരിശോധനയിലും ലോഡ് ടെസ്റ്റിലും പരാജയപ്പെട്ടതിനാലാണ്. ആപ്ലിക്കേഷന്‍ ഏതൊരു ഹാക്കറിനും നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയും.

അതു പോലെ തന്നെ ഒരേ സമയം നിരവധി ആളുകള്‍ ആപ്പ് ഉപയോഗിക്കുമ്പോള്‍ പ്രവര്‍ത്തന രഹിതമാകുന്നതായും കണ്ടെത്തി. കൂടാതെ ഗൂഗിള്‍ പ്ലാറ്റ്‌ഫോമില്‍ മദ്യ വില്‍പ്പനയും പുകയില വില്‍പ്പനയും കുട്ടികളില്‍ പ്രോല്‍സാഹിപ്പിക്കുന്ന ആപ്ലിക്കേഷനുകള്‍ക്ക് വിലക്കുമുണ്ട്. അതിനാല്‍ 'ബെവ്ക്യൂ' എന്ന ഓണ്‍ ലൈന്‍ ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ എത്താന്‍ താമസമെടുക്കുമെന്നാണ് സാങ്കേതിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മദ്യം അല്ലെങ്കില്‍ പുകയിലയുടെ നിരുത്തരവാദപരമായ ഉപയോഗം കുട്ടികളില്‍ പ്രോത്സാഹിപ്പിക്കുന്ന അപ്ലിക്കേഷനുകള്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല എന്ന് ഡെവലപ്പര്‍ പോളിസി സെന്ററില്‍ കൃത്യമായി ഗൂഗിള്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടികള്‍ വ്യാപകമായി ഇത് വാങ്ങി ഉപയോഗിക്കാനുള്ള സാധ്യത മൂലമാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഗൂഗിള്‍ സ്വീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ ഈ നിബന്ധനയും ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ ആപ്ലിക്കേഷനില്‍ നിന്നും സര്‍ക്കാര്‍ പിന്മാറാനുള്ള സാധ്യതയാണ് നിലവിലുള്ളത്. എങ്കിലും എങ്ങനെയും ആപ്പ് പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നുണ്ട്.

ബിവറേജസിന്റെ ആപ്പും കുട്ടികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കൂ. ഇതിന് വേണ്ട സുരക്ഷ ഒരുക്കലാണ് പ്രധാനം. എന്നാല്‍ അത് അത്ര എളുപ്പമാകില്ല. മുതിര്‍ന്നവരുടെ ഫോണ്‍ ഉപയോഗിച്ച് ക്യൂവില്‍ ഇടം നേടാനും മറ്റും കുട്ടികള്‍ക്ക് കഴിയും. ഇതാണ് പ്രശ്‌നത്തിന് കാരണം. കുട്ടികള്‍ ഈ ആപ്പ് ഉപയോഗിക്കുന്നില്ലെന്ന് ഗുഗിളിനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഫലം കണ്ടാല്‍ ആപ്പ് ഉടന്‍ പ്ലേ സ്റ്റോറില്‍ എത്തും.

അതേ സമയം ഇത്തരം ഒരു ആപ്പിന്റെ യാതൊരു ആവിശ്യവും നിലവില്‍ കേരളത്തില്‍ ഇല്ലാ എന്നാണ് കേരളത്തിലെ മുതിര്‍ന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മദ്യ വിതരണം തുടങ്ങുന്ന ദിവസം മുതല്‍ രണ്ട ദിവസത്തേക്ക് മാത്രമേ വലിയ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളൂ. ബിവറേജസ് ഔട്ടലറ്റുകള്‍ക്ക് പുറമേ ബാറുകള്‍ വഴിയും മദ്യം വിതരണം ചെയ്യുന്നതിനാല്‍ രണ്ട് ദിവസത്തെ തള്ളിന് ശേഷം മദ്യം വാങ്ങുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുങ്ങും. ഇപ്പോള്‍ കള്ള് ഷാപ്പുകളില്‍ മദ്യം വാങ്ങുന്നവരെ നിയന്ത്രിക്കുന്നതുപോലെ പൊലീസിനും എക്സൈസിനും നിഷ്പ്രയാസം കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്നും അവര്‍ പറയുന്നു.

അഞ്ച് ലക്ഷത്തില്‍ താഴെ തുകക്കാണ് ആപ്പ് ടെണ്ടര്‍ ചെയ്തതെന്നാണ് വിവരം. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് എക്‌സൈസ് വകുപ്പിന് കൃത്യവിവരമില്ല. ആപ്പ് എന്ന് പ്രവര്‍ത്തന സജ്ജമാകുമെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസിന് പോലും കൃത്യമായ വിവരവുമില്ലാത്ത അവസ്ഥയാണ്. അങ്ങനെ സര്‍വ്വത്ര ആശക്കുഴപ്പമാണ് ഇപ്പോള്‍ ഇക്കാര്യത്തില്‍.

ഒഡബ്ല്യുഎഎസ്പി (ഓപ്പണ്‍ വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി പ്രോജക്ട്) മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആപ്പിന്റെ സെക്യൂരിറ്റി ഓഡിറ്റ് ചെയ്യുന്നത്. ഹാക്ക് ചെയ്യാന്‍ പറ്റുമോ, ഡാറ്റ സുരക്ഷിതമാണോ എന്നതടക്കമുള്ള 10 പ്രധാന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സ്റ്റാര്‍ട്ടപ് കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ലോഡ് ടെസ്റ്റിലും വിജയം കണ്ടില്ല. 7 ലക്ഷംപേരാണ് സാധാരണ ദിവസങ്ങളില്‍ ബവ്‌കോ ഔട്ട്ലെറ്റുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ ഇത് 10.5 ലക്ഷമെത്തും. ഈ തിരക്ക് അനുസരിച്ചുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ കമ്പനിക്കായിട്ടില്ല. ഇതോടെയാണ് വിവാദം തുടങ്ങുന്നത്. മദ്യശാല തുറക്കാന്‍ മന്ത്രി സഭ തീരുമാനിച്ചിട്ട് ആഴ്ച ഒന്നു കഴിഞ്ഞു. എന്നിട്ടും ആപ്പ് ശരിയാകാത്തത് വിവാദങ്ങള്‍ക്ക് പുതിയ തലം നല്‍കുന്നു.

ഐസിടി അക്കാദമി, സ്റ്റാര്‍ട്ടപ് മിഷന്‍, ഐടി മിഷന്‍, ബവ്‌കോ പ്രതിനിധികള്‍ക്ക് പുറമേ ഐടി സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സാങ്കേതിക സമിതി. സ്റ്റാര്‍ട്ടപ് മിഷന്റെ ടെന്‍ഡറില്‍ 29 കമ്പനികളാണ് പങ്കെടുത്തത്. ഇതില്‍ 10 കമ്പനികള്‍ക്കാണ് ആപ് വികസിപ്പിക്കുന്നതില്‍ പ്രാഥമിക ധാരണയുണ്ടായിരുന്നത്. സാങ്കേതിക വൈദഗ്ധ്യത്തിന് 70 ശതമാനവും ചെലവിന് 30 ശതമാനവും മാര്‍ക്കാണ് നല്‍കിയത്. ആപ് വികസിപ്പിക്കാന്‍ തിരഞ്ഞെടുത്ത കൊച്ചിയിലെ കമ്പനിയുടെ സാങ്കേതിക റിപ്പോര്‍ട്ട് മറ്റുള്ളവരെ അപേക്ഷിച്ച് മികച്ചതായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഈ കമ്പനിയുടെ ഇടതു ബന്ധങ്ങള്‍ അതിനിടെ ചര്‍ച്ചയായി. ഇതിനൊപ്പമാണ് ആപ്പ് ലോഡ് ചെയ്യാന്‍ വൈകുന്ന സ്ഥിതിയും വരുന്നത്.

അവസാന റൗണ്ടില്‍ ഒപ്പമുണ്ടായിരുന്ന കമ്പനിയേക്കാള്‍ 11 ലക്ഷത്തോളം കുറഞ്ഞ റേറ്റ് ആവശ്യപ്പെട്ടതും ലോഡ് ടെസ്റ്റിങിലെ അനുഭവവും ഗുണകരമായി എന്നായിരുന്നു ടെന്‍ഡറില്‍ സര്‍ക്കാരിന്റെ അവകാശ വാദം. ഐടി സെക്രട്ടറിയുടേയും സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒയുടേയും നിര്‍ദ്ദേശമനുസരിച്ചാണ് കമ്പനിയെ തിരഞ്ഞെടുത്തത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കാന്‍ ഇതുവരെ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ മദ്യശാലകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ബവ്‌കോ.
ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. ആപ് സജ്ജമാകാത്തതിനാല്‍ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോള്‍ ബവ്‌കോ അധികൃതര്‍ക്കും ധാരണയില്ല. ഗൂഗിള്‍ പോളിസിയില്‍ മദ്യ വില്‍പ്പന പ്രോല്‍സാഹിപ്പിക്കുന്ന ആപ്പുകള്‍ ഉള്‍പ്പെടുത്തില്ല എന്ന വിവരം കൂടി പുറത്ത് വന്നതിനാല്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക് വീണിരിക്കുകയാണ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പനയക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ലെന്നാണ് സൂചന. ആപ്പിന്റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാര്‍ട്ടപ്പ് കമ്പിനി ആലോചിക്കുന്നുണ്ട്. പുറത്തിറക്കുന്ന തിയതിയും ഇപ്പോള്‍ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മദ്യ വില്‍പ്പനയ്ക്കുള്ള ആപ്പെന്ന കാര്യം മറച്ചു വച്ച് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇത് കയറ്റാനും ശ്രമം നടക്കുന്നതായി സൂചനയുണ്ട്. അതുകൊണ്ടാണ് ഇനി വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത്.

ബെവ് ക്യൂ എന്ന പേര് ഇതിനകം പുറത്ത് വന്നതില്‍ ആശങ്കയിലാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫെയര്‍കോഡ് ടെക്നോളജിസ്. ഇതേ പേരില്‍ പ്ലേ സ്റ്റോറില്‍ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താല്‍ ബുദ്ധിമുട്ടാകും. ഈ പേരില്‍ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിക്കുന്നുണ്ട്. അതിനിടെ മദ്യശാലകള്‍ തുറക്കുമ്പോഴുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മദ്യം വിതരണം ചെയ്യാന്‍ വെയര്‍ഹൗസുകളോട് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി. നിര്‍ദ്ദേശിച്ചു. ബാറുകള്‍, ഔട്ട്‌ലെറ്റുകള്‍, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്ക് ആവശ്യമായ മദ്യം ഉടനെത്തിക്കണം. ലേബല്‍ ഒട്ടിക്കാനുള്ള കാലതാമസം ഒഴിവാക്കണം. എന്നാല്‍ ആപ്പ് തയ്യാറായാല്‍ മാത്രമേ മദ്യശാലകള്‍ തുറക്കുവെന്നതാണ് നിലപാടും. ബാറുകളിലൂടെ മദ്യ വില്‍പ്പനയ്ക്ക് പാഴ്സല്‍ അനുമതിയുണ്ട്. ആപ്പ് വരാത്തതു കൊണ്ട് അവര്‍ക്കും വില്‍പ്പനയ്ക്ക് കഴിയുന്നില്ല.

മദ്യം ആവശ്യപ്പെട്ട് ഓര്‍ഡര്‍ ലഭിച്ചാലുടന്‍ ലേബല്‍ ഒട്ടിച്ച് സ്റ്റോക്ക് സജ്ജമാക്കണം. എക്സൈസില്‍നിന്നുള്ള പെര്‍മിറ്റ് ലഭിച്ചാലുടന്‍ മദ്യം നല്‍കണം. എക്സൈസ് അനുമതി കിട്ടിയശേഷമാണ് മുമ്പ് മദ്യക്കുപ്പികളില്‍ ലേബല്‍ ഒട്ടിച്ചിരുന്നത്. ഇതിലെ കാലതാമസംമൂലം മദ്യവിതരണം വൈകരുതെന്നും വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ലേബല്‍ ഒട്ടിക്കാന്‍ ചുമതലപ്പെടുത്തണം. ലോറികളിലുള്ള മദ്യം ഉടന്‍ ഗോഡൗണുകളിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category