1 GBP = 94.20 INR                       

BREAKING NEWS

ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടെയും എക്‌സൈസുകാരുടെയും അനുഗ്രഹം വേണം! വൈനുണ്ടാക്കാന്‍ എക്സൈസിന്റെ അനുഗ്രഹം തേടി ഫേസ്ബുക്കില്‍ യുവാവിന്റെ പോസ്റ്റിങ്ങനെ; ആവോളം അനുഗ്രഹം നല്‍കി വീട്ടിലെത്തി കൈയോടെ പൊക്കി കേസെടുത്ത് എക്സൈസും; ഷിനോയുടെ വീട്ടില്‍ നിന്നും എക്സൈസ് കണ്ടെടുത്തത് ഭരണിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റര്‍ വാഷ്; അറിവില്ലായ്മ മൂലമാണ് വൈനുണ്ടാക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് യുവാവ്

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: വൈനുണ്ടാക്കാനായി എക്‌സൈസിന്റെ അനുഗ്രഹം വാങ്ങാന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ എക്‌സൈസ് സംഘം പിടികൂടി ആവോളം അനുഗ്രഹം നല്‍കുകയും കേസെടുക്കുകയും ചെയ്തു. ആലുവ കിടങ്ങൂര്‍ ആലുക്കാപറമ്പില്‍ ഷിനോ മോന്‍ ചാക്കോ(32)യെയാണ് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടി കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഷിനോ തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടില്‍ വൈഫ് ഹൗസിലെ പൈനാപ്പിള്‍ കൃഷി. ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടെയും എക്‌സൈസുകാരുടെയും അനുഗ്രഹം വേണം എന്ന തലകെട്ടോടെ വൈന്‍ നിര്‍മ്മിക്കാനുള്ള സാധനങ്ങളുടെ ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. വളരെ വേഗം തന്നെ ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത് ശ്രദ്ധയില്‍പെട്ട എക്‌സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ.എസ് രഞ്ജിത്ത് ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യനോട് നടപടിക്കായി നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് എക്‌സൈസ് സംഘം ഷിനോ ജോലി ചെയ്തിരുന്ന സ്റ്റുഡിയോയിലെത്തുകയും കസ്റ്റഡിയിലെടുത്ത് കിടങ്ങൂരിലെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ ഭരണിയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്ററോളം വാഷ് എക്‌സൈസ് കണ്ടെടുത്തു. അബ്കാരി ആക്ട് പ്രകാരം വൈനുണ്ടാക്കാന്‍ അനുമതി ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.

അതേ സമയം തന്റെ അറിവില്ലായ്മ മൂലമാണ് വൈനുണ്ടാക്കുന്ന വിവരം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് ഷിനോ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കുറച്ചു ദിവസം മുന്‍പ് മൂക്കന്നൂരിലുള്ള ഭാര്യ വീട്ടില്‍ നിന്നും വിളവെടുപ്പ് നടത്തിയ കൈതച്ചക്ക കുറച്ച് വീട്ടില്‍ കൊണ്ടു വന്നിരുന്നു. വീട്ടിലുള്ളവര്‍ കഴിച്ചതിന് ശേഷം ബാക്കി വന്നത് ഉപയോഗിച്ച് വൈന്‍ നിര്‍മ്മിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി യൂട്യൂബില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും അടുത്തുള്ള അങ്ങാടിക്കടയില്‍ നിന്നും വാന്‍ കൂട്ട് വാങ്ങുകയുമായിരുന്നു. രണ്ട് ദിവസം മുന്‍പ് രാത്രിയിലാണ് വൈന്‍കൂട്ടും കൈതച്ചക്കയും പഞ്ചലാരയും വെള്ളവും ചേര്‍ത്ത് ഭരണിയില്‍ ഭദ്രമായി കെട്ടി വച്ചത്. ഇതിന്റെ ഒരു ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.

ഇന്നലെ രാവിലെയാണ് ഈ ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. എക്‌സൈസിന്റെ ഭാഗത്ത് നിന്നും പ്രശ്‌നങ്ങള്‍ ഉണ്ടാവരുത് എന്ന് കരുതിയാണ് അങ്ങനെയൊരു തലക്കെട്ട് കൊടുത്തതെന്ന് ഷിനോ പറയുന്നു. എന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്ന് അറിഞ്ഞില്ല. എക്‌സൈസിനെ അപമാനിക്കാനായി ഇട്ട പോസ്റ്റുമല്ല എന്നും ഏതെങ്കിലും തരത്തില്‍ അപമാനമായി തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ഷിനോ പറയുന്നു.

എന്നാല്‍ വീടുകളില്‍ വൈനുണ്ടാക്കാന്‍ ആര്‍ക്കും അനുമതി ഇല്ലെന്നും അബ്കാരി ആക്ട് പ്രകാരം ക്രിനില്‍ കുറ്റവുമാണെന്ന് ഡെപ്യൂട്ടി കമ്മീഷ്ണര്‍ എ.എസ് രഞ്ജിത്ത് മറുനാടന്‍ മലയാളിയോട് പറഞ്ഞു. വൈന്‍ എന്നാല്‍ അനധികൃത മദ്യമാണ്. ഇത് ഉണ്ടാക്കുന്നതും വില്‍പ്പന നടത്തുന്നതും ജാമ്യമില്ലാ വകുപ്പ് പ്രകാരം പത്ത് വര്‍ഷം തടവു ലഭിക്കുന്ന കുറ്റകൃത്യമാണ്. പലരും നിയമത്തിന്റെ അജ്ഞതകൊണ്ട് മുന്തിരി വാങ്ങി കറുകപ്പട്ട ഉള്‍പ്പെടെ ലഹരിക്കുപയോഗിക്കുന്ന വസ്തുക്കള്‍ ചേര്‍ത്താണ് വൈന്‍ നിര്‍മ്മാണം. ഒരു വര്‍ഷക്കാലം പുളിപ്പിച്ചാണ് വൈന്‍ ഉല്‍പാദനം. അതുകൊണ്ട് അത്രത്തോളം വീര്യം അതിനുണ്ടാവും.
അബ്കാരി ആക്ടിലെ സെക്ഷന്‍ 58 ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്താവുന്ന കുറ്റമാണ്. കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കല്ലാതെ മറ്റാര്‍ക്കും വൈന്‍ നിര്‍മ്മിക്കാനുള്ള ലൈസന്‍സ് എക്സൈസ് നല്‍കിയിട്ടില്ല. ആരാധനയ്ക്ക് വേണ്ടിയുള്ള മാസ് വൈന്‍ ലൈസന്‍സാണ് സഭകള്‍ക്ക് നല്‍കിയിട്ടുള്ളത്. അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കാന്‍ പോലും നല്‍കിയിരിക്കുന്നത് ചികിത്സയുടെ ഭാഗമായി നിര്‍മ്മിക്കാനുള്ള ലൈസന്‍സാണ് നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category