1 GBP = 93.50 INR                       

BREAKING NEWS

മുഴുവന്‍ യുകെ മലയാളികള്‍ക്കും വേണ്ടി ബോറിസിനോടുള്ള അഭ്യര്‍ത്ഥനയുമായി ഹണ്ടിംങ്ങ്ടണിലെ എട്ടു വയസ്സുകാരി അലെയ്‌ന; കൊവിഡ് മഹാമാരിയോട് പൊരുതുന്ന ആശുപത്രി ജീവനക്കാര്‍ക്ക് വേതന വര്‍ധന നല്‍കി അല്‍പം കരുണ കാട്ടിക്കൂടെ എന്ന ചോദ്യം കുറിക്കു കൊള്ളുന്നത്; വീട്ടില്‍ പറഞ്ഞു പഠിച്ച മലയാളവുമായി ഈ രണ്ടു കുഞ്ഞുങ്ങള്‍ നടത്തുന്നത് തകര്‍പ്പന്‍ പ്രകടനം തന്നെ

Britishmalayali
kz´wteJI³

കവന്‍ട്രി: പ്പോള്‍ കോവിഡ് പിടിക്കും എന്ന ഭീതിയിലാണ് ഓരോ യുകെ മലയാളിയും ഈ ദിനങ്ങള്‍ കഴിച്ചു കൂട്ടുന്നത്. ഈ ഉള്‍ഭയം ചെറിയ തോതില്‍ ആണെങ്കിലും കുട്ടികളെ പോലും പിടിമുറുക്കി കഴിഞ്ഞു. പല കുട്ടികളും വീടിനു വെളിയില്‍ ഇറങ്ങാന്‍ പോലും തയ്യാറല്ല. ഒരു പക്ഷെ കോവിഡില്‍ നിന്നും ലോകം മുക്തം ആയാലും കുട്ടികളില്‍ നിന്നും കോവിഡ് ഭയം ഒഴിവാകാന്‍ കാലങ്ങള്‍ എടുത്തേക്കാം. ഇതോടെ വീട്ടില്‍ മാതാപിതാക്കളുടെ സാന്നിധ്യം മുഴുവന്‍ സമയവും ആഗ്രഹിക്കുകയാണ് പ്രത്യേകിച്ചും കൊച്ചു കുട്ടികള്‍. ലോക്ഡോണ്‍ കാലം മാസങ്ങള്‍ നീണ്ടു തുടങ്ങിയതോടെ വീട്ടില്‍ ഇരുന്നുള്ള ബോറഡിയും മാതാപിതാക്കള്‍ നിത്യവും ജോലിക്കു പോകുന്നതും ഒക്കെ പല കുട്ടികളെയും പ്രയാസപ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് ഹണ്ടിങ്ങ്ടണില്‍ ഉള്ള എട്ടു വയസുകാരി അലെയ്ന്‍ സ്വയം ഒരു ചോദ്യം ചോദിച്ചത്. തന്റെ കൂട്ടുകാര്‍ ഒക്കെ മാതാപിതാക്കളോടൊപ്പം കഴിയുമ്പോള്‍ എന്തിനാണ് തന്റെ ഡാഡിയും മമ്മിയും എന്നും ജോലിക്കു പോകുന്നത്?

ഒടുവില്‍ ഈ ചോദ്യവുമായി അലെയ്ന്‍ മമ്മിയുടെ അടുക്കല്‍ തന്നെ എത്തി. ഇതോടെയാണ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി ചെയുന്ന തന്റെ മമ്മിക്ക് വളരെ ഉയര്‍ന്ന ശമ്പളം ഒന്നും ഇല്ലെന്നും മഹാമാരി ഉണ്ടാകുമ്പോള്‍ പോലും ജോലിക്കു പോകാതിരിക്കാനാകില്ല എന്നുമൊക്കെ അലെയ്ന്‍ മനസിലാക്കുന്നത്. ഈ ചോദ്യവുമായി എത്താന്‍ അലെയ്ന്‍ കൃത്യമായ ഒരു കാരണവും ഉണ്ടായിരുന്നു. ഒരു ദിവസം തന്റെ കൂട്ടുകാരിയെ ഫോണില്‍ വിളിച്ചപ്പോള്‍ അവളുടെ ഡാഡിയും മമ്മിയും ഫുള്‍ ടൈം വീട്ടില്‍ ഉണ്ടെന്നും ഞങ്ങള്‍ ഒക്കെ വളരെ ഹാപ്പി ആണെന്നും പറഞ്ഞതോടെയാണ് തന്റെ മമ്മി എന്തിനു എന്നും ജോലിക്കു പോകണം എന്ന് അലെയ്ന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. അലെയ്നിന്റെ ബ്രിട്ടീഷുകാരിയായ കൂട്ടുകാരിയുടെ മാതാപിതാക്കള്‍ ഫര്‍ലോ നിയമ പ്രകാരം വീട്ടിലിരുന്നു ജോലിക്കു പോകാതെ സര്‍ക്കാരിന്റെ പണം വാങ്ങുന്നവരാണ്. ചെറിയ ബിസിനസ് നടത്തുന്ന ആ കൂട്ടുകാരിയുടെ ഡാഡിക്ക് പതിനായിരം പൗണ്ട് സര്‍ക്കാര്‍ നല്‍കിയ കാര്യവും അലെയ്ന്‍ കേള്‍ക്കാനിടയായി. എങ്കില്‍ ഇതിനൊരു പരിഹാരം വേണമല്ലോ എന്ന ചിന്തയായി ആ കുഞ്ഞുമനസില്‍. 

അങ്ങനെയാണ് പതിവ് പോലെ ആശയവും ആയി ഹാലിഫാക്‌സ് ബാങ്ക് ജീവനക്കാരനായ ഡാഡി അജ്മേസ് നെറ്റോയുടെ സമീപം അലെയ്ന്‍ എത്തുന്നത്. തനിക്കു ബോറിസ് ജോണ്‍സനോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട് എന്നായി അലെയ്ന്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പനിവന്നത് മുതല്‍ ലോക്ഡോണില്‍ ആയിപോയ അലെയ്ന്‍ ഇതിനകം സ്വന്തമായി യു ട്യൂബ് ചാനല്‍ തുടങ്ങി വിഡിയോകള്‍ നിര്‍മ്മിച്ച് തുടങ്ങിയിട്ടണ്ട്. കോവിഡ് ബോധവല്‍ക്കരണംവുമായി രണ്ടു വിഡിയോകള്‍ ചെയ്തുകഴിഞ്ഞു. കൂട്ടിനു ആറുവയസുകാരന്‍ അനിയന്‍ ആരോണും ഉണ്ട്. നല്ല തെളി മലയാളത്തില്‍ അവതരിപ്പിച്ച ഈ വിഡിയോകള്‍ യുകെയില്‍ ജനിച്ചു വളരുന്ന കുട്ടികളുടേതു തന്നെയാണോ എന്നും ആരും അത്ഭുതപ്പെട്ടു പോകും. അത്ര നന്നായിട്ടാണ് ഈ കോവിഡ് വീഡിയോയുടെ ചിത്രീകരണം. 

ബോറിസ് ജോണ്‍സനോട് പറയാനുള്ള കാര്യങ്ങള്‍ ആദ്യം തന്നെ ഒരു സ്‌ക്രിപ്ട് ആയി രൂപപ്പെടുത്തിയെങ്കിലും  ക്യാമറക്കു മുന്നില്‍ വന്നപ്പോള്‍ പതിവ് പോലെ സ്‌ക്രിപ്ട് എല്ലാം മറന്നു ഒരു ചാനല്‍ അവതാരികയുടെ മിക്വോടെയാണ് അലെയ്ന്‍ കാര്യം അവതരിപ്പിക്കുന്നത്. വേതനം കുറവായതിനാല്‍ തന്റെ മമ്മിയെ പോലെ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഫുള്‍ ടൈം ജോലി ചെയ്യുമ്പോള്‍ തങ്ങള്‍ കുഞ്ഞുങ്ങള്‍ കൂടി അവരുടെ സാമീപ്യം ഇല്ലാതെ കഷ്ടപ്പെടുകയാണ് എന്നാണ് അലെയ്ന്‍ എടുത്തു പറയുന്നത്.

ഫര്‍ലോ നിയമം ഒക്കെ നടപ്പാക്കി സാധാരണക്കാരുടെ ഒപ്പം നിന്ന ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ കയ്യടി അര്‍ഹിക്കുന്നു എന്ന് അലെയ്ന്‍ പറയുമ്പോള്‍ തന്നെ അല്പം പരിഹാസ ചുവയോടെ കീ വര്‍ക്കര്‍ ജോലിക്കാരുടെ കാര്യം മറന്നു പോയതെന്തേ എന്ന ചോദ്യം കുറിക്കു കൊള്ളുന്നത് തന്നെയാണ്. 

തന്റെ വീഡിയോ എങ്ങനെയെങ്കിലും ബോറിസ് ഒന്ന് കണ്ടിരുന്നനെകില്‍ എന്നാണ് ഇപ്പോള്‍ ഈ കുഞ്ഞു മനസ് ആഗ്രഹിക്കുന്നത്. അതിനായി ബ്രിട്ടീഷ് മലയാളി വായനക്കാര്‍ പരമാവധി തന്റെ വീഡിയോ ഫേസ്ബുക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിചാല്‍ ഗുണം ഉണ്ടായാലോ എന്ന് വളരെ നിഷ്‌കളങ്കമായാണ് ഈ കുഞ്ഞു ചോദിക്കുന്നതും.
 

അലെയ്നിന്റെ പ്രായത്തില്‍ ഉള്ള യുകെയിലെ മറ്റേതൊരു കുട്ടി സംസാരിക്കുന്നതിലും ശുദ്ധ മലയാളമാണ് യുട്യൂബ് വിഡിയോ ചെയ്യുന്നതില്‍  നാലാം ക്ളാസുകാരിയായ ഈ ചേച്ചിയുടെയും  ഒന്നാം ക്ളാസുകാരനായ അനിയന്റെയും മിടുക്ക്. കൊല്ലം ഓച്ചിറ ആയിരംതെങ്  സ്വദേശിയായ അജിംസിന്റെയും സജിമോള്‍ ക്‌ളീറ്റസിന്റെയും  മക്കളാണ് അലൈനും ആരോണും. ഇരുവരും ഹണ്ടിങ്ങ്ടണ്‍ സെന്റ് ജോണ്‍സ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സജി ഹിഞ്ചിങ്ഭ്രൂക് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category