1 GBP = 94.00 INR                       

BREAKING NEWS

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍; അവള്‍ടെ അച്ഛന്‍ മരിച്ചതു മുതല്‍ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളര്‍ത്തിയത്; ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്നതിനിടയിലാണ് അവള്‍ അവരുടെ സംഘത്തില്‍ എത്തുന്നത്; പിന്നീട് അവള്‍ വീട്ടിലേക്ക് വരാതെയായി; മദ്യത്തിനും മഴക്കുമരുന്നിന്റേയും സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഡി അഡിക്ഷന്‍ സെന്ററിലാക്കി; അവളെ ബ്രെയിന്‍വാഷ് ചെയ്തുകൊണ്ടുപോയതാണ്; വെളിപ്പെടുത്തി അജ്ഞനയുടെ അമ്മ

Britishmalayali
kz´wteJI³

 
 
കണ്ണൂര്‍: എന്റെ മകള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യുന്നവളല്ല അവള്‍. അവളെ കൊണ്ടുപോയി ഇല്ലാതാക്കിയതാണ്... കൂട്ടുകാരാണ് അവളുടെ മരണത്തിന് പിന്നില്‍. കഴിഞ്ഞ ദിവസം ഗോവയിലെ റിസോര്‍ട്ടിള്‍ ആത്മഹത്യ ചെയ്ത 

അഞ്ജന കെ. ഹരീഷ്(21) എന്ന യുവതിയുടെ അമ്മയുടെ വാക്കുകളാണിത്. അഞ്ജനയെ കൂട്ടുകാര്‍ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മിനി നിറകണ്ണുകളോടെ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജനയുടെ അമ്മ മിനി വെളിപ്പെടുത്തുന്നത്. നാലോളം കൂട്ടുകാരാണ് ഇതിനു പിന്നിലെന്നും അവര്‍ പറയുന്നു. അഞ്ജനയെ ഈ മാസം 13 നാണു ഗോവയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ പോയതായിരുന്നു. താമസിച്ച റിസോര്‍ട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കളെ ഗോവ പൊലീസ് അറിയിച്ചത്

''കണ്ണൂര്‍ ബ്രണ്ണന്‍ കോളജില്‍ രണ്ടാം വര്‍ഷം പഠിക്കുന്നതിനിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഇവരുമായി അവള്‍ പരിചയത്തിലാകുന്നത്. ഇവരുടെകൂടെ അഞ്ജന കുറച്ചുനാള്‍ താമസിച്ചിട്ടുണ്ട്. സ്ഥിരമായി വീട്ടിലേക്കു വന്നിരുന്ന മോള്‍ രണ്ടു മാസത്തോളം വരാതായപ്പോള്‍ സംശയമായി. പിന്നീട് അവളെ വീട്ടിലേക്കു വിളിച്ചുവരുത്തി ബലമായി ആശുപത്രിയില്‍ കൊണ്ടുപോയി. പാലക്കാട് ഒരാശുപത്രിയിലാണ് ആദ്യം ചികിത്സിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സാന്നിധ്യം കണ്ടെത്തി. ചികിത്സയ്ക്കു കാര്യമായ ഫലം കാണാത്തതിനാല്‍ അവിടെ നിന്ന് തിരുവനന്തപുരത്ത് ഒരു ഡീഅഡിക്ഷന്‍ സെന്ററിലാക്കി. അവിടെ രണ്ടു മാസത്തോളം അവള്‍ ചികിത്സയിലായിരുന്നു. പണം തികയാത്തതിനാല്‍ ലോണ്‍ ഒക്കെ എടുത്താണ് അവളെ ചികിത്സിച്ചത്.

അവിടുത്തെ ചികിത്സയ്ക്കു ശേഷം അസുഖമൊക്കെ മാറി നല്ല മിടുക്കിയായാണ് അവള്‍ വീട്ടിലേക്കു മടങ്ങിയത്. പിന്നീട് കുറച്ചു ദിവസം കഴിഞ്ഞ് കോളജില്‍ എന്തോ പരിപാടിയുണ്ടെന്നു പറഞ്ഞ് രണ്ടു കൂട്ടുകാരികള്‍ അഞ്ജനയെ വിളിച്ചു. അസുഖമൊക്കെ മാറി നന്നായി പഠിക്കാന്‍ തുടങ്ങിയതായിരുന്നു അവള്‍. കുറെ കാലമായില്ലേ കണ്ടിട്ട്, കോളജിലേക്ക് വരണമെന്ന് അവര്‍ നിര്‍ബന്ധിച്ചപ്പോഴാണ് അവള്‍ പിന്നീട് വീണ്ടും കോളജിലേക്കു പോയത്.'' മിനി പറഞ്ഞു.

എന്നാല്‍ പിന്നീട് അഞ്ജനയുടെ ഫോണ്‍ കോള്‍ മാത്രമാണ് വന്നതെന്ന് അമ്മ പറയുന്നു. ''ഞാന്‍ കോഴിക്കോട് ആണ് ഉള്ളത്, ഇനി അങ്ങോട്ട് വരുന്നില്ല'' എന്നാണ് അഞ്ജന പറഞ്ഞതെന്ന് മിനി പറഞ്ഞു. പിന്നീട് വിവരം ഒന്നും കിട്ടാതായതോടെ മകളെ കാണാനില്ലെന്നു പറഞ്ഞ് മിനി ഹോസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. അവിടെ വച്ച് വീട്ടിലേക്കു പോകാന്‍ താല്‍പര്യമില്ലെന്നും കൂടെ ഹാജരായ കൂട്ടുകാരിക്കൊപ്പം പോകാനാണ് താല്‍പര്യമെന്നുമാണ് അഞ്ജന പറഞ്ഞതെന്ന് അമ്മ പറയുന്നു. അഞ്ജനയുടെ ശാരീരിക സ്ഥിതി മോശമായതിനാല്‍ അവളെ സംരക്ഷിക്കുമോയെന്ന് ചോദിച്ചപ്പോള്‍ കൂട്ടുകാരി ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും പറയുന്നു. അവളെ ബ്രെയിന്‍വാഷ് ചെയ്തുകൊണ്ടുപോയതാണ്. അവളെ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല എന്നാണ് ആ അമ്മ പറയുന്നത്.

അവളെ കോടതിയില്‍ നിന്ന് ഗോവയ്ക്കാണ് കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞ് അവള്‍ എന്നെ വിളിച്ചിരുന്നു. ഇവിടെയുള്ളവരൊന്നും ശരിയല്ല, എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷിക്കണം എന്നാണ് അവള്‍ പറഞ്ഞത്. എന്നാല്‍ ലോക്ഡൗണ്‍ ആയതിനാല്‍ അവള്‍ക്കു തിരികെ വരാന്‍ പറ്റാത്ത അവസ്ഥയായി.

''നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവള്‍. അവള്‍ടെ അച്ഛന്‍ മരിച്ചതു മുതല്‍ അത്രേം കഷ്ടപ്പെട്ടാണ് ഞാനവളെ വളര്‍ത്തിയത്. പത്തിരുപതു വര്‍ഷം കഷ്ടപ്പെട്ട് വളര്‍ത്തിയിട്ട് അവരിങ്ങനെ കൊണ്ടുപോയപ്പോ ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയാണ് ഇല്ലാതായത്. പത്താം ക്ലാസില്‍ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങി ജയിച്ചതാ. പ്ലസ് ടു സയന്‍സില്‍ 93 ശതമാനം മാര്‍ക്കും ഉണ്ടായിരുന്നു. കോളജിലും മിടുക്കിയായിരുന്നു. പഠിച്ച് ഐഎഎസ് എടുക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ഡിഗ്രി രണ്ടാം വര്‍ഷം വരെ അവള്‍ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു.'' മിനി പറഞ്ഞു.അഞ്ജനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മിനിയും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കു പരാതി നല്‍കിയിരുന്നു.

കോളജ് ഹോസ്റ്റലിലെ മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന കെ ഹരീഷി(21)ന്റെ ആത്മഹത്യക്ക് പിന്നില്‍ കടുത്ത വിഷാദ രോഗമാണെന്ന് പൊലീസ് പറഞ്ഞിരുന്നത്. മരണത്തിന് പിന്നില്‍ ബന്ധുക്കള്‍ ആരോപിക്കുന്നതു പോലെ ദുരൂഹതയില്ലെന്ന് ഗോവ പൊലീസ് വ്യക്തമാക്കിയത്. അഞ്ജനയുടെ ഡയറിയില്‍ നിന്നും കണ്ടെടുത്ത കുറിപ്പുകളില്‍ ഗാര്‍ഹിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് എഴുതിയിരുന്നു. സ്വവര്‍ഗ്ഗ രതിക്കാരി എന്ന് പറഞ്ഞ് ആക്ഷേപിച്ചിരുന്നതായും ഡയറിയിലുണ്ടായിരുന്നതായി എഡെക്സ് ലൈവ് എന്ന ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തുക്കളുടെ മൊഴിയില്‍ നിന്നും അഞ്ജന കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും പൊലീസ് മനസ്സിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നത്.

ലോക്ക് ഡൗണിന് മുന്‍പ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അഞ്ജന ഗോവയിലെത്തിയത്. ആത്മഹത്യ ചെയ്യുന്ന ദിവസം സുഹൃത്തുക്കളില്‍ ഒരാളുടെ ജന്മദിനാഘോഷമായിരുന്നു. ഇതിനിടയിലാണ് അഞ്ജന ആത്മഹത്യ ചെയ്തത്. ' ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയില്‍ അഞ്ജന പുറത്തേക്ക് പോകുന്നത് കണ്ടു. നടക്കാന്‍ പോയതാണെന്നാണ് ഞങ്ങള്‍ കരുതിയത്. ഏറെ നേരമായിട്ടും കാണാതിരുന്നതോടെ അന്വേഷിക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് നിന്നിരുന്ന മരത്തില്‍ തൂങ്ങി നില്‍ക്കുന്ന അഞ്ജനയെ കണ്ടത് എന്ന് ഗോവയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളായ ശബരി പറയുന്നു. കൈലിമുണ്ടിലായിരുന്നു അഞ്ജന തൂങ്ങിയത്. ഉടന്‍ തന്നെ ഇവര്‍ കൈലി അറുത്ത് താഴെയിട്ട് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ കേസെടുത്ത പൊലീസ് ഹോസ്റ്റല്‍ റൂമിലെ അഞ്ജനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഡയറി കണ്ടെത്തിയത്. ഡയറിയില്‍ കുടുംബത്തില്‍ നിന്നും അനുഭവക്കേണ്ടി വന്ന നരകയാതനയുടെ ഒരു വലിയ കുറിപ്പ് തന്നെയുണ്ടായിരുന്നു. കടുത്ത മാനസിക പീഡനവും ശാരീരിക പീഡനവും ഏല്‍ക്കേണ്ടി വന്നതായും ഇല്ലാത്ത രോഗത്തിന് ചികിത്സിച്ചതായും ഡയറിയില്‍ പറയുന്നുണ്ടായിരുന്നു. രണ്ട് മാസമായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അഞ്ജനയെന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പറഞ്ഞു.

വീട്ടില്‍ നിന്നും അമ്മയുടെ കടുത്ത ശകാരവാക്കുകളും മര്‍ദ്ദനവും നേരിടേണ്ടി വന്ന കാര്യങ്ങളൊക്കെ പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നു. ഇടയ്ക്ക് ആത്മഹത്യ ചെയ്താലോ എന്ന് തോന്നി പോകുന്നുവെന്നും പറഞ്ഞിരുന്നതായും ഇവര്‍ പറയുന്നു. ഒരിക്കല്‍ ആത്മഹത്യ ചെയ്യാനും ശ്രമിച്ചിരുന്നു. അഞ്ജനയുടെ മാനസിക പ്രശ്നങ്ങള്‍ മാറ്റിയെടുക്കാനാണ് ഗോവയില്‍ എത്തിയതെന്നും സുഹൃത്ത് പറഞ്ഞു. ശബരിക്കൊപ്പം നസീമ, ആതിര എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍.

അഞ്ജന ക്വിയര്‍ സംഘടനയില്‍പെട്ടയാളാണ്. തന്റെ ക്വിയര്‍ സത്വം കുടുംബത്തോട് തുറന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാരുടെ ഭാഗത്ത് നിന്നും കടുത്ത പീഡനം ഏല്‍ക്കേണ്ടി വന്നത്. സുഹൃത്തുക്കളുടെ ഒപ്പം പോകുമോ എന്ന് ഭയന്ന് വീട്ടു തടങ്കലില്‍ പാര്‍പ്പിക്കുകയും മറ്റും ചെയ്തിരുന്നു. ഇതേ തുടര്‍ന്നൊക്കെ വലിയ മാനസിക വ്യഥയിലായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അപമാനിക്കുയും ചെയ്തതുമൊക്കെയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.വ്യാഴാഴ്ച രാവിലെയാണ് അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഗോവ പൊലീസ് ഹൊസ്ദുര്‍ഗ് പൊലീസിനെ അറിയിച്ചത്. മരണവിവരം അറിഞ്ഞ് കാഞ്ഞങ്ങാട്ടുള്ള ബന്ധുക്കള്‍ ഗോവയിലെത്തിയത്
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category