1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 12 വയസുകാരന്‍ ഉള്‍പ്പെടെ 282 മരണം മാത്രം; സെപ്റ്റംബര്‍ 30ന് യുകെയിലും നവംബര്‍ 11ന് അമേരിക്കയിലും രോഗം നിലയ്ക്കും; രണ്ടാമതൊരാക്രമണം ഒഴിവായേക്കും; പ്രതീക്ഷയും പ്രവനവുമായി ബ്രിട്ടനും അമേരിക്കയും

Britishmalayali
kz´wteJI³

കൊറോണയുടെ സംഹാരതാണ്ഡവത്തില്‍ നിന്നും ഇനിയും മോചനം നേടാന്‍ സാധിക്കാത്ത യുകെയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ കാറ്റ് വീറ്റാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് വെറും 282 ജീവനുകള്‍ മാത്രമേ കൊറോണയ്ക്ക് കവരാന്‍ സാധിച്ചിട്ടുള്ളൂ. അതിനിടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്  സെപ്റ്റംബര്‍ 30ന് യുകെയിലും നവംബര്‍ 11ന് അമേരിക്കയിലും രോഗം നിലയ്ക്കുമെന്നാണ് പ്രതീക്ഷയുയരുന്നത്. രണ്ടാമതൊരാക്രമണം ഒഴിവായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ പ്രതീക്ഷയും പ്രവനവുമായി ബ്രിട്ടനും അമേരിക്കയും മുന്നോട്ട് പോവുകയാണിപ്പോള്‍.

ഇന്നലെ ഹോസ്പിറ്റലുകള്‍ , കെയര്‍ഹോമുകള്‍ തുടങ്ങിയ എല്ലാ സെറ്റിംഗ്സുകളിലുമുണ്ടായ 282 മരണം കൂടി കണക്കാക്കുമ്പോള്‍ യുകെയിലെ മൊത്തം കൊറോണ മരണസംഖ്യ 36,675 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം ഏറ്റവും കുറഞ്ഞ മരണം രേഖപ്പെടുത്തിയ ശനിയാഴ്ചയാണ് ഇന്നലെയെന്നത് കടുത്ത ആശ്വാസമേകുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോക്ക് ഡൗണ്‍ തുടങ്ങുന്നതിന് മൂന്ന് ദിവസം മുമ്പത്തെ ശനിയാഴ്ചയായ മാര്‍ച്ച്  21ന് ശേഷം ഏറ്റവും കുറഞ്ഞ കൊറോണ മരണങ്ങളാണ് ഇന്നലെയുണ്ടായിരിക്കുന്നത്. അന്ന് വെറും 56 പേരായിരുന്നു രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരുന്നത്.

ഇന്നലത്തെ മരണത്തില്‍ ഒരു 12 വയസുകാരനുമുള്‍പ്പെടുന്നുണ്ട്.ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം യുകെയില്‍ 2,57,000 പേരിലധികമാണ് നിലവില്‍ കൊറോണക്ക് ചികിത്സ നേടിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഇംഗ്ലണ്ടിലെ ഹോസ്പിറ്റലില്‍ വച്ച് മരിച്ച 12 വയസുകാരനെ കൂടി കണക്കിലെടുക്കുമ്പോള്‍ രാജ്യത്ത് കൊറോണ ബാധിച്ച് ഇതുവരെ 15 വയസിന് താഴെ പ്രായമുള്ള നാല് കുട്ടികളാണ് മരിച്ചിരിക്കുന്നത്. ഈ മാസം ആദ്യം മരിച്ച ആറാഴ്ച പ്രായമുള്ള കുട്ടിയായിരുന്നു ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ 157 പേര്‍ മാത്രമാണ് യുകെയിലെ ഹോസ്പിറ്റലുകളില്‍ വച്ച് മരിച്ചിരിക്കുന്നത്.ബാക്കിയുള്ളവ കെയര്‍ഹോമുകളിലും സമൂഹത്തിലും മരിച്ചവരാണ്.

കൊറോണയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് ബ്രീഫിംഗിനിടെ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ മാത്രം 2959 പേര്‍ രോഗികളാണെന്ന് സ്ഥിരീകരിച്ചുവെന്നും ഷാപ്സ് വെളിപ്പെടുത്തുന്നു. നിലവില്‍ 2,57,000 പേര്‍ മാത്രമാണ് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കെങ്കിലും യഥാര്‍ത്ഥത്തില്‍ ഏതാണ്ട് അഞ്ച് മില്യണോളം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കണക്കാക്കുന്നത്. തുടക്കത്തില്‍ വ്യാപകമായ തോതില്‍ കോവിഡ് 19 ടെസ്റ്റ് നടത്താന്‍ ഗവണ്‍മെന്റ് തയ്യാറാകാത്തതിന്റെ പ്രത്യാഘാതമാണിതെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ തന്നെ ആരോപിക്കുന്നത്.

യുകെയ്ക്ക് സെപ്റ്റംബര്‍ 30നും യുഎസിന് നവംബര്‍ ഒന്നിനും കൊറോണയില്‍ നിന്ന് മോചനം
---------------------------------------
സിംഗപ്പൂര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി തയ്യാറാക്കിയിരിക്കുന്ന ഒരു മോഡലിംഗ് പ്രകാരം ഈ വരുന്ന സെപ്റ്റംബര്‍ 30ന് യുകെയില്‍ നിന്നും നവംബര്‍ 11ന് യുഎസില്‍ നിന്നും കൊറോണയെന്ന മഹാമാരി  കെട്ട് കെട്ടുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ പ്രവണത അനുസരിച്ച് ഇരു രാജ്യങ്ങളിലും വൈറസ് വ്യാപനത്തിലും മരണത്തിലും സ്ഥിരമായ കുറവാണുണ്ടാകുന്നതെന്നതിനാല്‍ രണ്ടാമതൊരു തരംഗം ഇരു രാജ്യങ്ങളിലുമുണ്ടാവില്ലെന്നും ഈ മോഡല്‍ സമര്‍ത്ഥിക്കുന്നു. സെപ്റ്റംബര്‍ 30 ആകുമ്പോഴേക്കും യുകെയില്‍ പുതിയ കേസുകളൊന്നും ഉണ്ടാവില്ലെന്നും പലരും പ്രവചിച്ചത് പോലെ രണ്ടാമതൊരു കൊറോണ തരംഗം രാജ്യത്ത് ആഞ്ഞടിക്കില്ലെന്നും ഈ സയന്റിസ്റ്റുമാര്‍ പ്രവചിക്കുന്നു.

ഇരു രാജ്യത്തുമുണ്ടാകാന്‍ പോകുന്ന കൊറോണ വൈറസിന്റെ സഞ്ചാരഗതിയും ഈ മോഡലിംഗിലൂടെ പ്രവചിക്കപ്പെട്ടിരിക്കുന്നു.  ഇരു രാജ്യത്തും രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുണ്ടായ വൈറസ് ബാധയുടെ ഏറ്റക്കുറച്ചിലുകളെയും നിലവിലെ പ്രവണകളെയും വിശദമായി വിശകലനം ചെയ്ത് കൊണ്ടാണീ മോഡലിംഗ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ സങ്കീര്‍ണമായ സ്വഭാവം അനുസരിച്ച് ഈ പ്രവചനം തകിടം മറിയാന്‍ സാധ്യതയില്ലാതില്ലെന്നും സയന്റിസ്റ്റുമാര്‍ സമ്മതിക്കുന്നുണ്ട്. ഇതിന് പുറമെ  നിയന്ത്രണങ്ങള്‍ ജനം എത്രത്തോളം പാലിക്കുന്നുവെന്നതും ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും രോഗപ്പകര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന കാര്യങ്ങളാണെന്നും ഇവയിലെ വ്യത്യാസങ്ങള്‍ രോഗം പിടി തരാതെ പകരാന്‍ സാധ്യതയേറ്റുന്നുവെന്നും ഈ ഗവേഷകര്‍ മുന്നറിയിപ്പേകുന്നുമുണ്ട്.ഇറ്റലിയില്‍ രോഗം ഒക്ടോബര്‍ 24ന് ഭേദപ്പെടുമെന്നും ഈ മോഡലിംഗ് പ്രവചിക്കുന്നു.

ഇരു രാജ്യത്തുമുണ്ടാകാന്‍ പോകുന്ന കൊറോണ വൈറസിന്റെ സഞ്ചാരഗതിയും ഈ മോഡലിംഗിലൂടെ പ്രവചിക്കപ്പെട്ടിരിക്കുന്നു.  ഇരു രാജ്യത്തും രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുണ്ടായ വൈറസ് ബാധയുടെ ഏറ്റക്കുറച്ചിലുകളെയും നിലവിലെ പ്രവണകളെയും വിശദമായി വിശകലനം ചെയ്ത് കൊണ്ടാണീ മോഡലിംഗ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ സങ്കീര്‍ണമായ സ്വഭാവം അനുസരിച്ച് ഈ പ്രവചനം തകിടം മറിയാന്‍ സാധ്യതയില്ലാതില്ലെന്നും സയന്റിസ്റ്റുമാര്‍ സമ്മതിക്കുന്നുണ്ട്. ഇതിന് പുറമെ  നിയന്ത്രണങ്ങള്‍ ജനം എത്രത്തോളം പാലിക്കുന്നുവെന്നതും ടെസ്റ്റിംഗ് പ്രോട്ടോക്കോളുകളും രോഗപ്പകര്‍ച്ചയെ നിര്‍ണയിക്കുന്ന പ്രധാന കാര്യങ്ങളാണെന്നും ഇവയിലെ വ്യത്യാസങ്ങള്‍ രോഗം പിടി തരാതെ പകരാന്‍ സാധ്യതയേറ്റുന്നുവെന്നും ഈ ഗവേഷകര്‍ മുന്നറിയിപ്പേകുന്നുമുണ്ട്.ഇറ്റലിയില്‍ രോഗം ഒക്ടോബര്‍ 24ന് ഭേദപ്പെടുമെന്നും ഈ മോഡലിംഗ് പ്രവചിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category