1 GBP = 93.00 INR                       

BREAKING NEWS

ഈ രണ്ടു സീറ്റുകള്‍ മാത്രം എങ്ങനെ സുരക്ഷിതമായി; ആകാശത്ത് നിന്നും ജനവാസ കേന്ദ്രത്തില്‍ വീണ് തകര്‍ന്ന വിമാനത്തില്‍ നിന്നും എങ്ങനെയാണ് രണ്ട് പേര്‍ മാത്രം രക്ഷപ്പെട്ടത്; സീറ്റ് നമ്പര്‍ ഒ സിയും 10 സിയും കൂടുതല്‍ സുരക്ഷിതമാണോ;

Britishmalayali
kz´wteJI³

ലാഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്ന് വീണ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ  സീറ്റ് നമ്പര്‍ ഒ സിക്കും 10 സിക്കും യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന കാര്യം പരക്കെ ചര്‍ച്ചയാകുന്നു. മറ്റെല്ലാ സീറ്റുകളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ തകര്‍ന്നപ്പോള്‍ ഈ രണ്ട് സീറ്റുകളും മാത്രം എങ്ങനെ സുരക്ഷിതമായി..? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ആകാശത്ത് നിന്നും ജനവാസ കേന്ദ്രത്തില്‍ വീണ് തകര്‍ന്ന ഈ വിമാനത്തില്‍ നിന്നും ഈ സീറ്റിലിരുന്ന രണ്ട് പേര്‍ മാത്രം എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ശക്തമാകുന്നുണ്ട്.  വിമാനങ്ങളിലെ ഈ സീറ്റുകള്‍ രണ്ടും കൂടുതല്‍ സുരക്ഷിതമാണോ എന്ന അന്വേഷണവും ഇതേ തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.

ലാന്‍ഡിംഗിന് ഏതാനും മിനുറ്റുകള്‍ക്ക് മുമ്പ് തകര്‍ന്ന് വീണ എയര്‍ബസ് എ 320 വിമാനത്തിലെ 97 പേരും മരിച്ചപ്പോള്‍ ഈ സീറ്റുകളിലിരുന്ന രണ്ട് പേര്‍ മാത്രം രക്ഷപ്പെടുകയായിരുന്നു. 1 സി സീറ്റിലെ യാത്രക്കാരനായ സഫര്‍ മസൂദും 10 സി സീറ്റിലെ മുഹമ്മദ് സുബൈറും മാത്രമാണ് തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. വിമാനം തകരുമ്പോള്‍ തനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്നും ബോധം തിരിച്ച് കിട്ടുമ്പോള്‍ വിമാനം നിലത്ത് വീണ് തകര്‍ന്ന് ആരെയും കാണാന്‍ സാധിക്കാത്ത വിധത്തില്‍ ചുറ്റും തീ കത്തിപ്പടരുകയായിരുന്നുവെന്നുമാണ് 24 കാരനായ എന്‍ജിനീയര്‍ സുബൈര്‍ ആശുപത്രിക്കിടക്കിടക്കയില്‍ വച്ച് ഓര്‍ത്തെടുക്കുന്നത്. സുബൈറിന്റെ വെളിപ്പെടുത്തലുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണിപ്പോള്‍.


എങ്ങ് നിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നുവെന്നും ഏവരും അതിജീവിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സുബൈര്‍ ഓര്‍ക്കുന്നു.1 സി സീറ്റിലെ യാത്രക്കാരനായ സഫര്‍ മസൂദില്‍ നിന്നും പത്ത് സീറ്റുകള്‍ക്ക് പുറകിലായിരുന്നു സുബൈര്‍. മസൂദിന്റെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെങ്കിലും ബോധമുണ്ടെന്നും പ്രതികരിക്കുന്നുണ്ടെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.വിമാനം മൂന്ന് വട്ടം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും നാലാം വട്ടം ശ്രമിക്കുന്നതിനിടെ തകര്‍ന്ന് വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.വിമാനം റണ്‍വേയിലേക്കിറങ്ങാന്‍ ഏതാനും സമയം മാത്രം ബാക്കിയാകവേയാണ് തകര്‍ന്ന് വീണതെന്നാണ് കറാച്ചിയിലെ സിവില്‍ ഹോസ്പിറ്റല്‍സില്‍ കിടന്ന് സുബൈര്‍ വെളിപ്പെടുത്തുന്നത്.

തന്നെ മരണത്തില്‍  നിന്നും രക്ഷപ്പെടുത്തിയതില്‍ ദൈവത്തിനോട് നന്ദി പ്രകാശിപ്പിച്ച് ബാങ്കറായ മസൂദം രംഗത്തെത്തിയിരുന്നുവെന്നാണ് അയാള്‍ കിടക്കുന്ന ആശുപത്രിയുടെ ഒഫീഷ്യലുകള്‍ പറയുന്നത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഹോസ്പിറ്റലുകലളില്‍ നിന്നും ഏറ്റ് വാങ്ങിക്കൊണ്ടു പോകുന്ന ഉറ്റവരുടെ വേദനാജനകമായ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഈദിന്റെ ദിവസം തന്നെ ഈ ദുരന്തപ്പെരുമഴയുണ്ടായതില്‍ പലരും കടുത്ത ഞെട്ടലാണ് പ്രകടിപ്പിച്ചിരിക്കുന്നത്.വിമാനത്തില്‍ 91 യാത്രക്കാരും ഏഴ് ക്രൂവുമാണ് ഉണ്ടായിരുന്നതെന്നാണ് പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി വെളിപ്പെടുത്തുന്നത്. അപകടത്തിന് മുമ്പ് തനിക്ക് വിമാനത്തിന് മേല്‍ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category