1 GBP = 93.00 INR                       

BREAKING NEWS

ഇന്നലെ മാത്രം 1000 മരണവും 17,000 പുതിയ രോഗികളും; അമേരിക്കക്ക് പിന്നില്‍ രണ്ടാമതെത്തിയത് ഇതുവരെ 3.5 ലക്ഷം രോഗികളും 22,000 മരണവുമായി; മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ കൂട്ടത്തോടെ കുഴിച്ച് മൂടുന്ന ദൃശ്യങ്ങള്‍ ഹൃദയം തപിപ്പിക്കുന്നത്; ലോകത്തിന്റെ കൊറോണ എപിസെന്ററായി മാറി ബ്രസീല്‍

Britishmalayali
kz´wteJI³

21,116 കൊറോണ മരണങ്ങളും 3,30,000 രോഗികളുമായി  കോവിഡ്-19 ദുരന്തത്തിന്റെ കാര്യത്തില്‍ യുഎസിന് തൊട്ട് പുറകില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ബ്രസീലില്‍  1000 മരണവും 17,000 പുതിയ രോഗികളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ബ്രസിലീസില്‍ നിലവിലെ അവസ്ഥയില്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിനാല്‍ അവ കൂട്ടത്തോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള കൂട്ട ശവസംസ്‌കാരത്തിന്റെ  ദൃശ്യങ്ങള്‍ ഹൃദയം തപിപ്പിക്കുന്നതാണ്.  ലോകത്തിന്റെ കൊറോണ എപിസെന്ററായി മാറിയ ബ്രസീലിന്റെ കഥ ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ബ്രസീലിസില്‍ കൊറോണ ഏറ്റവും അധികം സംഹാരതാണ്ഡവമാടിയ നഗരമായ സാവോ പോളോയില്‍ നടന്ന കൂട്ട ശവസംസ്‌കാരത്തിന്റെ ആകാശ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.ഫോര്‍മോസ സെമിത്തേരിയിലേക്ക്  കൂട്ടത്തോടെ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ വിശാലമായ സ്ഥലത്ത് അടുത്തടുത്ത് കുഴിയെടുത്ത് കുരിശ് നാട്ടിയാണ് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിച്ച് കൊണ്ടിരിക്കുന്നതെന്ന് ഈ ആകാശദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഇടതടവില്ലാതെ ഇവിടേക്കെത്തിക്കൊണ്ടിരിക്കുന്ന മൃതദേഹങ്ങളെ എങ്ങനെയാണ് അഴുകാതെ സംസ്‌കരിക്കുകയെന്നറിയാതെ സെമിത്തേരി നടത്തിപ്പുകാര്‍ പാടുപെടുന്നുവന്നാണ് റിപ്പോര്‍ട്ട്.

സൗത്ത് അമേരിക്കയാണ് നിലവില്‍ കൊറോണയുടെ പുതിയ  എപിസെന്ററായി മാറിക്കൊണ്ടിരിക്കുന്നതെന്നും ഇവിടെ ബ്രസീലിലാണ് ഏറ്റവും മോശം അവസ്ഥയുള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടറായ മൈക്ക് റ്യാന്‍ ഒരു വെര്‍ച്വല്‍ ന്യൂസ് കോണ്‍ഫറന്‍സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. മിക്ക സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലും കൊറോണ മരണങ്ങളും രോവ്യാപനവും വന്‍ തോതില്‍ വര്‍ധിക്കുന്നുവെന്നും റ്യാന്‍ മുന്നറിയിപ്പേകുന്നു. ഈ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളും കൊറോണ ഭീഷണിയിലാണെങ്കിലും ബ്രസീലിനെയാണ് ഇത് കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

കൊറോണയെ തടഞ്ഞ് നിര്‍ത്തുന്നതില്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ നടപടി കടുത്ത ഭാഷയിലാണ് വിമര്‍ശിക്കപ്പെടുന്നത്.ഇതോടെ ബ്രസീസിലില്‍ നേരത്തെയുള്ള രാഷ്ട്രീയ പ്രതിസന്ധി ഇപ്പോള്‍ കൂടുതല്‍ രൂക്ഷമായിട്ടുമുണ്ട്. മുന്‍ ആര്‍മി ക്യാപ്റ്റന്‍ കൂടിയായ ബോല്‍സൊനാരോയുടെ റേറ്റിംഗ് ഇക്കഴിഞ്ഞ ദിവസം നടന്ന ഒരു പോളില്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നയത്തെ എതിര്‍ക്കുന്ന അദ്ദേഹത്തിന്റെ നിലപാടും ക്ലോറോക്യൂന്‍ കൊറോണക്ക് ഫലപ്രദമാണെന്ന അദ്ദേഹത്തിന്റെ അശാസ്ത്രീയമായ നിലപാടും ജനങ്ങളില്‍ വന്‍ അസംതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്.

ഔദ്യോഗിക കണക്കുകളിലേക്കാള്‍ എത്രയോ അധികമാണ് ബ്രസീലിലെ കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവുമെന്നും റിപ്പോര്‍ട്ടുണ്ട്. സൗത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയായിരുന്നിട്ട് കൂടി ബ്രസീല്‍ കോവിഡ് 19 ടെസ്റ്റുകള്‍ വ്യാപമാക്കുന്നതില്‍ താല്‍പര്യമെടുക്കാത്തതിനെ തുടര്‍ന്നാണ് ഇവിടെ കൊറോണ ആഞ്ഞടിച്ചിരിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്. മലേറിയക്കുള്ള മരുന്നുകളായ  ക്ലോറോക്യൂന്‍ , ഹൈഡ്രോക്സിക്ലോറോക്യൂന്‍ എന്നിവ കൊറോണക്കായി ഉപയോഗിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് പ്രസിഡന്റ് ബോല്‍സൊനാരോ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് കൊറോണ ആരംഭിച്ചതിന് ശേഷം രണ്ട് ഹെല്‍ത്ത് മിനിസ്റ്റര്‍മാരാണ് രാജി വച്ച് പോയിരിക്കുന്നത്. പ്രസിഡന്റ് കൊറോണയെ കൈകാര്യം ചെയ്യുന്നതില്‍ പുലര്‍ത്തുന്ന അശാസ്ത്രീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച് നിരവധി ഹൈ പ്രൊഫൈല്‍ ഹെല്‍ത്ത് എക്സ്പര്‍ട്ടുകളും സ്ഥാനം ഒഴിഞ്ഞ് പോയതും ബ്രസീസിലില്‍ കടുത്ത പ്രതിസന്ധിയണ് സൃഷ്ടിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category