1 GBP = 93.00 INR                       

BREAKING NEWS

മൂര്‍ഖന്‍ കടിച്ചാല്‍ ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പേശികള്‍ തളര്‍ന്നു ശ്വാസം മുട്ടി മരണം; ശ്വാസംമുട്ടുന്ന ഒരാള്‍ ഉറക്കം ഉണരാതെ മരിക്കുകയെന്നത് അസംഭവ്യം; ഉറക്കത്തില്‍ പാമ്പ് കടിയേല്‍ക്കുമ്പോള്‍ വേദന അറിഞ്ഞില്ലെങ്കിലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് അനുഭവപ്പെടുന്ന വേദന തിരിച്ചറിയും; മയങ്ങാനുള്ള മരുന്നോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ ഉണരുകയുമില്ല; ഉത്രയുടെ മരണം വെറും പാമ്പുകടി മൂലമല്ലെന്ന് നിഗമനം; അഞ്ചലിലെ സംശയം നീക്കാന്‍ നടക്കുന്നത് ശാസ്ത്രീയ അന്വേഷണം

Britishmalayali
kz´wteJI³

അഞ്ചല്‍: കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു ഉത്ര മരിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്. കൃത്യമായ തെളിവു കിട്ടിയാല്‍ മാത്രമേ അറസ്റ്റുണ്ടാകൂ. ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ മുറിയില്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് സംശയങ്ങളുയര്‍ന്നത്. ഉത്രയുടെ ഭര്‍ത്താവ് സൂരജിന് നേരെയാണ് സംശയമുന നീളുന്നത്. എന്നാല്‍ സൂരജിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവു പൊലീസിന് കിട്ടിയിട്ടില്ല.

ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് ചില പാമ്പുപിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തി. പാമ്പുപിടുത്തക്കാരും സൂരജിന്റെ ചില സഹായികളും നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ ചോദ്യം ചെയ്യും. വിഷ പാമ്പുകളെ കുറിച്ച് സൂരജ് ഇന്‍ര്‍നെറ്റില്‍ തിരഞ്ഞതിനും തെളിവുണ്ട്. തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഉത്രയ്ക്കൊപ്പം ഇതേ മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു സൂരജ്

സൂരജ് പറയുന്നത് എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പുപിടുത്തക്കാരുടെയും സഹായം തേടും. സൂരജിന്റെ മൊഴി തെറ്റാണെന്ന നിഗമനത്തില്‍ എത്തിയാല്‍ അറസ്റ്റുണ്ടാകും. ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണവും പൊലീസ് തേടും.

ഉറക്കത്തില്‍ യുവതിക്ക് പാമ്പ് കടിയേല്‍ക്കുമ്പോള്‍ തുടക്കത്തില്‍ വേദന അറിഞ്ഞില്ലെങ്കില്‍ പോലും വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് പിന്നീട് അനുഭവപ്പെടുന്ന വേദന അറിയേണ്ടതാണ്. എന്നാല്‍ മയങ്ങാനുള്ള മരുന്നോ മറ്റോ നല്‍കിയിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകാം. അങ്ങനെ വല്ലതും നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകേണ്ടതാണ്. വിഷബാധ ഏല്‍ക്കുമ്പോള്‍ സാധാരണ കടിച്ച ഭാഗത്തെ വേദനക്ക് പുറമെ വയറു വേദന, ഛര്‍ദി തുടങ്ങിയവയും അനുഭവപ്പെടാം. ശ്വാസമെടുക്കാന്‍ സഹായിക്കുന്ന പേശികള്‍ തളര്‍ന്നു ശ്വാസം മുട്ടിയാണ് മൂര്‍ഖന്‍ കടിച്ചാല്‍ മരണം സംഭവിക്കുന്നത്. ശ്വാസംമുട്ടുന്ന ഒരാള്‍ ഉറക്കം ഉണരാതെ മരിക്കുകയെന്നത് ഒരിക്കലും സംഭവിക്കാത്തതാണ്. അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകള്‍ കടിച്ചാല്‍ ആ ഭാഗത്ത് വേദനയും വീക്കവും ഉണ്ടാകേണ്ടതാണ്. ഇതെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

സിനിമകളിലെ പോലെ യുവതിയെ ബന്ധിച്ച് പാമ്പ് കടിയേല്‍പ്പിച്ചതാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനാണെന്ന ആരോപണവും ഇതിന് തെളിവായി ഉത്രയുടെ ബന്ധുക്കള്‍ പറഞ്ഞ കാര്യങ്ങളുമാണ് ഇത്തരം സംശയങ്ങള്‍ക്ക് കാരണം. മാര്‍ച്ച് 2നു സൂരജിന്റെ വീട്ടില്‍ വച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു കഴിഞ്ഞ 7നു സ്വന്തം വീട്ടില്‍ വീണ്ടും പാമ്പ് കടിയേല്‍ക്കുന്നത്. 2 പ്രാവശ്യവും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. ഇതും സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

രണ്ടാമത് പാമ്പ് കടിയേറ്റ ദിവസ്സം ഉത്രയോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് സൂരജ് രാത്രിയില്‍ കിടപ്പുമുറിയിടെ ജനാലകള്‍ തുറന്നിട്ടത് സംശയത്തിന് ഇട നല്‍കിയിട്ടുണ്ട്. ടൈല്‍ പാകിയതും എ.സി ഉള്ളതുമായ കിടപ്പുമുറിയുടെ ജനാലകള്‍ രാത്രി ഉത്രയുടെ അമ്മ അടച്ചിരുന്നു. രാത്രി വളരെ വൈകി ഭര്‍ത്താവാണ് ജനാലകള്‍ തുറന്നിട്ടത്. പാമ്പിനെ ആദ്യം കണ്ടെത്തിയതും ഭര്‍ത്താവാണ്. വീട്ടില്‍ പാമ്പ് ശല്യമോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

നിലവില്‍ ക്രൈംബ്രാഞ്ച് കേസില്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നും അഞ്ചല്‍ സിഐ. പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ അഞ്ചല്‍ എസ്ഐയാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ശനിയാഴ്ച ഇതു സംബന്ധിച്ച് ചോദ്യംചെയ്യലൊന്നും ഉണ്ടായിട്ടില്ല. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. രണ്ട് ദിവസത്തിനകം കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category