1 GBP = 92.50 INR                       

BREAKING NEWS

55 രോഗികളുമായി കണ്ണൂരും 44 രോഗികള്‍ വീതം പങ്കുവച്ചു പാലക്കാടും മലപ്പുറവും കേരളത്തിന്റെ സൂപ്പര്‍ ഹോട്സ്പോട്ട്; ഔദ്യോഗികമായി കേരളം പ്രഖ്യാപിച്ചില്ലെങ്കിലും ഇടുക്കി ഒഴികെ 13 ജില്ലകളിലും റെഡ് സോണ്‍ മേഖലയുടേതിന് തുല്യമായ രോഗികള്‍; രണ്ട് ദിവസം കൊണ്ട് നൂറില്‍ അധികം രോഗികളെ കണ്ടെത്തിയിട്ടും ലോക് ഡൗണ്‍ ബാധകമല്ലാതെ എല്ലാവരും പുറത്തിറങ്ങുമ്പോള്‍ കേരളം നേരിടുന്നത് വമ്പന്‍ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ കേരളം വീണ്ടും നിശ്ചലമാകാന്‍ സാധ്യത. വിദേശത്തു നിന്നും ഇതരസംസ്ഥാനത്തു നിന്നും എത്തുന്ന രോഗികള്‍ ക്രമാതീതമായി കൂടുന്നതാണ് ഇതിന് കാരണം. കൊറോണയില്‍ പ്രതീക്ഷച്ചതിനേക്കാള്‍ വലിയ വിപത്താണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത്. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നു. ഇന്നലെ സ്ഥിരീകരിച്ച 62 പേരില്‍ 13 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം. ഇവരില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നാളെ മുതല്‍ ഈ മാസം 31 വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ 50 കടക്കുന്നത് ആദ്യം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്ന 31 പേര്‍ക്കും വിദേശത്തു നിന്നു വന്ന 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ രോഗമുക്തരായി. രോഗ മുക്തിയുടെ തോതും കുറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലെ 2 നഴ്സുമാര്‍ക്കും വാളയാറില്‍ ഡ്യൂട്ടി ചെയ്ത ഒരു നഴ്സിനും രോഗം സ്ഥരീകരിച്ചത് കഴിഞ്ഞ ദിവസമാണ്.. 10 പേര്‍ ചെന്നൈയില്‍ നിന്നും മറ്റൊരാള്‍ കാഞ്ചീപുരത്തു നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസം ചാവക്കാട്ടു മരിച്ച സ്ത്രീക്കൊപ്പം മുംബൈയില്‍ നിന്നെത്തിയ പുരുഷനും സ്ത്രീക്കും രോഗം. ഗുജറാത്തില്‍ നിന്നെത്തിയ 11 വയസ്സുകാരിയും കുവൈത്ത്, അബുദാബി എന്നിവിടങ്ങളില്‍ നിന്നു വന്ന ഓരോരുത്തരും രോഗബാധിതരായി. 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. വിമാനത്താവളം വഴി 7303 പേരും തുറമുഖം വഴി 1621 പേരും ചെക്പോസ്റ്റ് വഴി 76,608 പേരും റെയില്‍വേ വഴി 3108 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 88,640 പേരാണ് എത്തിയത്.


കാസര്‍ഗോഡ് 23ഉം കണ്ണൂരില്‍ 55ഉം മലപ്പുറത്തും പാലക്കാടും 44ഉം ആക്ടീവ് കൊറോണ കേസുകളാണുള്ളത്. അതുകൊണ്ട് തന്നെ ഇതെല്ലാം സൂപ്പര്‍ ഹോട്സ്പോട്ട് ഗണത്തില്‍ വരേണ്ടതാണ്. കോഴിക്കോട് 22ഉം തൃശൂരില്‍ 16ഉം കൊല്ലത്ത് 9ഉം രോഗികള്‍ ചികില്‍സയിലുണ്ട്. വയനാട്ടിലും ആലപ്പുഴയിലും സമാനമായ രോഗികള്‍. കോട്ടയത്ത് 9ഉം പത്തനംതിട്ടയില്‍ ഏഴും രോഗികളുണ്ട്. തിരുവനന്തപുരത്ത് 10 എറണാകുളത്ത് ഒന്‍പതും ഇടുക്കിയില്‍ രണ്ട് പേരും ചികില്‍സയിലാണ്. അതായത് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ഇടുക്കിയില്‍ ഒഴികെ എല്ലാ ജില്ലകളും ഹോട് സ്പോട്ട് ആകേണ്ടതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ജില്ലകളേയും ഹോട് സോപോട്ടായി പ്രഖ്യാപിച്ചിട്ടില്ല. ജനജീവിതം നിശ്ചലമായാല്‍ അത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. അതുകൊണ്ടാണ് ഇത്.

കേരളത്തില്‍ പുറത്തു നിന്ന് വരുന്നവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹ വ്യാപന സാധ്യതയില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ സര്‍ക്കാരിനെ വെട്ടിച്ച് ആരെങ്കിലും പുറത്തെത്തിയാല്‍ വൈറസ് അതിവേഗം വ്യാപിക്കും. ഇത് കേരളത്തിന് വലിയ ഭീഷണിയാണ്. ഇത് തിരിച്ചറിയാതെ ലോക് ഡൗണ്‍ ഇളവുകള്‍ ആസ്വദിക്കുകയാണ് ഏവരും. ഈ ആഘോഷങ്ങള്‍ കേരളത്തില്‍ കൊറോണയുടെ ഭീതി ഉണ്ടാക്കാന്‍ പോന്നതുമാണ്. തല്‍കാലം ജില്ലകളെ ആകെ ഹോട്സ്പോട്ടായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട് / ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 182 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 52,771 വ്യക്തികളുടെ (ഓഗ്മെന്റഡ് സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 51,045 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍നിന്ന് 7672 സാംപിളുകള്‍ ശേഖരിച്ചതില്‍ 7147 സാംപിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്പിളുകളാണ് പരിശോധിച്ചത്.

9 പ്രദേശങ്ങളെ കൂടി ഹോട്സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്സ്‌പോട്ടുകളാണ് ഉള്ളത്


ഹോട്സ്പോട്ടുകളിലും പരീക്ഷ

കോവിഡ് ഹോട്സ്പോട്ടുകളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാകേന്ദ്രങ്ങള്‍ പുറത്തേക്കു മാറ്റേണ്ടെന്നു തീരുമാനം. ഹോട്സ്പോട്ടുകള്‍ ദിവസേന മാറി മറിയുന്ന സാഹചര്യത്തിലാണിത്. കുട്ടികളെ അവിടെത്തന്നെ പ്രത്യേക ക്രമീകരണങ്ങളോടെ പരീക്ഷ എഴുതിക്കും. ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. ഇന്നലെ പുതുതായി 9 ഹോട്സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാനത്താകെ 37 ഹോട്സ്‌പോട്ടുകളുണ്ട്.

സ്‌കൂളുകളിലേക്ക് 2.5 കോടി രൂപ ചെലവില്‍ വാങ്ങിയ 5000 തെര്‍മല്‍ സ്‌കാനറുകള്‍ ഡിഇഒ ഓഫിസുകളില്‍ എത്തിച്ചു. അദ്ധ്യാപകര്‍ക്കുള്ള ഗ്ലൗസ് അടുത്ത ദിവസം തന്നെ സ്‌കൂളുകളിലെത്തിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category