1 GBP = 92.50 INR                       

BREAKING NEWS

ഈദ് നമസ്‌ക്കാരത്തിന് പള്ളിയില്‍ പോവാത്ത ആദ്യ പെരുന്നാള്‍; ഉറ്റവരെ കാണാന്‍ അറബി നാടുകളില്‍ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാള്‍; എത്തിയവര്‍ തന്നെ മുറിയില്‍ അടച്ചിരിക്കുന്ന ആദ്യ പെരുന്നാള്‍; വ്യവസായ പ്രമുഖന്‍ യൂസഫ് അലിക്കു പോലും ഗള്‍ഫില്‍ കഴിയേണ്ടി വന്ന ആദ്യ പെരുന്നള്‍; പടിഞ്ഞാറേ മാനത്ത് ശവ്വാലമ്പിളി തെളിഞ്ഞപ്പോള്‍ വിശ്വാസികളുടെ മുന്നിലേക്കെത്തുന്നത് 'മുഖാവരണമണിഞ്ഞ' പെരുന്നാള്‍

Britishmalayali
kz´wteJI³

കൊച്ചി: രോ പെരുന്നാള്‍ ദിനങ്ങളും ആഘോഷമായി കൊണ്ടാടുന്ന മലയാളികള്‍ക്ക് മുന്നിലേക്ക് ഇത്തവണ എത്തുന്നത് മുഖാവരണമണിഞ്ഞ പെരുന്നാള്‍. സന്തോഷവും കളിചിരിയും തമാശയും പൊട്ടിച്ചിരിയുമാണ് ഓരോ പെരുന്നാള്‍ ദിനങ്ങളും മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നതെങ്കില്‍ ഇത്തവണ ആശങ്കയുടെ പെരുന്നാള്‍ ആണ് എവിടെയും. കോവിഡ് എല്ല മഹാമാരി തീര്‍ത്ത ആശങ്കയുടെ പെരുന്നാള്‍. ഓരോ മുസല്‍മാനും കഴിഞ്ഞ കാലങ്ങളിലെ പെരുന്നാള്‍ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇത്തവണത്തെ പെരുന്നാള്‍ സങ്കടങ്ങളുടേത് മാത്രമാണെന്ന തിരിച്ചറിവിലാണ്. ഉറ്റവരെ കാണാന്‍ അറബി നാടുകളില്‍ നിന്നും പ്രിയപ്പെട്ടവരെത്താത്ത ആദ്യ പെരുന്നാള്‍ കൂടിയായി ഇത്തവണത്തെ പെരുന്നാള്‍ മാറി. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കാകട്ടെ ക്വാറന്റൈന്‍ പെരുന്നാളുമായി മാറി.

ഈദ് നമസ്‌ക്കാരത്തിന് പള്ളിയില്‍ പോവാത്ത ആദ്യ പെരുന്നാള്‍ കൂടിയാണ് ഈ വര്‍ഷത്തേത്. കോവിഡില്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ നിസ്‌ക്കരിക്കാന്‍ പള്ളികളില്‍ എത്താന്‍ ആര്‍ക്കും അനുവാദമില്ല. ലോകം മുഴുവന്‍ പെരുന്നാള്‍ ആഘോഷം ചടങ്ങായി മാറിയപ്പോള്‍ വ്യവസായ പ്രമുഖന്‍ യൂസഫ് അലിക്കു പോലും ഗള്‍ഫില്‍ കഴിയേണ്ടി വന്ന ആദ്യ പെരുന്നള്‍ കൂടിയായി ഇത്തവണത്തെ പെരുന്നാള്‍ മാറി. അബുദാബിയില്‍ ഒറ്റയ്ക്കൊരു പെരുന്നാള്‍ കൂടേണ്ടിവരുന്നതിന്റെ സങ്കടത്തിലാണ് വ്യവസായി എം.എ. യൂസഫലി. ''ലോകം മുഴുവന്‍ കോവിഡ് ഭീതിയിലൂടെ കടന്നുപോകുമ്പോഴാണ് ഇത്തവണത്തെ പെരുന്നാള്‍ വരുന്നത്. അബുദാബിയിലെ വീട്ടില്‍ ഇത്തവണ ഞാനും ഭാര്യയും മാത്രമാണുള്ളത്. ലോക്ഡൗണ്‍ മൂലം മക്കളും കൊച്ചുമക്കളുമൊക്കെ വീട്ടിലേക്ക് വന്നിട്ട് രണ്ടുമാസത്തോളമാകുന്നു. പെരുന്നാള്‍ ദിവസം അബുദാബിയിലെ മുഷ്രിഫ് കൊട്ടാരത്തില്‍ച്ചെന്ന് ഭരണാധികാരിയെ കണ്ട് ഈദ് ആശംസ നല്‍കുന്ന പതിവും ഇത്തവണ നടക്കില്ല. റംസാനിലെ അവസാന പത്തില്‍ മക്കയില്‍ പോകാന്‍ കഴിയാതിരുന്നതും വലിയ സങ്കടമാണ്..''- യൂസഫലി പറഞ്ഞു

കരുതലും ജാഗ്രതയുമുള്ള പെരുന്നാളാകണം ഇത്തവണയെന്നാണ് മന്ത്രി എം.സി. മൊയ്തീന്‍ പറഞ്ഞത്. ''പെരുന്നാളിന്റെ തലേന്ന് 62 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറെ ജാഗ്രതയും കരുതലും ആവശ്യമാണെന്ന് അടിവരയിടുന്ന കണക്കാണിത്. റംസാനിന്റെ സന്തോഷത്തിനിടയിലും നഷ്ടമാകുന്ന കുറേ സുന്ദരനിമിഷങ്ങളുടെ സങ്കടങ്ങളാണ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പങ്കുവെച്ചത്. ''പെരുന്നാള്‍ ദിനത്തില്‍ പള്ളിയില്‍ ഈദ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വിശ്വാസിക്ക് വലിയ സന്തോഷമാണ്. എന്നാല്‍ സാമൂഹികഅകലം പാലിക്കേണ്ടതിനാല്‍ വീട്ടില്‍ത്തന്നെ പെരുന്നാള്‍ നമസ്‌കാരം നടത്തണം. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം അവരുടെ വീട്ടിലാണ് ഇത്തവണ എന്റെ പെരുന്നാള്‍..''

പുണ്യങ്ങളുടെ നിറവസന്തം തീര്‍ത്ത റമദാനിന്റെ മുപ്പത് രാപ്പകലുകളുടെ ധന്യതയോടെയാണ് ഇത്തവണയും വിശ്വാസികള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്. റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കിയ ഇന്നലെ സന്ധ്യയോടെ തക്ബീര്‍ ധ്വനികളോടൊപ്പം ഫിത്വര്‍ സകാത്ത് വിതരണം ചെയ്തുകൊണ്ട് പെരുന്നാളിനു തുടക്കം കുറിച്ചു. വ്രതത്തിലൂടെ നേടിയ പവിത്രത ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണു വിശ്വാസികള്‍ റമദാനിനോടു യാത്ര പറഞ്ഞത്. കുടുംബ, സുഹൃദ് ഭവന സന്ദര്‍ശനവും യാത്രകളും ഒഴിവാക്കി വിശ്വാസികള്‍ കൊവിഡ് പ്രതിരോധത്തോട് സഹകരിക്കണമെന്ന് വിവിധ മുസ്ലിം മത നേതാക്കള്‍ ഈദ് സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു. ഈദ് പ്രസംഗം ലൈവായി സാമൂഹ മാധ്യമങ്ങള്‍ വഴി കാണിക്കുന്നതിന് ജമാ-അത്തുകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

വ്യാപാര കേന്ദ്രങ്ങളിലൊന്നും പെരുന്നാള്‍ തലേന്നത്തെ പതിവ് കാഴ്ചകളില്ല. ആളുകള്‍ വളരെ കുറവാണ്. വിപണിയെയും കൊവിഡ് കാലത്തെ മാന്ദ്യം ബാധിച്ചു. പെരുന്നാള്‍ ഒരുക്കങ്ങള്‍ മുതിര്‍ന്നവര്‍ ഉള്‍പ്പടെ നടത്തുന്നത് വീടിനകത്തിരുന്നാണ്. ആഘോഷങ്ങള്‍ കുറച്ച് കൊവിഡ് മുക്തിക്കായി പ്രാര്‍ത്ഥിക്കാനാണ് വിശ്വാസികളോട് ഇത്തവണ മത നേതാക്കളുടെ ആഹ്വാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category