1 GBP = 93.80 INR                       

BREAKING NEWS

30 ശതമാനം ഡിപ്പോസിറ്റ് ഇല്ലാതെ മോര്‍ട്ട്‌ഗേജ് ലഭിക്കില്ല; വീട് വിപണി തകര്‍ന്നു; അടുത്ത വര്‍ഷം വീട് വില 30 ശതമാനം വരെ ഇടിയാം; വീട് വില്‍ ക്കാനാഗ്രഹിക്കുന്നവര്‍ ഉടന്‍ ചെയ്യേണ്ടത്

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ സൃഷ്ടിച്ചിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി  സ്വന്തമായി ഒരു വീടെന്ന പലരുടെയും സ്വപ്നത്തിന് കടുത്ത വിഘാതമായിത്തീരുമെന്നാണ് മുന്നറിയിപ്പ്. അതായത്  ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായി അടുത്ത വര്‍ഷം വീട് വിലയില്‍ 30 ശതമാനം വരെ ഇടിവുണ്ടാകമെന്ന ഭയാശങ്ക മൂലം ലെന്‍ഡര്‍മാര്‍ വീട് വാങ്ങാനായി മോര്‍ട്ട്ഗേജ് തേടുന്നവരില്‍ നിന്നും 30 ശതമാനം വരെ ഡിപ്പോസിറ്റ് ആവശ്യപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്. തല്‍ഫലമായി  താഴ്ന്ന വരുമാനക്കാര്‍ക്ക് ഒരു മോര്‍ട്ട്ഗേജ് ലഭിക്കുകയെന്നത് ഏറെ പ്രയാമുള്ള കാര്യമായിത്തീരുമെന്നുറപ്പാണ്. ഇതിനെ തുടര്‍ന്ന് വീട് വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍  ചില അടിയന്തിര കാര്യങ്ങള്‍ അനുവര്‍ത്തിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് പോലും ഉണ്ടാകാത്ത വിധത്തിലുള്ള രൂക്ഷയമായ വിലയിടിവ് യുകെയിലെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് അഭിമുഖീകരിക്കാന്‍ പോകുന്നുവെന്ന പ്രവചനം ശക്തമായതിനെ തുടര്‍ന്നാണ് ലെന്‍ഡര്‍മാര്‍ ഇത്തരത്തില്‍ ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിക്ഷേപത്തിനായി കടുംപിടിത്തം പിടിക്കാനാരംഭിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷം ഏതാണ്ട് പൂര്‍ണമായി പ്രവര്‍ത്തനം നിലച്ചിരുന്ന യുകെയിലെ  ഹൗസിംഗ് മാര്‍ക്കറ്റ് ഗവണ്‍മെന്റ് കഴിഞ്ഞ ആഴ്ചയായിരുന്നു വീണ്ടും തുറന്നത്. പത്ത് ശതമാനം ഡിപ്പോസിറ്റില്‍ മാര്‍ച്ചില്‍ 78- മോര്‍ട്ട്ഗേജുകള്‍ അനുവദിച്ചിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള മാസം അത് വെറും 87 ആയാണ് ചുരുങ്ങിയിരിക്കുന്നത്.

അഞ്ച് ശതമാനം ഡിപ്പോസിറ്റില്‍ അനുവദിച്ചിരുന്ന മോര്‍ട്ട്ഗേജുകള്‍ വെറും 30 എണ്ണമാണ് കഴിഞ്ഞ മാസം അനുവദിച്ചിരുന്നത്.  രണ്ട് മാസം മുമ്പുള്ളതിനേക്കാള്‍ പത്തിലൊന്നില്‍ കുറവാണിത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഹൗസിംഗ് മാര്‍ക്കറ്റില്‍ 16 ശതമാനത്തോളം വിലയിടിവുണ്ടായത 2008ലേതിനേക്കാള്‍ രൂക്ഷമായ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് ബൈയിംഗ് ഏജന്റായ ഹെന്‍ റി പ്രിയോര്‍ മുന്നറിയിപ്പേകന്നത്. ഇതേ പ്രവണത വര്‍ഷത്തിലെ രണ്ടാം പകുതിയിലും തുടര്‍ന്നാല്‍ ഹൗസിംഗ് മാര്‍ക്കറ്റില്‍ പ്രവചനാതീതമായ വിലയിടിവുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഈ വര്‍ഷം വീട് വിലകള്‍ അഞ്ച് ശതമാനമെങ്കിലും ഇടിയുമെന്നാമഅ ഇന്നലെ ഹാലിഫാക്സും ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡും ഉള്‍പ്പെടുന്ന ലോയ്ഡ്സ് ബാങ്കിംഗ് ഗ്രൂപ്പ് ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത്തരത്തിലുള്ള മുന്നറിയിപ്പുകളുമായി മറ്റ് പ്രമുഖ ലെന്‍ഡര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് അനുസരിച്ച് മോര്‍ട്ട്ഗേജ് ഡിപ്പോസിറ്റ് തുക ഉയര്‍ത്താനും അവര്‍ കടുത്ത ജാഗ്രതയാണ് നിലവില്‍ പുലര്‍ത്തി വരുന്നത്. മോര്‍ട്ട്ഗേജിനായി വേണ്ടുന്ന പത്ത് ശതമാനം ഡിപ്പോസിറ്റെന്നത് 15 ശതമാനമാക്കിയാല്‍ തന്നെ ഇംഗ്ലണ്ടില്‍ വീട് വാങ്ങാനൊരുങ്ങുന്നവര്‍ 12,000 പൗണ്ട് കൂടുതലായി കണ്ടെത്തേണ്ടി വരും.

വരുമാനം കുറഞ്ഞവരുടെ സ്വന്തം വീടെന്ന സ്വപ്നം ഇതോടെ നടക്കാതെ പോവുകയും ചെയ്യും. അഞ്ച് ശതമാനം , പത്ത് ശതമാനം ഡിപ്പോസിറ്റുകളില്‍ അനുവദിക്കുന്ന മോര്‍ട്ട്ഗേജുകള്‍ ലോക്ക്ഡൗണിന് മുമ്പുള്ള കാലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ പത്ത് ശതമാനം നിക്ഷേപിക്കേണ്ടവര്‍ സാധാരണയായി 24,000 പൗണ്ടെങ്കിലും നിക്ഷേപിക്കേണ്ടി വരും. 15 ശതമാനം മോര്‍ട്ട്ഗേജിനായി നിക്ഷേപിക്കുന്നതിന് 36,000 പൗണ്ടാണ് കണ്ടെത്തേണ്ടത്. അതായത് ഡിപ്പോസിറ്റിലെ അഞ്ച് ശതമാനം വര്‍ധനവിനെ തുടര്‍ന്ന്  12,000 പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category