1 GBP = 94.00 INR                       

BREAKING NEWS

സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴെ ഞാന്‍ അയാളുടെ വലയില്‍ വീണു; 24 കൂട്ടുകാരെ ഞാന്‍ 200 ഡോളര്‍ പ്രതിഫലം വാങ്ങി അയാള്‍ക്ക് കാഴ്ച വെച്ചു; സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പിംപായി മാറിയ കഥ പറഞ്ഞ് ഒരു യുവതി രംഗത്ത്

Britishmalayali
kz´wteJI³

സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്ന കാലം മുതല്‍ ഒരു കോടീശ്വരന്റെ പിംപായി പ്രവര്‍ത്തിച്ച പെണ്‍കുട്ടി 33-ാം വയസ്സില്‍ തന്റെ ജീവിത കഥ തുറന്നു പറയുന്നു. പീഡോഫൈല്‍ ആയ ജെഫ്രി എപ്സ്റ്റിന്‍ എന്ന കോടീശ്വരന് വേണ്ടിയാണ് സ്‌കൂള്‍ കാലം മുതല്‍ ഈ യുവതി ഒരു പിംപായി മാറിയത്. തന്റെ കൂടെ സ്‌കൂളില്‍ പഠിച്ചിരുന്ന 24 പെണ്‍കുട്ടികളെയാണ് ഈ കോടീശ്വരന് വേണ്ടി ഹെയ്ലി റോബ്സണ്‍ എന്ന പെണ്‍കുട്ടി കൂട്ടിക്കൊടുത്തത്. ജെഫ്രി എന്ന കോടീശ്വരനില്‍ നിന്നും ഓരോ പെണ്‍കുട്ടിക്കും 200 ഡോളര്‍ വീതം വാങ്ങിയായിരുന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തത്.

16-ാം വയസ്സിലാണ് റോബ്സണ്‍ ഇയാളുടെ കൂട്ടിക്കൊടുപ്പുകാരിയായി മാറിയത്. കൈ നിറയെ പണം കിട്ടിയതിനാല്‍ ചെയ്ത പ്രവര്‍ത്തികള്‍ തെറ്റാണെന്നും തോന്നിയില്ല. എന്നാല്‍ വര്‍ഷങ്ങളായി താനിത് ഓര്‍ത്ത് പശ്ചചാത്തപിക്കുന്നെന്നും താനും ഇയാള്‍ക്കിരയായിരുന്നെന്നും റോബ്സണ്‍ പറയുന്നു. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്‍ട്രി സീരിസിലാണ് റോബ്സണ്‍ താന്‍ 16-ാം വയസ്സു മുതല്‍ കൂട്ടിക്കൊടുപ്പുകാരിയായ കഥ പറഞ്ഞത്.

2003ലാണ് ഒരു സുഹൃത്ത് വഴി ജെഫ്രിയെന്ന ആളെ പരിചയപ്പെടുന്നത്. അന്ന് ഫ്ളോറിഡയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ഒരു വയസ്സന് മസാജ് ചെയ്തുകൊടുത്താല്‍ പണം കിട്ടും എന്ന് സുഹൃത്ത് പറഞ്ഞു. ഇതനുസരിച്ചാണ് ജെഫ്രി എന്നയാളെ റോബ്സണ്‍ പരിചയപ്പെടുന്നത്. എന്നാല്‍ പാം ബീച്ചിലുള്ള ഇയാളുടെ മാളിയകിലെത്തിയ തന്നെ അയാള്‍ പീഡിപ്പിച്ചു. കരഞ്ഞ് പറഞ്ഞപ്പോള്‍ തന്നെ ഇനി ഒരിക്കലും തൊടില്ലെന്നും കൂട്ടുകാരെ എത്തിച്ചു നല്‍കിയാല്‍ 200 ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു.

കൂട്ടുകാരെ താന്‍ തന്നെയാണ് കാറില്‍ അയാളുടെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. മുറിയില്‍ കയറ്റി വിട്ട ശേഷം പുറത്ത് കാത്തിരിക്കും. പെണ്‍കുട്ടികള്‍ മടങ്ങുമ്പോള്‍ അയാള്‍ തനിക്ക് പണവും നല്‍കും. 14 വയസ്സുള്ള പെണ്‍കുട്ടിയെ വരെ ഇയാള്‍ക്കായി താന്‍ കാഴ്ചവെച്ചെന്നം റോബ്സണ്‍ പറയുന്നു. വര്‍ഷങ്ങളായി താന്‍ ഇതോര്‍ത്ത് പശ്ചാത്തപിച്ചാണ് ജീവിക്കുന്നത്. ജെഫ്രി എന്ന ഈ പീഡോഫൈലിനെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊലീസ് പിടികൂടിയിരുന്നു. പിന്നീട് ഇയാള്‍ ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category