1 GBP = 93.00 INR                       

BREAKING NEWS

യാത്രകളും കുടുംബസംഗമങ്ങളും ഒഴിവാക്കി വീട്ടിലിരുന്ന് ഈദ് ആഘോഷിച്ച് വിശ്വാസികള്‍; മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള കൂട്ടപ്രാര്‍ത്ഥനകള്‍ ഇന്ത്യോനേഷ്യയിലും മലേഷ്യയിലും; ബര്‍ലിനിലെ ഒരു കൃസ്ത്യന്‍ പള്ളി ഇസ്ലാം മതവിശ്വാസികളുടെ പ്രാര്‍ത്ഥനക്കായി വിട്ടുകൊടുത്ത് സഭാനേതൃത്വം; കൊറോണാ ഭീതിയില്‍ ലോകം ചെറിയ പെരുന്നാള്‍ ആഘോഷിച്ചതിങ്ങനെ

Britishmalayali
kz´wteJI³

മദാന്‍ നൊയമ്പിന്റെ അവസാനം കുറിക്കുന്ന ഈദുല്‍ ഫിത്തര്‍ ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ആഘോഷത്തിന്റെയും കൂടിച്ചേരലിന്റെയും സമയമാണ്. യാത്രകള്‍, കുടുംബസംഗമം, വിഭവസമൃദ്ധമായ സദ്യ എന്നിവയെല്ലാം ഈ പെരുന്നാളിന്റെ മുഖമുദ്രകളാണ് എന്നാല്‍ കൊറോണയുടെ ഭീതി കരിനിഴല്‍ വിരിച്ച ലോകത്ത് ഇത്തവണ ഇതെല്ലാം വെറും ആഗ്രഹങ്ങളായി മാറി. കൊറോണയെ തോല്‍പ്പിക്കുവാനുള്ള ദൃഢനിശ്ചയത്തോടെ രംഗത്തിറങ്ങിയ മനുഷ്യര്‍, പതിവുകള്‍ തെറ്റിച്ച് സ്വന്തം ഇടങ്ങളില്‍ ഒതുങ്ങി പെരുന്നാള്‍ ആഘോഷിച്ചു.

ലോകത്തില്‍ ഏറ്റവും അധികം മുസ്ലീം മതവിശ്വാസികളുള്ള ഇന്തോനേഷ്യയില്‍ ഇതുവരെ 22,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 1,350 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്ക് കിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യമാണ് ഇന്തോനേഷ്യ. അതുകൊണ്ട് തന്നെ ഇവിടെ ലോക്ക്ഡൗണ്‍ കര്‍ക്കശമായി നടപ്പിലാക്കിയിരിക്കുന്നു. ജക്കാര്‍ത്ത ഉള്‍പ്പടെ പലയിടങ്ങളിലും പൊതുപ്രാര്‍ത്ഥനകള്‍ക്ക് നിരോധനം ഉണ്ട്. അതുപോലെ തന്നെ വലിയ രീതിയിലുള്ള കുടുംബ സംഗമങ്ങളും വിലക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ മിക്കവര്‍ക്കും വീഡിയോ കോള്‍ വഴിയായിരുന്നു കുടുംബാംഗങ്ങളുടെ സാമീപ്യം അനുഭവിക്കാനായത്.

എന്നാല്‍ ഇപ്പോഴും ഇസ്ലാമിക് നിയമങ്ങള്‍ പ്രാബല്യത്തിലുള്‍ ആക്കേ പ്രവിശ്യയില്‍ മാത്രം പൊതു പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു. എല്ലാവര്‍ഷത്തേയും പോലെ അലങ്കരിച്ച വാഹനങ്ങളുമായുള്‍ല നഗരപ്രദക്ഷിണം പക്ഷെ ഈ വര്‍ഷം ഉണ്ടായില്ല. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രവിശ്യയില്‍ നിന്നും പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാലായിരുന്നു ഇവിടെ ചെറിയൊരു ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ളവരെ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.

മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിലും ഇത്തവന ഈദ് ആഘോഷം താരതമ്യേന ചെറിയതോതില്‍ മാത്രമാണ് നടന്നത്. ആഴ്ച്ചകള്‍ നീണ്ട ലോക്ക്ഡൗണിന് ശേഷം കടകള്‍ തുറന്നു എങ്കിലും ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുകയാണ്. മാത്രമല്ല, നഗരവാസികള്‍ക്ക് അവരുടെ ഗ്രാമങ്ങളിലേക്ക് പോകാനുള്ള അനുവാദവും ഇല്ല. അതിനാല്‍ തന്നെ കുടുംബത്തോടൊപ്പം പെരുന്നാല്‍ ആഘോഷിക്കണമെന്ന പലരുടെയും മോഹം നടന്നില്ല. ഏകദേശം 5000 ത്തോളം കാറുകളാണ് ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും പോലീസ് വിലക്കിയതും പിഴയടപ്പിച്ചതും. അടുത്ത് താമസിക്കുന്ന ബന്ധുക്കളെ കാണാന്‍ അനുവദിച്ചിരുന്നെങ്കിലും 20 പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത് എന്ന ഉത്തരവുണ്ടായിരുന്നു. അതുപോലെ മസ്ജിദുകള്‍ തുറക്കാന്‍ അനുവദിച്ചെങ്കിലും ഒരുസമയം 30 പേരില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ചരിത്രത്തില്‍ ഇതാദ്യമായി രാജ്യത്താകമാനം ഒരേദിവസം ഈദ് ആഘോഷിക്കുന്ന പാകിസ്ഥാനില്‍ കൊറോണയും വിമാനപകടവും ഈദിന്റെ സന്തോഷം കെടുത്തി. ചന്ദ്രനെ കാണുന്നത് സംബന്ധിച്ച് എതിര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറ്റി ഒരേദിവസം പെരുന്നാല്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത് ഈ വര്‍ഷമായിരുന്നു. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥനകള്‍ നിരാകരിച്ച്, മസ്ജിദുകള്‍ തുറന്നുതന്നെയിരുന്നു.ആയിരക്കണക്കിന് വിശ്വാസികളാണ് സാമൂഹിക അകലം പാലിക്കാതെ പ്രാര്‍ത്ഥനകള്‍ക്കായി തടിച്ചു കൂടിയത്.

ഇതിനിടയില്‍ നിയമവിരുദ്ധമായ പ്രകടനം നടത്തിയതിന് ജറുസലേമില്‍ രണ്ടുപേരെ ഇസ്രയേലി പോലീസ് അറസ്റ്റ് ചെയ്തു. ആഴ്ചകളായി അടച്ചിട്ടിരുന്ന അല്‍-അക്സാ പള്ളിക്ക് മുന്നിലായിരുന്നു പ്രകടനം. ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലമായ അല്‍-അക്സ സാധാരണ ഈദ് സമയത്ത് ആയിരക്കണക്കിന് വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന സ്ഥലമാണ്. കൊറോണ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ കാരണം ഇവിടത്തെ പള്ളി അടഞ്ഞു കിടക്കുകയാണ്. ഇതിലേക്ക് ചില വിശ്വാസികള്‍ ബലമായി തള്ളിക്കയറാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category