1 GBP = 93.00 INR                       

BREAKING NEWS

പരിശീലനത്തിനിടയിലെ പിഴവില്‍ ജീവന്‍ പൊലിഞ്ഞ് അതിസുന്ദരിയായ ട്രപ്പീസ്സ് കളിക്കാരി; കൊറോണ ലോക്ക്ഡൗണില്‍ കുടുങ്ങിയ സര്‍ക്കസ്സ് കമ്പനിക്ക് നഷ്ടമായത് അവരുടെ മാലാഖയേ; സ്പെയിനില്‍ നിന്നും ഒരു ദുരന്തവാര്‍ത്ത

Britishmalayali
kz´wteJI³

സൗന്ദര്യം മാത്രമല്ല, അതിസാഹസികതയും ഒത്തിണങ്ങിയ കലയാണ് സര്‍ക്കസ്. അതുകൊണ്ടുതന്നെയാണ് ഇന്നും ഈ കലാരൂപം ആയിരങ്ങളെ ആകര്‍ഷിക്കുന്നത്. ജീവന്‍ കൈയ്യിലെടുത്ത് കാണികളെ ഹരം കൊള്ളിക്കുന്ന സര്‍ക്കസ കലാകാരന്മാരുടെ പരിതാപകരമായ ജീവിതത്തെ കുറിച്ച് ധാരാളം കഥകളും സിനിമകളും ഒക്കെ പുറത്തുവന്നിട്ടുമുണ്ട്. മലയാളത്തിലും അത്തരത്തിലുള്ള സിനിമകള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ സിനിമകള്‍ക്കും കഥകള്‍ക്കും അപ്പുറത്തുനിന്നും യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തകഥയിലെ നായികയാവുകയാണ് ഗൗഡാലുപേ വിഡേല എന്ന 29 കാരിയായ സുന്ദരി.

പലയിടങ്ങളില്‍ സഞ്ചരിച്ച് സര്‍ക്കസ് പ്രദര്‍ശനങ്ങള്‍ നടത്തുന്ന സര്‍ക്കസ് കമ്പനിയിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച താരമായിരുന്നു ഈ ഉറൂഗ്വന്‍ സുന്ദരി. വിസ്മയകരമായ പ്രകടനവും തന്റെ ആകാരവടിവും കൊണ്ട് കാണികളെ ആകര്‍ഷിച്ചിരുന്ന വിഡേല ഇനി ഓര്‍മ്മയാവുകയാണ്. സ്പെയിനിലെ ഒരു ഇടത്തരം പട്ടണമായ ബാസ്‌കുവിലാണ് സംഭവം നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ച് പ്രകടനം നടത്തിയ ശേഷം ഇവിടെയെത്തിയ ഇവര്‍ കൊറോണ ലോക്ക്ഡൗണ്‍ കാരണം ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നു.

ട്രപ്പീസില്‍ പുതിയ ഒരു ഐറ്റം പ്രാക്ടീസ് ചെയ്യുന്നതിനിടെ ഏകദേശം അഞ്ചടി ഉയരത്തില്‍ നിന്നുമാണ് ഇവര്‍ താഴെ വീഴുന്നത്. താരങ്ങളുടെ സുരക്ഷക്കായി കെട്ടിയ വല ഏതാനും ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഇവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലയടിച്ച് താഴേ വീണ ഇവരുടെ തലയോട്ടി പൊട്ടിയതാണ് മരണകാരണം.

ഇവര്‍ ഒരല്‍പം കൂടി ഉയരത്തില്‍ നിന്നായിരുന്നു വീണിരുന്നതെങ്കില്‍ മരണം സംഭവിക്കില്ല എന്നാണ് സര്‍ക്കസ്സ് കമ്പനി മാനേജര്‍ പറയുന്നത്. അസാമാന്യ മെയ്വഴക്കമുള്ള ഇവര്‍ക്ക് ശരീരം തിരിച്ച്, കാലില്‍ നില്‍ക്കുവാന്‍ കഴിയുമായിരുന്നു. ഇത് കേവലം അഞ്ചടി ഉയരത്തില്‍ നിന്നായതിനാല്‍ അവര്‍ക്ക് അതിന് സാധിക്കാതെ പോയി. സൗന്ദര്യവും ട്രപ്പീസിലെ മികവും കൊണ്ട് കാണികളെആസ്വദിപ്പിച്ചിരുന്ന വിഡേല ദൈവത്തിന്റെ വരദാനമായിരുന്നു എന്നാണ് സര്‍ക്കസ് കമ്പനി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.

എന്നും പുതുമയ്ക്ക് പിന്നാലെ സഞ്ചരിച്ചിരുന്ന ഇവര്‍, പുതിയ പുതിയ ഐറ്റങ്ങള്‍ കണ്ടെത്തുന്നതിലും അത് പരിശീലിക്കുന്നതിലും എന്നും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു ജീവിതമാര്‍ഗ്ഗമെന്നതിനേക്കാളേറെ സര്‍ക്കസിനെ അതിരറ്റ് സ്നേഹിച്ചിരുന്ന ഇവരുടെ അതിസാഹസികത തന്നെയാണ് മരണത്തിനിടയാക്കിയതും. പോലീസ് കേസെടുത്ത് മരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category