1 GBP = 94.00 INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ലണ്ടനില്‍ നിന്നും ഡര്‍ഹാം വരെ കാറോടിച്ച് യാത്ര ചെയ്തു; ബോറി സ് ജോണ്‍സന്റെ ഉപദേശകനെ പുറത്താക്കാന്‍ മുറവിളി; പറ്റില്ലെന്ന് പ്രധാനമന്ത്രി; മാതാപിതാക്കളെ കാണാന്‍ പോയി പുലിവാലു പിടിച്ച ഉപദേശകന്റെ കഥ

Britishmalayali
kz´wteJI³

യുകെയില്‍ ലോക്ക്ഡൗണ്‍ കര്‍ക്കശമായ നിഷ്‌കര്‍ഷിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന ഉപദേശകനായ ഡൊമിനിക് കുമ്മിംഗ്സ് തന്നെ ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ലണ്ടനില്‍ നിന്നും ഡര്‍ഹാം വരെ 260 മൈല്‍  കാറോടിച്ച് പോയ സംഭവത്തില്‍ കുമ്മിംഗ്സിനെ പുറത്താക്കണമെന്ന മുറവിളി ശക്തമായി. ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് കൊറോണ ബ്രീഫിംഗിനെ കുമ്മിംഗ്സിനെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടുമായി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പാണ് കുമ്മിംഗ്സിനെ പുറത്താക്കണമെന്ന മുറവിളി ടോറി എംപിമാര്‍ ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും അദ്ദേഹത്തെ പുറത്താക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ബോറിസ് പുലര്‍ത്തുന്നത്. തന്റെ മാതാപിതാക്കളെ കാണാന്‍ കാറോടിച്ച് പോയി പുലിവാല് പിടിച്ച ഉപദേശകന്റെ  കഥയാണിത്.

ഉത്തരവാദിത്വത്തോടെയും നിയമപരമായും വിശ്വാസ്യത ഉറപ്പ് വരുത്തിയുമാണ് കുമ്മിംഗ്സ് പ്രവര്‍ത്തിച്ചതെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രസ് ബ്രീഫിംഗില്‍ ബോറിസ് ഇന്നലെ തന്റെ മുഖ്യ ഉപദേശകനെ ആവര്‍ത്തിച്ച് ന്യായീകരിച്ചിരുന്നത്. തന്റെ മാതാപിതാക്കളെ കാണാനാണ് കുമ്മിംഗ്സ് പോയതെന്നും അതിന് അദ്ദേഹത്തെ കുറ്റം പറയാനാവില്ലെന്ന തരത്തിലാണ് ബോറിസ് തന്റെ ന്യായീകരണം തുടര്‍ന്നത്.  നോര്‍ത്ത് ഈസ്റ്റിലായിരുന്നപ്പോള്‍  വ്യായാമത്തിനായി 30 മൈല്‍ ദൂരം കാറോടിച്ച് പോയി കുമ്മിംഗ്സ് രണ്ടാം വട്ടവും ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിരുന്നു.

ലണ്ടനില്‍ നിന്നും ദര്‍ഹാമിലേക്കുള്ള യാത്രക്ക് താന്‍ സമ്മതം നല്‍കിയിരുന്നുവോ അതല്ലെ അക്കാര്യത്തല്‍ മാപ്പ് അനുവദിക്കാന്‍ തയ്യറാതായതാണോ എന്ന് സ്ഥിരീകരിക്കാന്‍ ബോറിസ് തയ്യാറാവാത്തതിലും വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.  ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യം ലോക്ക്ഡൗണ്‍ ലംഘിച്ച കുമ്മിംഗ്സ് സ്ഥാനം വിട്ട് പോകണമെന്നാവശ്യപ്പെട്ട് 11 കണ്‍സര്‍വേറ്റീവ് എംപിമാരാണ് ഇന്നലെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്. കുമ്മിംഗ്സിനെ ന്യായീകരിച്ച് കൊണ്ടുള്ള ബോറിസിന്റെ വാദങ്ങള്‍ എംപിമാരുടെ ഇക്കാര്യത്തിലുള്ള കലാപത്തെ ശക്തിപ്പെടുത്തുകയായിരുന്നു.

ഇത്തരത്തില്‍ സര്‍ക്കാരിന്റെ നിര്‍ണായകമായ സ്ഥാനത്തിരിക്കുന്ന ആള്‍ തന്നെ ലോക്ക്ഡൗണ്‍ ലംഘിക്കുന്നതിലൂടെ അത് ഗവണ്‍മെന്റിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ലോക്ക്ഡൗണിന് ജനമേകി വരുന്ന പിന്തുണ ദുര്‍ബലമാകുമെന്നുമാണ് വിമര്‍ശകര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.ഇന്നലെ ഈ വിവാദത്തെ തുടര്‍ന്നുള്ള തര്‍ക്കം കാബിനറ്റ് തലത്തിലുള്ള മിനിസ്റ്റര്‍മാരിലേക്ക് വരെ എത്തിയിരുന്നു.രാജ്യം ഏറ്റവും വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ വേളയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍ക്കാരിലുള്ള ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്നാണ് ഒരു മിനിസ്റ്റീരിയല്‍ ഉറവിടം മുന്നറിയിപ്പേകിയിരിക്കുന്നത്.

ഒരു എയ്ഡിനെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി വിശ്വാസ്യതയെ പണയം വച്ചിരിക്കുന്നുവെന്നാണ് മറ്റൊരു മിനിസ്റ്റീരിയല്‍ ഉറവിടം ആരോപിക്കുന്നത്. കുമ്മിംഗ്സിനെ ഇഡിയറ്റ് എന്ന് വിളിച്ച് അപമാനിച്ചാണ് ഒരു  മുതിര്‍ന്ന മിനിസ്റ്റര്‍ രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. കുമ്മിംഗ്സിന്റെ ഭാര്യ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ക്വാറന്റൈനില്‍ കഴിയുന്ന വേളയിലാണ് കുമ്മിംഗ്സ് ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നതെന്നത് അപകടകരമായ കാര്യമാണെന്നാണ് നിരവധി ടോറി നേതാക്കള്‍ തന്നെ ആരോപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ യാത്ര പോകുന്നതിന് മുമ്പ് അദ്ദേഹം നമ്പര്‍ പത്തില്‍ നിന്നും അനുവാദം വാങ്ങിയിരുന്നുവോ എന്ന കാര്യം ബോറിസ് വ്യക്തമാക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category