1 GBP = 94.00 INR                       

BREAKING NEWS

24 മണിക്കൂറിനിടയില്‍ കണ്ടെത്തിയത് വെറും മൂന്ന് രോഗികള്‍; ഇപ്പോള്‍ ചികിത്സയിലുള്ളത് വെറും 34 പേര്‍; കൊറോണയെ ആസ്ട്രേലിയ തോല്‍പ്പിച്ച കഥ ലോകത്തിന് ആത്മവിശ്വാസം പകരുന്നതിങ്ങനെ

Britishmalayali
kz´wteJI³

ലോകമകമാനം ഭയം വിതറിയ കൊറോണയെ തളയ്ക്കാന്‍ ആയതിന്റെ ആശ്വാസത്തിലാണ് ആസ്ട്രേലിയ. ഇതുവരെ 7,114 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 102 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗവ്യാപനത്തിന്റെ ആദ്യനാള്‍ മുതലെ എടുത്ത കാര്യക്ഷമമായ നടപടികളാണ് വ്യാപനത്തെ ചെറുക്കാന്‍ ആസ്ട്രേലിയയെ സഹായിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെ രോഗം സ്ഥിരീകരിച്ചത് വെറും 3 പേര്‍ക്ക് മാത്രം. ഇപ്പോള്‍ ചികിത്സയിലുള്ളത് 34 പേരും.

ന്യു സൗത്ത് വെയില്‍സ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായി ജിമ്മുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും വിക്ടോറിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും ചെയ്തതിന് പുറകേ ഇന്നലെ ആസ്ട്രേലിയയില്‍ 3 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചു. ക്വീന്‍സ്ലാന്‍ഡ്, ന്യു സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നും ഓരോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാര്‍ച്ച് 6 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.

ഇതോടെ ആസ്ട്രേലിയയില്‍ കോവിഡ് ബാധിതരുടെ എണ്ണം 7114 ആയി. ഇവരില്‍ 102 പേര്‍ മരണമടയുകയും 6,508 പേര്‍ രോഗമുക്തി നേടുകയും ചെയ്തപ്പോള്‍ 504 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. അതില്‍ അഞ്ച് പേര്‍ ഇന്റന്‍സീവ് കെയറില്‍ ഉള്ളപ്പോള്‍ 33പേര്‍ മാത്രമാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ആസ്ട്രേലിയ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കൊറോണ വ്യാപനത്തെ ചെറുക്കുന്നതില്‍ വിജയിച്ചു എന്നതിന്റെ സൂചനയാണിത് എന്ന് നിസ്സംശയം പറയാം.

രോഗബാധിതരുമായുള്ള സമ്പര്‍ക്കം തിരിച്ചറിയുവാന്‍ സഹായിക്കുന്ന കൊറോണാ വൈറസ് ട്രാക്കിംഗ് ആപ്പ് പുറത്തിറക്കി ഒരു മാസത്തിനുള്ളില്‍ തന്നെ ഏകദേശം ആറ് ദശലക്ഷം പേര്‍ അത് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു. രാജ്യത്ത് ഏറ്റവും അധികം കൊറോണ ബാധയുണ്ടായ ന്യുസൗത്ത് വെയില്‍സ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനിടയിലാണ് ഈ നല്ല വാര്‍ത്ത ആസ്ട്രേലിയയെ തേടിയെത്തുന്നത്.

രാജ്യത്ത് ഏറ്റവുമധികം കൊറോണാ ബാധിതര്‍ ഉണ്ടായിരുന്ന ന്യു സൗത്ത് വെയില്‍സില്‍ ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നും എത്തി ഒരു ഹോട്ടലില്‍ ക്വാറന്റൈനില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുകയും, കൂടുതല്‍ ആളുകള്‍ ജോലിക്ക് ഹാജരാകുവാന്‍ തുടങ്ങുകയും ചെയ്യുന്ന ഇന്നു മുതല്‍, സാമൂഹിക അകലം പാലിക്കുന്നത് നിരീക്ഷിക്കാന്‍ നൂറുകണക്കിന് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരേയും സെക്യുരിറ്റി ഉദ്യോഗസ്ഥരേയുമാണ് ന്യു സൗത്ത് വെയില്‍സില്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ആസ്ട്രേലിയയിലെ ഏകദേശം നാല് ദശലക്ഷത്തോളം ജനങ്ങള്‍ ഉപയോഗിക്കുന്ന ജിമ്മുകളും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ എന്ന നിലയില്‍, ഹോട്ടലുകളും ബാറുകളും തുറക്കാന്‍ അനുവദിക്കുന്നതിനു മുന്‍പേ ജിമ്മുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഓരോ വ്യക്തിക്കും നാല് ചതുരശ്ര മീറ്റര്‍ സ്ഥലം ലഭിക്കുന്ന വിധത്തിലായിരിക്കും ജിമ്മുകളിലെ പുതിയ ക്രമീകരണം.

ജൂണ്‍ 1 മുതല്‍ ബാറുകളും റെസ്റ്റോറന്റുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെങ്കിലും ഒരു സമയം 50 പേരില്‍ കൂടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല. അതുപോലെ കോവിഡ് കാലത്ത് ഏതാണ്ട് നിലച്ചുപോയ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ 50 മില്ല്യണ്‍ ഡോളറിന്റെ പാക്കേജും ന്യു സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

ഒരു പുതിയ കോവിഡ് ബാധ സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണങ്ങളില്‍ പ്രഖ്യാപിച്ച ഇളവുകളുമായി മുന്നോട്ട് പോവുകയാണ് വിക്ടോറിയയും. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തിനകത്ത് 20പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാത്ത ഒഴിവുകാലയാത്രകളും ആഘോഷങ്ങളും അനുവദിക്കും. ഉയര്‍ന്ന തോതിലുള്ള പരിശോധനകളാണ് രോഗവ്യാപനം തടയാന്‍ സഹായിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. ഇതുതന്നെയാണ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കന്‍ കാരണവും.

ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കൊപ്പം പ്ലേ ഗ്രൗന്‍ഡ്, സ്‌കേറ്റ്പാര്‍ക്ക്, മ്യുസിയം തുടങ്ങിയവയും ജൂണ്‍ 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ എല്ലായിടങ്ങളിലും സാമൂഹിക അകലം പാലിക്കുക എന്നത് നിര്‍ബന്ധമായിരിക്കും. 20 പേരില്‍ കൂടാത്ത മതപരമായ ചടങ്ങുകള്‍ക്കും ജൂണ്‍ 1 മുതല്‍ അനുമതിയുണ്ടാകും. സ്‌കൂളുകളും ഘട്ടം ഘട്ടമായി തുറന്നു പ്രവര്‍ത്തനം ആരംഭിക്കും.

കൊറോണ വ്യാപനത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ ഹോട്ട്സ്പ്പ്ട്ട് ആയിരുന്ന കെയിന്‍സില്‍ നിന്നാണ് ക്വീന്‍സ്ലാന്‍ഡിലെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തുടര്‍ച്ചയായ അഞ്ചു ദിവസം ഇവിടെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. വിദേശത്തുനിന്നുമെത്തിയ ഒരാളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ വ്യക്തിക്ക് രോഗം പടര്‍ന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണ്ണ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ ടൂറിസം മേഖല ഒരുങ്ങുന്ന വേളയിലാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആസ്ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നൊന്നും തന്നെ ഇന്നലെ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടങ്ങളിലൊക്കെ ഘട്ടം ഘട്ടമായി ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുകയാണ്. മിക്കയിടങ്ങളിലും സ്പോര്‍ട്സ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. എങ്കിലും സാമൂഹിക അകലം പാലിക്കല്‍ ഇപ്പോഴു നിര്‍ബന്ധമായി തുടരുന്നുണ്ട്.

ആസ്ട്രേലിയന്‍ തലസ്ഥാന നഗരിയും താരതമ്യേന സുരക്ഷിതമായി തുടരുന്നു. എങ്കിലും ഇവിടെ 10 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല വ്യക്തികള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കല്‍ നിര്‍ബന്ധമാക്കി കഴിഞ്ഞിരിക്കുന്നു. ഇത് നിരീക്ഷിക്കുന്നതിനായി നൂറുകണക്കിന് സെക്യുരിറ്റി ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category