1 GBP = 94.00 INR                       

BREAKING NEWS

ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് തുടങ്ങും; എതിര്‍പ്പുകള്‍ വക വയ്ക്കാതെ ബോറിസ് ജോണ്‍സന്‍ മുമ്പോട്ട്; കുട്ടികള്‍ ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ

Britishmalayali
kz´wteJI³

നാള്‍ക്ക് നാള്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നുവെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി.ഇത് പ്രകാരം പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്ന് മുതലും സെക്കന്‍ഡറി സ്‌കൂളുകള്‍ അതിന് ശേഷം 14 ദിവസം കൂടി കഴിഞ്ഞുമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നത്.രാജ്യത്ത് കൊറോണ വൈറസ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുട്ടികളുടെയും ടീച്ചേര്‍സിന്റെയും മറ്റും സുരക്ഷിതത്വത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുമെന്ന് ടീച്ചേര്‍സ് യൂണിയനുകള്‍ തുടര്‍ച്ചയായി മുന്നറിയിപ്പേകിയിട്ടും അത്തരം എതിര്‍പ്പുകള്‍ വക വയ്ക്കാതെയാണ് സ്‌കൂളുകള്‍ തുറക്കാനുളള നീക്കവുമായി ബോറിസ് മുന്നോട്ട്പോകുന്നത്.

ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് കൊറോണ വൈറസ് ബ്രീഫിംഗിനിടെയാണ്  സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന കാര്യം ബോറിസ് തറപ്പിച്ച് പറഞ്ഞിരിക്കുന്നത്.കുട്ടികളുടെ ഭാവിയെ സംബന്ധിച്ചിടത്തോളം സ്‌കൂളുകള്‍ തുറക്കുകയെന്നത് നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറയുന്നു. ഇത് പ്രകാരം ജൂണ്‍ 15 മുതല്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ തുറക്കുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. ഇയര്‍ ഒന്നിലും ഇയര്‍ സിക്സിലുമുള്ളവര്‍ക്കായിരിക്കും ജൂണ്‍ ഒന്നിന് ക്ലാസുകളിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുന്നത്.

സ്‌കൂളുകള്‍ തുറക്കുന്നതിനെ ചൊല്ലി ടീച്ചേര്‍സ് യൂണിയനുകളും ഗവണ്‍മെന്റും തമ്മില്‍ ആഴ്ചകളായി തുടരുന്ന തര്‍ക്കത്തിനൊടുവിലാണ് ബോറിസ് നിര്‍ണായക തീരുമാനവുമായി മുന്നോട്ട് പോകുന്നത്. സ്‌കൂള്‍ തുറക്കുന്നത് സുരക്ഷിതത്വം ഒരുക്കിയാണെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതില്‍ മിനിസ്റ്റര്‍മാര്‍ പരാജയപ്പെട്ടുവെന്ന വിമര്‍ശനവുമായി മുന്‍ ഓഫ്സ്റ്റെഡ് തലവന്‍  രംഗത്തെത്തിയിരുന്നു.മുക്കാല്‍ ഭാഗത്തോളം രക്ഷിതാക്കളും  സ്‌കൂള്‍ തുറക്കുന്ന നടപടിയെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.

വരാനിരിക്കുന്ന ആഴ്ചകളില്‍ എല്ലാ സ്‌കൂളുകളും തുറക്കുകയെന്നത് അസാധ്യമാണെങ്കിലും ചിലതെങ്കിലും തുറന്നില്ലെങ്കില്‍ അത് കുട്ടികളുടെ ഭാവിയെ കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് ബോറിസ് ജോണ്‍സന്‍ നടത്തിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതിന് കുട്ടികളുടെ വിദ്യാഭ്യാസമുറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം  മുന്നറിയിപ്പേകുന്നു. തിരക്കിട്ട് സ്‌കൂളുകള്‍ തുറക്കാനുള്ള ബോറിസിന്റെ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ലിബറല്‍ ഡെമോക്രാറ്റുകളും രംഗത്തെത്തിയിട്ടുണ്ട്.ഇക്കാര്യത്തിലുളള സുരക്ഷാ ആശങ്കകളെക്കുറിച്ച് ജനത്തിന് വ്യക്തമായ ഉത്തരമേകാന്‍ ബോറിസിന് സാധിക്കുന്നില്ലെന്നാണ് പാര്‍ട്ടിയുടെ വിദ്യാഭ്യാസ വക്താവായ ലായ്ല മോറന്‍ ആരോപിക്കുന്നത്.

കൊറോണക്കാലത്ത് സ്‌കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൊറോണാ ഭീഷണിയില്‍ സ്‌കൂളുകളിലെത്തുന്ന കുട്ടികളെയും ടീച്ചേര്‍സിനെയും രോഗഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിന് കടുത്ത പദ്ധതികളും മാനദണ്ഡങ്ങളുമാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനപ്പെട്ടവ താഴെക്കൊടുക്കുന്നു.

1- കുട്ടികള്‍ തൊടുന്ന തറകളും പ്രതലങ്ങളും ദിവസത്തില്‍ നിരവധി തവണ വൃത്തിയാക്കുന്നതായിരിക്കും.
2- കുട്ടികള്‍ ഒന്നിച്ച് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ചെറിയ ചെറിയ സംഘങ്ങളായി മാത്രമേ ഒന്നിച്ച് കൂടാന്‍ അനുവദിക്കുകയുള്ളൂ.
3- കുട്ടികളെ പിക്കപ്പ് ചെയ്യുമ്പോള്‍  കെയറര്‍മാര്‍ സുരക്ഷിതമായ രീതിയില്‍ ക്യൂ നില്‍ക്കണം.
4- കുട്ടികളെ ക്ലാസ്റൂമുകളില്‍ വ്യത്യസ്ത ഗ്രൂപ്പുകളാക്കി വേര്‍തിരിച്ച് നിര്‍ത്തി സാമൂഹിക അകലമുറപ്പാക്കാന്‍ ഡിവൈഡറുകള്‍ സ്ഥാപിക്കും.
5- ശുചിയാക്കാന്‍ ബുദ്ധിമുട്ടുള്ള എല്ലാ സോഫ്റ്റ് ടോയ്സ് അല്ലെങ്കില്‍ ടോയ്സുകള്‍ ഒഴിവാക്കും.
6- കോവിഡ് 19 ലക്ഷണങ്ങളുള്ള കുട്ടികളും ടീച്ചേര്‍സും സ്‌കൂളില്‍ വരുന്നില്ലെന്നുറപ്പാക്കും.
7- സാധ്യമായേടുത്തോളം കുട്ടികള്‍ക്കിടയിലും ടീച്ചേര്‍സിനിടയിലും സാമൂഹിക അകലമുറപ്പാക്കും.
8- കൈകള്‍  ദിവസത്തിലുടനീളം പലപ്രാവശ്യം കഴുകുന്നുവെന്നുറപ്പാക്കും. കുട്ടികള്‍ ഇത് ചെയ്യുന്നുണ്ടെന്ന് നിരീക്ഷിച്ചുറപ്പാക്കും.
9- രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ മൂന്നര മീററര്‍ അകലം പാലിക്കുന്നുണ്ടെന്ന് എപ്പോഴും ഉറപ്പാക്കും. രണ്ട് വയസുള്ള കുട്ടികള്‍ രണ്ടര മീറ്ററും  മൂന്ന് വയസ് മുതല്‍ അഞ്ച് വയസു വരെയുള്ളവര്‍ 2.3 മീറ്റര്‍ അകലം പാലിക്കുന്നുവെന്നുമുറപ്പാക്കും.
10- ഡിസ്പോസിബിള്‍ ടിഷ്യൂകള്‍ വേണ്ടത്ര ഉറപ്പാക്കും.
11- സന്ദര്‍ശകരെ പരിമിതപ്പെടുത്തുകയും വിന്‍ഡോകള്‍ തുറന്നിട്ട് വായുസഞ്ചാരം ക്ലാസുകളിലുറപ്പാക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category