1 GBP = 92.50 INR                       

BREAKING NEWS

കൗണ്‍സില്‍ ടാക്സ് കുറയ്ക്കാന്‍ എളുപ്പ വഴികളുണ്ട്; ഈ ആറു വഴികള്‍ സ്വീകരിച്ചാല്‍ ഏറെ പൗണ്ട് ലാഭിക്കാം; കൊറോണ കാലത്ത് പോക്കറ്റ് കാലിയാകാതിരിക്കാന്‍ ചില വിദ്യകള്‍

Britishmalayali
kz´wteJI³

കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ഈ സമയത്ത് ലാഭിക്കാന്‍ സാധിക്കുന്ന ഓരോ പൗണ്ടും ഏറെ വിലപ്പെട്ടതാണ്.  കൗണ്‍സില്‍ ടാക്സ് വകയില്‍ നല്ലൊരു തുകയാണ് ഓരോരുത്തരുടെയും സമ്പാദ്യത്തില്‍ നിന്ന് ചോര്‍ന്ന് കൊണ്ടിരിക്കുന്നത്.അതിനാല്‍ കൗണ്‍സില്‍ ടാക്സ് പരമാവധി കുറയ്ക്കുന്നതാോടെ  ഏവര്‍ക്കും കടുത്ത ആശ്വാസമായിരിക്കും ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ലഭിക്കാന്‍ പോകുന്നത്. കൗണ്‍സില്‍ ടാക്സ് നിയമപരമായി കുറയ്ക്കാന്‍ ചില വഴികളുണ്ട്. കൊറോണ കാലത്ത് പോക്കറ്റ് കാലിയാകാതിരിക്കാനുള്ള ചില കൗണ്‍സില്‍ ടാക്സ് വിദ്യകളാണിവ. അത്തരം ആറ് വഴികളെ കുറിച്ചാണ് മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് വിശദീകരിക്കുന്നത്.

നിങ്ങളുടെ കൗണ്‍സിലില്‍ നിന്നും ടാക്സ് അടക്കാന്‍ സ്ഥിരമായ ഹോളിഡേ ലഭിക്കുമോയെന്ന് അന്വേഷിക്കാം
കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം കൗണ്‍സില്‍ ടാക്സ് അടക്കുന്നതില്‍ നിന്നും പെര്‍മനന്റ് ഹോളിഡ് അനുവദിക്കാന്‍ സാധിക്കുമോയെന്ന് നിങ്ങളുടെ കൗണ്‍സിലുമായി ബന്ധപ്പെട്ട് അന്വേഷിക്കാം. ഒരു സഹായമെന്ന നിലയിലായിരിക്കണം ഇക്കാര്യം അന്വേഷിക്കുന്നത്. ഇതിനായി നിശ്ചിത നിയമങ്ങളൊന്നുമില്ല. ഇത് സംബന്ധിച്ച് തന്റെ ടീം 20 കൗണ്‍സിലുകളുമായി അന്വേഷണം നടത്തിയിരുന്നുവെന്നും  ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ ചില ഇളവുകള്‍ നല്‍കാമെന്ന് 19 കൗണ്‍സിലുകളും സമ്മതിച്ചെന്നും എന്നാല്‍ ഇതിന് സാധിക്കില്ലെന്ന് ഒരു കൗണ്‍സില്‍ പറഞ്ഞുവെന്നും ലെവിസ് വെളിപ്പെടുത്തുന്നു.ഇത്തരം ഇളവിനായി ഓരോരുത്തരും തങ്ങളുടെ കൗണ്‍സിലുമായി ബന്ധപ്പെടണമെന്നാണ് ലെവിസ് നിര്‍ദേശിക്കുന്നത്.

യൂണിവേഴ്സല്‍ ക്രെഡിറ്റ് വാങ്ങുന്നവര്‍ക്കും ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും 100 ശതമാനം ഇളവിന് സാധ്യത
100 ശതമാനം കൗണ്‍സില്‍ ടാക്സ് ഇളവിനായി അപേക്ഷിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ ചില വിഭാഗങ്ങള്‍ക്ക് സാധിക്കും. യൂണിവേഴ്സല്‍ ക്രെഡിറ്റ് വാങ്ങുന്നവര്‍ക്കും ബെനഫിറ്റുകള്‍ കൈപ്പറ്റുന്നവര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും 100 ശതമാനം ഇളവിന് സാധ്യതയുണ്ടെന്നാണ് ലെവിസ് നിര്‍ദേശിക്കുന്നത്. ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങളറിയാനായി www.gov.uk/apply-council-tax-reduction ലിങ്കില്‍ പോയി പരിശോധിച്ചാല്‍ മതി. ഇതിനായി അപേക്ഷിക്കുന്ന അര്‍ഹരായവര്‍ക്ക് ഇത്തരത്തില്‍ ടാക്സിളവ് ലഭിക്കും. നിങ്ങളുടെ സാഹചര്യം, കൗണ്‍സില്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ഇത്തരത്തില്‍ ഇളവ് ലഭിക്കുന്നത്. 500 മില്യണ്‍ പൗണ്ടിന്റെ കോവിഡ് 19 ഹാര്‍ഡ് ഷിപ്പ് ഫണ്ടിന്റെ ഭാഗമായി ഇംഗ്ലണ്ടില്‍ ചിലര്‍ക്ക് കൗണ്‍സില് ടാക്സില്‍ 150 പൗണ്ട് വരെ ഇളവ് ലഭിച്ചിട്ടുണ്ട്.

നിങ്ങളുടെ വീട് തെറ്റായ ബാന്‍ഡിലുള്ള നാല് ലക്ഷം വീടുകളില്‍ ഉള്‍പ്പെടുന്നില്ലെന്നുറപ്പ് വരുത്തുക
ഇംഗ്ലണ്ടിലും സ്‌കോട്ട്ലന്‍ഡിലുമുള്ള ഏതാണ്ട് നാല് ലക്ഷത്തോളം വീടുകള്‍ കൗണ്‍സില്‍ ടാക്സിന്റെ തെറ്റായ ബാന്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അടക്കേണ്ടതിലും കൂടുതല്‍ ടാക്സ് കൗണ്‍സില്‍ ടാക്സ് വകയില്‍ അടക്കുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ വീട് ഇക്കൂട്ടത്തിലില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്. ഇത്തരത്തില്‍ അധികമായി ടാക്സ് അടക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ഇതിലൂടെ അതില്‍ നിന്നൊഴിവാകാന്‍ സാധിക്കും. ഇത്രയും വീടുകള്‍ തെറ്റായ ബാന്‍ഡിലായതിനാല്‍ 1993 മുതല്‍ അധികമായി കൗണ്‍സില്‍ ടാക്സ് അടച്ച് വരുന്നുണ്ട്. ഇംഗ്ലണ്ടിലുള്ളവര്‍ക്ക് www.voa.gov.uk  എന്ന സൈററില്‍ പോയും സ്‌കോട്ട്ലന്‍ഡിലുള്ളവര്‍ക്ക് www.saa.gov.uk  എന്ന സൈറ്റില്‍ പോയും തങ്ങള്‍ തെറ്റായ ബാന്‍ഡിലാണോ എന്ന് പരിശോധിക്കാവുന്നതാണ്.

മാനസിക പ്രശ്നമുള്ളവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്ക് ടാക്സിളവ്
നിങ്ങള്‍ മാനസിക പ്രശ്നമുള്ളവര്‍ക്കൊപ്പമാണ് താമസിക്കുന്നതെങ്കില്‍ കൗണ്‍സില്‍ ടാക്സിളവിന് അര്‍ഹതയുണ്ട്. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സന്‍സ്, സ്ട്രോക്ക്, തുടങ്ങിയ രോഗങ്ങളുള്ളവര്‍ നിങ്ങളുടെ വീട്ടിലുണ്ടെങ്കിലും കൗണ്‍സില്‍ ടാക്സിളവ് ലഭിക്കും. ഇത്തരക്കാര്‍ ഒറ്റക്കാണ് താമസിക്കുന്നതെങ്കില്‍ തീരെ ടാക്സ് നല്‍കേണ്ട. ഇവര്‍ മുതിര്‍ന്ന മറ്റുള്ളവര്‍ക്കൊപ്പമാണെങ്കില്‍ 25 ശതമാനം ഇളവ് ലഭിക്കും.

ഒറ്റക്ക് താമസിക്കുന്നവര്‍ക്കും 18 വയസിന് താഴെയുള്ളവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും ഇളവ്
നിങ്ങള്‍ ഒറ്റക്ക് താമസിക്കുന്ന ആളാണെങ്കില്‍ കൗണ്‍സില്‍ ടാക്സില്‍ 25 ശതമാനം ഇളവ് ലഭിക്കും. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും ഫുള്‍ ടൈം സ്റ്റുഡന്റ്സിനൊപ്പം താമസിക്കുന്നവര്‍ക്കും ടാക്സിളവ് ലഭിക്കും. വീട്ടില്‍ എല്ലാവരും വിദ്യാര്‍ത്ഥികള്‍ മാത്രമാണെങ്കില്‍ ടാക്സടക്കേണ്ട.

നിങ്ങളുടെ വീട് ഡിസ്ഏബിള്‍ഡ് റെസിഡന്റിനായി അഡാപ്റ്റ് ചെയ്തതാണെങ്കില്‍
നിങ്ങളുടെ വീട് ഡിസ്ഏബിള്‍ഡ് റെസിഡന്റിനായി അഡാപ്റ്റ് ചെയ്തതാണെങ്കില്‍ നിങ്ങള്‍ക്ക് കൗണ്‍സില്‍ ടാക്സില്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് പുറമെ നിലവിലെ ബാന്‍ഡ് താഴ്ത്തിക്കിട്ടാനും അവസരമുണ്ടെന്നറിയുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category