1 GBP = 94.00 INR                       

BREAKING NEWS

ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ സംസ്‌കാരം ഈമാസം 30ന്; ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്താ ആത്മീയ നിര്‍ദ്ദേശങ്ങള്‍ നല്‍കും

Britishmalayali
ഷിബു ജേക്കബ്

യുകെയില്‍ മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഈ മാസം 30നു ശനിയാഴ്ച യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക.

ലണ്ടനിലെ സെന്റ് തോമസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഈ മാസം 30 ശനിയാഴ്ച രാവിലെ 7.15നു വിശുദ്ധ കുര്‍ബാന നടത്തപ്പെടും. അതിനെത്തുടര്‍ന്ന് 8.30ന് അച്ചന്റെ ഭൗതീകശരീരം എത്തുന്നതോടെ കബറടക്ക ശുശ്രൂഷകള്‍ ആരംഭിക്കുകയും തുടര്‍ന്ന് വര്‍ത്തിങ് ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ കബറടക്കം നടത്തുകയെന്നു കൗണ്‍സില്‍ വെളിപ്പെടുത്തി.

ലണ്ടന്‍ സെന്റ് തോമസ്, ബിര്‍മിങ്ഹാം സെയിന്റ് ജോര്‍ജ്, ബേസിംഗ്സ്റ്റോക്ക് സെയിന്റ് ജോര്‍ജ്, പൂള്‍ സെയിന്റ് ജോര്‍ജ് എന്നീ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളില്‍ നിലവില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഉള്‍പ്പടെയുള്ള ആത്മീയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വവും നല്‍കിയതുമായ അച്ചന്‍ യാക്കോബായ സഭയുടെ സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ആയിരുന്നു. അച്ചന്റെ സഹോദരങ്ങളിലൊരാളായ ഡിജി മാര്‍ക്കോസ് യുകെയില്‍ തന്നെ പോര്‍ട്ട്‌സ്മൗത്ത് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൗണ്‍സിലറായും, സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അച്ചന്റെ വിടവാങ്ങലില്‍ യാക്കോബായ വിശ്വാസ സമൂഹം ഒന്നടങ്കം പ്രാര്‍ത്ഥിക്കണമെന്നും, അതീവ ദുഃഖാര്‍ത്ഥരായ അച്ചന്റെ ഭാര്യ ബിന്ദു മക്കളായ തബിത, ലവിത, ബേസില്‍ എന്നിവരുടെ വേദനയോടൊപ്പം സഭ പങ്കു ചേരുന്നതായും യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ. അന്തീമോസ് മെത്രാപ്പോലീത്താ കൗണ്‍സില്‍ യോഗത്തില്‍ വെളിപ്പെടുത്തി.

അച്ചന്റെ സേവനം നിസ്വാര്‍ത്ഥവും വിലമതിക്കാനാവാത്തതും ആയിരുന്നുവെന്നു കൗണ്‍സില്‍ വിലയിരുത്തി. അച്ചന്റെ വേര്‍പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളോടൊപ്പം, ഇതര സഭകളില്‍ നിന്നും അനുശോചനം രേഖപ്പെടുത്തിയ മതമേലധ്യക്ഷന്മാരെയും, മറ്റു മതസ്ഥരെയും, പ്രസ്ഥാനങ്ങളെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്മരിക്കുകയും അവരോടുള്ള കൃതജ്ഞതയും കൗണ്‍സില്‍ രേഖപ്പെടുത്തുകയുണ്ടായി.

പോര്‍ട്സ്മൗത്ത് ക്യൂന്‍ അലക്സാന്‍ഡ്രാ ഹോസ്പിറ്റല്‍ പ്രധാന ചാപ്ലിനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വര്‍ത്തിങ്ങ് ഹോസ്പിറ്റല്‍ ചാപ്ലിന്‍ സി ടീമിനെ അച്ചന്‍ സഹായിച്ചിരുന്നു. ഈ കോവിഡ് സാഹചര്യങ്ങളില്‍, ഹോസ്പിറ്റലിലെ സ്റ്റാഫിനും രോഗികള്‍ക്കും സാന്ത്വനവും പ്രചോദനവുമായിരുന്ന അച്ചന്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ മുന്നണിപ്പോരാളിയായി നിന്ന് സ്വജീവിതം സമര്‍പ്പിച്ചതായി കൗണ്‍സില്‍ വിലയിരുത്തി. ഈമാസം ആറിനാണ് ഡോ. ബിജി മാര്‍ക്കോസ് ചിറത്തലേട്ട് മരിച്ചത്. 54 വയസായിരുന്നു പ്രായം. കോട്ടയം വാകത്താനം സ്വദേശിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category