1 GBP = 92.50 INR                       

BREAKING NEWS

ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതോടെ പട്ടിണിയിലായി; കോയമ്പത്തൂരില്‍ നിന്നും പെറ്റമ്മയ്ക്കരികിലെത്താന്‍ അതിര്‍ത്തി കടന്ന പാര്‍ത്ഥിപന്‍ നടന്നത് 230 കിലോമീറ്റര്‍; രാമല്‍ക്കല്‍ മേട്ടില്‍ വെച്ച് പിടിയിലായ യുവാവിനെ ഏറ്റെടുക്കാന്‍ തയ്യാറാകാതെ അമ്മയും സഹോദരനും

Britishmalayali
kz´wteJI³

നെടുങ്കണ്ടം: ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചതോടെയാണ് പെറ്റമ്മയ്ക്കും സഹോദരനും അരികിലേക്ക് എത്താന്‍ ഈ യുവാവ് തീരുമാനിച്ചത്. ഒന്നുമില്ലെങ്കിലും പട്ടിണി കിടക്കാതെ ജീവിക്കാമെന്നെങ്കിലും ആ പാവം കരുതി. അങ്ങിനെ കോയമ്പത്തുരില്‍ നിന്നു 230 കിലോമീറ്റര്‍ താണ്ടി വണ്ടന്മേട് സ്വദേശിയായ പാര്‍ത്ഥിപന്‍ കേരളത്തിലെത്തി. എന്നാല്‍ അമ്മയേയും സഹോദരനെയും തേടി വന്ന പാര്‍ത്ഥിപനെ ഏറ്റെടുക്കാന്‍ പക്ഷേ ആ അമ്മയോ സഹോദരനോ തയ്യാറായില്ല. ഇതോടെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ത്ഥിപനെ.

കോയമ്പത്തൂരില്‍ഡ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷ ജീവനക്കാരനായിരുന്നു പാര്‍ത്ഥിപന്‍. ജോലിയും വരുമാനവും ഇല്ലാതായതോടെ 230 കിലോമീറ്റര്‍ നടന്ന് അതിര്‍ത്തി കടന്നു. കേരള തമിഴ്നാട് അതിര്‍ത്തിയായ രാമക്കല്‍മേട്ടിലൂടെ അതിര്‍ത്തി കടന്നെത്തിയ ഇയാളെ വാര്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിടികൂടി. കോയമ്പത്തൂരില്‍ നിന്നും 230 കിലോമീറ്റര്‍ നടന്ന് കോമ്പൈയിലെത്തി അവിടെ നിന്നും വനപാതയിലൂടെ അതിര്‍ത്തി കടക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയിലാണ് പാര്‍ഥിപനെ രാമക്കല്‍മേട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്തംഗം വിജിമോള്‍ വിജയന്‍, അതിര്‍ത്തി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ തോമസ്, മുരളി, രാജ് കുമാര്‍, ശ്യാംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പാര്‍ഥിപന് അഭയം നല്‍കി. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ വാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍ വിവരം നെടുങ്കണ്ടം പഞ്ചായത്തില്‍ അറിയിച്ചു. നെടുങ്കണ്ടം പൊലീസിന്റെ സഹായത്തോടെ പാര്‍ഥിപനെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാക്കി.

വണ്ടന്മേട്ടിലാണ് പാര്‍ഥിപന്റെ വീട്. വീട്ടിലെത്താനാണു പാര്‍ഥിപന്‍ നടന്നു വന്നത്. എന്നാല്‍ അമ്മയും സഹോദരനും പാര്‍ഥിപനെ ഏറ്റെടുക്കാന്‍ തയാറായില്ല. നെടുങ്കണ്ടം പൊലീസും പഞ്ചായത്തംഗവും ബന്ധുക്കളുമായി സംസാരിച്ചെങ്കിലും പാര്‍ഥിപനെ കൊണ്ടുപോകാന്‍ തയാറായില്ല. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പാര്‍ഥിപന്‍ സെക്യൂരിറ്റി ജീവനക്കാരുടെ വേഷം ധരിച്ചാണ് അതിര്‍ത്തി കടന്നത്. പരിശോധന നടത്തിയപ്പോള്‍ പനിയുണ്ടെന്നു കണ്ടെത്തിയതോടെ പാര്‍ഥിപന നെടുങ്കണ്ടത്തെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category