1 GBP = 93.00 INR                       

BREAKING NEWS

വിന്‍സെന്‍ഷ്യന്‍ സഭാംഗം ഫാ. ജോണ്‍ മുളയ്ക്കല്‍ അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവയില്‍

Britishmalayali
kz´wteJI³

ആലുവ: വിന്‍സെന്‍ഷ്യന്‍ സഭാംഗം ഫാ. ജോണ്‍ മുളയ്ക്കല്‍ അന്തരിച്ചു; വിന്‍സെന്‍ഷ്യന്‍ സഭയിലെ മുതിര്‍ന്ന വൈദികനായ അദ്ദേഹത്തിന് 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11.30 ന് ആലുവ യുസി കോളജ് നിത്യസഹായമാതാ ദേവാലയത്തില്‍ നടക്കും.


പരേതരായ വര്‍ക്കി വളവിയുടെയും മറിയാമ്മയുടെയും മകനാണ്. 1963ല്‍ വിന്‍സെന്‍ഷ്യന്‍ വൈദികനായി ഒഡീഷയില്‍ മിഷ്യന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. ഒഡീഷയിലെ വിവിധ മിഷ്യന്‍ ഇടവകകളില്‍ സേവനം ചെയ്ത ശേഷം സഭയുടെ വിവിധ സെമിനാരികളില്‍ റെക്ടറായും പ്രഫസറായും സേവനമനുഷ്ഠിച്ചു.

ദീര്‍ഘകാലം 'ഉപവിയുടെ പുത്രിമാര്‍' എന്ന സന്യാസസമൂഹത്തിന്റെ ആധ്യാത്മിക ഗുരുവായിരുന്നു. സി.ലെറ്റീഷ്യ എം.എസ്.ജെ, ഐസക് വി. വളവി, ജേക്കബ് വി. വളവി, പരേതരായ ദേവസ്യ വളവി, ജോസ് വളവി എന്നിവരാണ് സഹോദരങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category