1 GBP = 94.00 INR                       

BREAKING NEWS

എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാന്‍ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... എന്ന് പൊട്ടിക്കരഞ്ഞ അമ്മ; എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് മരുമകനോട് ചോദിച്ച അമ്മായി അച്ഛന്‍; അതിസമര്‍ത്ഥമായി ചെയ്ത കുറ്റകൃത്യം വിശദീകരിക്കുമ്പോള്‍ പിടിക്കപ്പെട്ടതിന്റെ കുറ്റബോധത്താല്‍ പൊട്ടിക്കരയുന്ന പ്രതിയും; പാമ്പിനെ കൊണ്ടു വന്ന പ്ലാസ്റ്റിക് ജാര്‍ കിട്ടിയത് അതിനിര്‍ണ്ണായകം; ഉത്രയുടെ കൊലപാതകിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മരണ വീട്ടില്‍ കണ്ടത് വൈകാരിക രംഗങ്ങള്‍

Britishmalayali
വിനോദ് വി നായര്‍

കൊല്ലം: ' എന്റെ മോളെ കൊന്നവനെ ഈ വീടിന്റെ പടി കയറാന്‍ സമ്മതിക്കില്ല... അവനെ ഇവിടെ കയറ്റല്ലേ സാറേ... ' പൊട്ടിക്കരഞ്ഞുകൊണ്ട് ഉത്രയുടെ അമ്മ മണിമേഖല ടീച്ചര്‍ ഇത് പറയുമ്പോള്‍ അഞ്ചല്‍ ഏറം ഗ്രാമം ഒന്നടങ്കം കണ്ണീരൊഴുക്കി. പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജിനെ തെളിവെടുപ്പിനായി സംഭവം നടന്ന ഉത്രയുടെ വീട്ടില്‍ എത്തിച്ചപ്പോഴാണ് വികാരനിര്‍ഭരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ജനരോഷം ഭയന്ന് പുലര്‍ച്ചെആറരയോടെയാണ് പ്രതിയെ ഏറത്തുള്ള വീട്ടില്‍ എത്തിച്ചത്. സൂരജിനെ തെളിവെടുപ്പിനെത്തിച്ച വാര്‍ത്ത പരന്നതോടെനൂറുകണക്കിനാളുകള്‍ വീടിന്റെ പരിസരത്ത് തടിച്ചു കൂടി. ഗേറ്റ് കടന്ന് വീട്ടിലേക്ക് കയറിയ പൊലിസ് കൊലപാതകം നടന്ന കിടപ്പുമുറിയില്‍ പ്രതിയെ എത്തിച്ചു. ഉത്രയുടെ മാതാവിനെ ഇതിനകം അവിടെ നിന്ന് മാറ്റിയിരുന്നു. കിടപ്പുമുറിയോട് ചേര്‍ന്നുള്ള ഡ്രെസിങ്ങ് എരിയയില്‍ ഉള്ള അലമാരയുടെ പിന്നില്‍ മൂര്‍ഖനെ ഒളിപ്പിച്ച സ്ഥലം സൂരജ് അന്വേഷണ സംഘത്തിന് കാട്ടിക്കൊടുത്തു.

തുടര്‍ന്ന് ഇയാള്‍ കൃത്യത്തിന് ശേഷം പാമ്പിനെ എങ്ങനെ അലമാരയ്ക്ക് പിന്നില്‍ ഒളിപ്പിച്ചുഎന്ന് കാട്ടിക്കൊടുത്തു. പിന്നീട് പ്രതിയെയും കൊണ്ട് വീടിന് പിന്നിലേയ്ക്കു പോയ അന്വേഷണ സംഘം ഉത്രയുടെ പൊളിഞ്ഞുവീഴാറായ പഴയ കുടുംബവീട്ടില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാര്‍ കണ്ടെത്തി. പ്ലാസ്റ്റിക് ജാറിലാണ് ഇയാള്‍ക്ക് പാമ്പിനെ നല്‍കിയതെന്ന് പാമ്പുപിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷ് മൊഴി നല്‍കിയിരുന്നു. ഇത് കണ്ടെടുത്തത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. പാമ്പിനെ കൊണ്ടുവന്ന പാത്രം, എന്തൊക്കെയാണ് ചെയ്തത് എന്നതു സംബന്ധിച്ച മൊഴി തുടങ്ങിയ പ്രാഥമിക തെളിവുകളാണ് ശേഖരിച്ചത്. അടൂരില്‍ സൂരജിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തും.

ഒന്നാംപ്രതി സൂരജിനെയും കൂട്ടുപ്രതി സുരേഷിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. വന്യജീവി സംരക്ഷണ പ്രകാരമുള്ള വകുപ്പും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സുരേഷിന്റെ വീട്ടില്‍ നിന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെക്കൂടി കണ്ടെടുത്തിരുന്നു. ഉത്രയെ കടിച്ച രണ്ടുപാമ്പുകളുടെയും പോസ്റ്റ്‌മോര്‍ട്ടം നടത്തും. അഞ്ചുദിവസത്തെ ആക്ഷന്‍പ്ലാനാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം, പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആള്‍ക്കൂട്ടത്തെ ഒഴിവാക്കുന്നതിനായി ആരെയും അറിയിക്കാതെയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജിനെ തെളിവെടുപ്പിനായി എത്തിച്ചത്. തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. തെളിവെടുപ്പിനിടെ സൂരജും പൊട്ടി കരഞ്ഞു. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു.

ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൂരജിന്റെ പത്തനംതിട്ട പറക്കോട്ടെ കുടുംബവും സംശയത്തിന്റെ നിഴലിലാണ്. ആദ്യം പാമ്പ് കടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് അടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് കുടുംബം രംഗത്തെത്തി. കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും. പറക്കോട് സ്വദേശിയായ ഭര്‍ത്താവ് സൂരജിന്റെ വീട്ടില്‍ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാന്‍ ശ്രമം നടത്തിയത്. മാര്‍ച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേല്‍ക്കുന്നത്. കുഞ്ഞിന്റെ ശരീരം ശുചിയാക്കാന്‍ മുറ്റത്തിറങ്ങിയപ്പോഴാണ് കടിയേറ്റതെന്നാണ് സൂരജിന്റെ വീട്ടുകാരുടെ വാദം. നേരത്തെ മുറിയില്‍ വച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് പറഞ്ഞിരുന്നത്. അണലി കടിച്ചുവെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എട്ട് മണിക്ക് പാമ്പ് കടിയേറ്റിട്ടും പുലര്‍ച്ചെ 1 മണിക്ക് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്.

അണലി കടിച്ചാല്‍ വേദനയുണ്ടാകുമെന്നിരിക്കെ വേദന ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ ആവര്‍ത്തിക്കുന്നതിലും ദുരൂഹത നിലനില്‍ക്കുന്നു. പാമ്പ് കടിയേറ്റെന്ന് വ്യക്തമായിട്ടും വീട്ടില്‍ വാഹന സൗകര്യം ഉണ്ടായിട്ടും എന്തുകൊണ്ട് ആശുപത്രിയിലെത്തിക്കാന്‍ വൈകി എന്നതിനും തൃപ്തികരമായ ഉത്തരമില്ല. പറമ്പില്‍ പാമ്പുകളുണ്ടെന്നും പാമ്പിനെ പിടിക്കാന്‍ ആള്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ പറയുന്നുണ്ട്. അണലിയെകൊണ്ട് കടിപ്പിച്ചതിന് ശേഷം ചികിത്സ വൈകിച്ചിട്ടും അത്ഭുതകരമായി ഉത്ര ജീവിതത്തിലേക്ക് തിരിച്ച് വന്നു.

അടൂരിലെയും തിരുവല്ലയിലെയും ആശുപത്രികളിലാണ് ഉത്രയെ ചികിത്സിച്ചത്. ഉത്രയും സൂരജും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഭര്‍ത്താവിന്റെ പെങ്ങളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉത്രയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നുണ്ട്. അതും സംശയങ്ങള്‍ ബലപ്പെടുത്തി. ഫെബ്രുവരി 29 ന് വീടിന്റെ മുകളിലെ മുറിക്ക് സമീപം പാമ്പുണ്ടായിരുന്നെന്നും സൂരജ് കൈകൊണ്ട് എടുത്ത് മാറ്റിയതായും ഉത്ര വീട്ടുകാരെ അറിയിച്ചിരുന്നു. ഉത്ര പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് പിന്നീട് വീട്ടുകാര്‍ എത്തിച്ചേര്‍ന്നത്. ഇതാണ് കേസില്‍ നിര്‍ണ്ണായകമായതും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category