1 GBP = 94.00 INR                       

BREAKING NEWS

സൂരജിന്റെ ഫോണില്‍ നിന്ന് കാമുകി ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ കിട്ടിയെന്നത് പച്ചക്കള്ളമെന്ന് എസ് പി ഹരിശങ്കര്‍ മറുനാടനോട്; ഭാര്യയെ വകവരുത്തി അടൂരുകാരന്‍ ലക്ഷ്യമിട്ടത് മറ്റൊരു അറേഞ്ച്ഡ് മാരീജ്; പാമ്പിനെ പരിശീലിപ്പിച്ച് കൊത്തിക്കുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പലതവണ കണ്ടതു കൊലപാതകിയെ കുടുക്കി; ഉത്രയെ കൊലപ്പെടുത്തിയത് ഗുളിക കഴിച്ച് അതിമയക്കത്തിലേക്ക് വീണപ്പോള്‍; ശാസ്ത്രീയ തെളിവുകളിലൂടെ കുറ്റം തെളിയിക്കാന്‍ കൊല്ലം റൂറല്‍ പൊലീസ്

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

കൊല്ലം: അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിന് പിന്നില്‍ കാമുകിയുടെ കരങ്ങളെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ മറുനാടനോട്. ഉത്രയെ കൊന്ന ഭര്‍ത്താവിന് കാമുകിയുള്ളതായി തെളിവൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഫോണ്‍ പരിശോധനകളിലും ഇതിന്റെ സൂചനയില്ല. രണ്ട് പ്രതികളെ മാത്രമേ കേസില്‍ പൊലീസിന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ഭാര്യയെ കൊന്ന് സ്വത്ത് തട്ടിയത് മറ്റൊരു നല്ല കുടുംബത്തില്‍ നിന്ന് വിവാഹം തരപ്പെടുത്താമെന്ന വിശ്വാസത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മറിച്ചുള്ള കഥകള്‍ വസ്തുതാ വിരുദ്ധമാണെന്നും റൂറല്‍ എസ് പി മറുനാടനെ അറിയിച്ചു.

ശാസ്ത്രീയ-സാഹചര്യ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഉത്രയെ കൊലപ്പെടുത്തുന്നതിന് പദ്ധതി തയാറാക്കാന്‍ സൂരജ് പാമ്പ് പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ യുട്യൂബ് വിഡിയോകള്‍ പലതവണ കണ്ടിരുന്നെന്ന് പൊലീസ് പറയുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പാമ്പ് പരിശീലന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് സൂരജ് സംശയനിഴലിലായത്. കൂടാതെ പാമ്പു പിടുത്തക്കാരന്‍ ചോദ്യം ചെയ്യലില്‍ കുറ്റം ഏറ്റതോടെ സൂരജ് പറഞ്ഞ കള്ളങ്ങളെല്ലാം പൊളിയുകയായിരുന്നു. ഇത് കേസില്‍ നിര്‍ണ്ണായക തെളിവാകും. പാമ്പിനെ ഇഷ്ടപ്പെടുന്നയാളായിരുന്നു സൂരജ്. അതിനാല്‍ ഉത്രയെ കൊല്ലാന്‍ ആസൂത്രണം തയ്യാറാക്കിയപ്പോള്‍ ആദ്യം ശ്രദ്ധ പതിഞ്ഞതും പാമ്പുകളിലേക്ക് തന്നെയാണ്. പാമ്പിനെ പരിശീലിപ്പിക്കുന്നതും പാമ്പിനെ കൊണ്ട് കൊത്തിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങള്‍ പലതവണ കണ്ടു. അങ്ങനെയാണ് ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാം എന്ന് തീരുമാനിക്കുന്നത്.

ഇതേ ദൃശ്യങ്ങള്‍ തന്നെയാണ് സൂരജിനെ കുടുക്കിയത്. കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതോടെ പാമ്പ് പരിശീലന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരമില്ലാതായതോടെ സൂരജിനെതിരായ ആദ്യ തെളിവായി. രണ്ട് മാസത്തിനിടെ പാമ്പുപിടുത്തക്കാരന്‍ സുരേഷിനെ മുപ്പതിലേറെ തവണയാണ് ഫോണ്‍ വിളിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ സൂരജ് കുറ്റം പുര്‍ണമായും നിഷേധിക്കുകയായിരുന്നു. എന്നാല്‍ പാമ്പുപിടുത്തക്കാരന്‍ സുരേഷ് ആദ്യ ചോദ്യം ചെയ്യലില്‍ തന്നെ കുറ്റം സമ്മതിച്ചു. രണ്ട് തവണയാണ് ഇയാള്‍ സൂരജിന് പാമ്പിനെ നല്‍കിയത്. ഒടുവില്‍ കൊല്ലം റൂറല്‍ ജില്ലാ ക്രൈ ബ്രാഞ്ച് ഡിവൈ. എസ്. പി അശോകന്റെ നേതൃത്വത്തില്‍ തെളിവ് നിരത്തി ചോദിച്ചതോടെ ഭാര്യയെ കൊന്ന കഥ സൂരജ് ഏറ്റു പറഞ്ഞു. ഇതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.

ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. പിന്നീട് ഏപ്രില്‍ 24നാണ് വീണ്ടും കരിമൂര്‍ഖനെ വാങ്ങിയത്. രണ്ടു തവണയായി 5000 രൂപ വീതം സുരേഷിനു നല്‍കി. അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മെയ് ആറിന് വൈകിട്ട് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തി. വലിയ ബാഗില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചായിരുന്നു പാമ്പിനെ എത്തിച്ചത്. മെയ് 6ന് അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണര്‍ന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തുകൊത്തിക്കുകയായിരുന്നു.

പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സൂരജിന്റെ ലക്ഷ്യം പുതിയ ജീവിതമായിരുന്നു. പൊലീസിന്റെ മുന്നില്‍ കുറ്റമേറ്റു പറഞ്ഞ ഭര്‍ത്താവ് സൂരജിന്റെ ക്രൂരതകള്‍ ഇനിയുമുണ്ട്. രണ്ട് തവണയും ഭാര്യയോട് ഇയാള്‍ അതിക്രൂരമായാണ് പെരുമാറിയത്. സൂരജ് നോക്കിനില്‍ക്കെയാണ് ഉത്രയെ പാമ്പ് ആഞ്ഞ് കൊത്തിയത്. എന്നിട്ടും ജീവന്‍ നഷ്ടമാകുന്നതവരെ കാത്തിരുന്നു ഇയാള്‍. മാസങ്ങള്‍ നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നുവെന്നും സൂരജ് സമ്മതിച്ചു. ഇയാള്‍ക്കു രണ്ടുതവണ പാമ്പിനെ നല്‍കിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും കേസില്‍ പ്രതിയാണ്. കൊലപാതകത്തിനു വേണ്ടിയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ചതെന്ന് സുരേഷിനും അറിവുണ്ടായിരുന്നു.

ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷില്‍നിന്നു പാമ്പിനെ വാങ്ങുന്നത്. അണലിയെ വാങ്ങി അടൂരിലെ വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച് മാര്‍ച്ച് രണ്ടിനായിരുന്നു ആദ്യ കൊലപാതക ശ്രമം. രാത്രിയിലാണു വീടിനു പുറത്തുവച്ച് ഉത്രയ്ക്ക് കടിയേറ്റത്. അന്ന് ഉത്രയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകിപ്പിച്ചും മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ശേഷം ഉത്ര രക്ഷപ്പെട്ടു. മെയ് 6ന് അര്‍ധരാത്രി പന്ത്രണ്ടോടെയാണ് ഇരുവരും ഉറങ്ങാന്‍ കിടന്നത്. ഇടയ്ക്ക് ഒരു മണിയോടെ ഉത്ര ഗുളിക കഴിക്കാനായി ഉണര്‍ന്നിരുന്നു. പിന്നീട് ഉറക്കത്തിലാഴ്ന്നപ്പോഴായിരുന്നു പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തത്. പാമ്പിനെ കൈകാര്യം ചെയ്തു പരിചയമുള്ള സൂരജ് ഇതിനെ ഉത്രയുടെ കാലിനു സമീപത്തേക്കു വലിച്ചെറിഞ്ഞു. കടിച്ചെന്ന് ഉറപ്പാക്കിയ ശേഷം പാമ്പിനെ ആട്ടിയകറ്റി.

കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനിടെ കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സൂരജിന്റെ ഭാഗത്തുനിന്നുണ്ടായി. ഉത്രയുടെ കൊലപാതകത്തിനു സൂരജിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രേരണയായിട്ടുണ്ടോയെന്നും അന്വേഷിക്കും. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്നോടിയായി റൂറല്‍ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ അവസാനവട്ട ചോദ്യം ചെയ്യലുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category