1 GBP = 94.00 INR                       

BREAKING NEWS

കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, കെട്ടിയപ്പോള്‍ പറഞ്ഞതാണ്, പാടില്ല എന്ന്; യാചിച്ച് ശീലമില്ലാത്തിനാല്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു; സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍! കേരളത്തെ ഞെട്ടിച്ച് മിന്നല്‍ മുരളിയുടെ പള്ളി സെറ്റ് തകര്‍ത്ത് തീവ്രഹിന്ദുത്വവാദികള്‍; അവരൊരു ട്രയല്‍ നോക്കിയതാണ്... പള്ളി പൊളിക്കലിന്റെ ട്രയല്‍ എന്ന് സോഷ്യല്‍ മീഡിയ; ടോവിനോ ചിത്രത്തിന്റെ സെറ്റ് പൊളിച്ച വിഷജന്തുവിനെതിരെ വ്യാപക പ്രതിഷേധം

Britishmalayali
kz´wteJI³

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദു സംഘടന. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്ബുക്കില്‍ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് പൊളിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അവരൊരു ട്രയല്‍ നോക്കിയതാണ്. പള്ളി പൊളിക്കലിന്റെ ട്രയല്‍.-ഇതാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നില്‍, ഇത്തരത്തില്‍ ഒന്ന് കെട്ടിയപ്പോള്‍ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികള്‍ നല്‍കിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാന്‍ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ക്കും, മാതൃകയായി പ്രവര്‍ത്തകര്‍ക്ക് ഒപ്പം നേതൃത്വം നല്‍കിയ രാഷ്ട്രീയ ബജ്റംഗദള്‍ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂര്‍ രതീഷിനും അഭിനന്ദനങ്ങള്‍. മഹാദേവന്‍ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സംഭവം ദൗര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിങ് നീളുകയായിരുന്നു. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കല്‍ നടന്നത്.' യാജിച്ച് ശിലമില്ല, പൊളിച്ചുകളയാന്‍ തീരുമാനിച്ചു' എന്ന തരത്തില്‍ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ക്ഷേത്രത്തിന്റെ അനുമതിയോടെയാണ് സെറ്റുണ്ടാക്കിയത്. മതിയായ അനുമതികളെല്ലാം സോഫിയാ പോള്‍ വാങ്ങിയിരുന്നു. അമ്പത് ലക്ഷത്തിന്റെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. സിനിമ വലിയ പ്രതിസന്ധിയിലാണ്. ലോക് ഡൗണ്‍കാലത്തെ പ്രശ്നങ്ങളില്‍ പെട്ടുഴലുമ്പോഴാണ് വര്‍ഗ്ഗീയ ഭ്രാന്തരുടെ ആക്രമണം. ഇതിനെ ഗൗരവത്തോടെ സിനിമാ സംഘടനകളും കാണും.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ സെറ്റ് നിര്‍മ്മിച്ചത്. എന്നാല്‍ കൊവിഡ് 19 ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിങ് നീളുകയായിരുന്നു.

സെറ്റ് പൊളിക്കലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പൊതു വികാരം ഇതാണ്(സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന രാജേഷിന്റെ കുറിപ്പ്)

അവരൊരു ട്രയല്‍ നോക്കിയതാണ്. പള്ളി പൊളിക്കലിന്റെ ട്രയല്‍.

1992ല്‍ ബാബറി മസ്ജിദ് പൊളിഞ്ഞുവീഴുമ്പോള്‍ അമ്മയുടെ വയറ്റില്‍ കുരുത്തിട്ടുപോലുമില്ലാത്തവരുണ്ടാകണം, ഇക്കൂട്ടത്തില്‍. അവരുടെ ഉള്ളില്‍ കുത്തിവയ്ക്കപ്പെട്ട വര്‍ഗീയ വിഷത്തിന് ബാബറി മസ്ജിദ് എന്ന് കേട്ടറിവേ ഉണ്ടാകൂ. ആ കേട്ടറിവിന്റെ ഉന്മാദം ആ സിരകളില്‍ പുളയുന്നുണ്ട്. അവര്‍ ഒരവസരം കാത്തിരിക്കുകയാണ്. അതിന് വളമിടാന്‍ ചില നേതാക്കളും. അവര്‍ക്ക് പരീക്ഷിക്കാന്‍ വീണുകിട്ടിയതാണ് കാലടി മണപ്പുറത്തെ ഈ ഡമ്മി പള്ളി. ഇതൊരു സിനിമാ സെറ്റാണ് എന്നറിഞ്ഞുകൊണ്ടുതന്നെ അവര്‍ ചെയ്ത പ്രവൃത്തിയും ഒരു ഡെമോണ്‍സ്ട്രേഷനാണ്. ആദ്യം ഒരു സിനിമാ സെറ്റ് പൊളിച്ചുനീക്കി നോക്കാമെന്നു കരുതിക്കാണണം. ആളുകളും സര്‍ക്കാരും എങ്ങനെ പ്രതികരിക്കുമെന്നറിയണമല്ലോ.
ഈ ലോക്ഡൗണ്‍ കാലത്തും ഇങ്ങനെയൊരു പ്രവൃത്തി നടന്നിട്ട് അത് കണ്ടെത്താനും തുടക്കത്തിലേ തടയാനും പൊലീസിന് സാധിക്കാത്തിടത്ത് അവരുടെ ശ്രമത്തിന്റെ ഒന്നാംഘട്ടം വിജയിച്ചു. പ്രതിഷേധം ഫെയ്‌സ് ബുക്കിലൊതുങ്ങിയാല്‍ രണ്ടാം ഘട്ടവും വിജയിക്കും. സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുമെന്നുറപ്പാണ്. പക്ഷേ, അത്തരത്തില്‍ രേഖാമൂലം പരാതി കിട്ടും മുന്‍പേ ഇവര്‍ക്കെതിരെ കേസെടുക്കാനും പിടിച്ചകത്തിടാനും പൊലീസ് തയ്യാറാകണം. അല്ലാതെ പരാതി കിട്ടുന്നതും കാത്തിരുന്നാല്‍ ഇവറ്റകളുടെ പദ്ധതി ആത്യന്തികമായി വിജയിച്ചുവെന്നു കരുതേണ്ടിവരും. അതിനിടകൊടുക്കരുത്.

വിഷജന്തുക്കള്‍.

എതിര്‍ത്ത് ബിജെപി നേതാവ് സന്ദീപ് വാര്യരും

'മിന്നല്‍ മുരളി'യുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ലെന്ന് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

സിനിമ സെറ്റ് പൊളിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ബിജെപി നേതാവ് രംഗത്തെത്തിയത്. ലോക്ക് ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ച ഒരു സിനിമയുടെ സെറ്റ് ആളില്ലാത്ത നേരത്ത് തല്ലിത്തകര്‍ത്ത ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് സന്ദീപ് ജി വാര്യര്‍ പറയുന്നു. സിനിമ ഒരു വ്യവസായമാണ്. നൂറുകണക്കിനാളുകളാണ് അതിനെ ആശ്രയിച്ചു ജീവിക്കുന്നത്. സിനിമയുടെ സെറ്റ് ഒരു കലാസൃഷ്ടിയാണ്.
സിനിമ കഴിഞ്ഞാല്‍ എടുത്തു മാറ്റുന്ന ഒരു താല്‍ക്കാലിക സംവിധാനം മാത്രം. ഹിന്ദു സംരക്ഷക വേഷം കെട്ടിയ വ്യാജന്മാരാണ് അക്രമത്തിനു പിന്നില്‍. ഇവര്‍ക്ക് ബിജെപിയുമായോ മുഖ്യധാരാ ഹൈന്ദവ സംഘടനകളുമായോ ഒരു ബന്ധവും ഇല്ല. മണപ്പുറവും പെരിയാറും സംരക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ വര്‍ഷങ്ങളായി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നവര്‍ക്കെതിരെ ഇതേ നിലപാട് സ്വീകരിക്കുമോ ? താല്‍ക്കാലികമായി മാത്രം ഉണ്ടാക്കിയ ഒരു സിനിമ സെറ്റ് തകര്‍ത്തത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവാണ്- സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category