1 GBP = 94.00 INR                       

BREAKING NEWS

സച്ചിനും അഞ്ജലിക്കും 25-ാം വിവാഹ വാര്‍ഷികം; 22-ാം വയസ്സില്‍ 28കാരിയായ അഞ്ജലിയെ സ്വന്തമാക്കിയത് അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍

Britishmalayali
kz´wteJI³

ച്ചില്‍ തെണ്ടുല്‍ക്കര്‍ എന്ന ഇന്ത്യയുടെ അത്ഭുത പ്രതിഭാസത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത് നിരവധി പെണ്‍കുട്ടികളാണ്. എന്നാല്‍ ആ ഭാഗ്യം സിദ്ധിച്ചത് സച്ചിനേക്കാള്‍ അഞ്ചര വയസിന് മൂത്ത അഞ്ജലിക്കായിരുന്നു. 22-ാം വയസ്സിലാണ് 28 വയസ്സുകാരിയായ അഞ്ചലിയെ സച്ചിന്‍ വിവാഹം കഴിക്കുന്നത്. ഇന്ന് ഈ ദാമ്പത്യ ബന്ധത്തിന് 25 വയസ് പൂര്‍ത്തിയാകുകയാണ്. 30 വര്‍ഷം മുന്‍പാണു സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടിയത്. തങ്ങളുടെ പ്രണയ കാലവും വിവാഹവുമെല്ലാം ഈ വേളയില്‍ ഓര്‍ത്തെടുക്കുകയാണ് സച്ചിനും അഞ്ജലിയും.

1990ല്‍ മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് സച്ചിനും അഞ്ജലിയും ആദ്യമായി കണ്ടുമുട്ടുന്നത്. അമ്മയെ കൂട്ടിക്കൊണ്ടു പോകാന്‍ കൂട്ടുകാരിക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അഞ്ജലി. അവിടെ വെച്ച് സച്ചിനെ കണ്ടപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് കാര്യമായ അറിവൊന്നും ഇല്ലാതിരുന്നിട്ടും സച്ചിനോടൊന്നു സംസാരിക്കാന്‍ അഞ്ജലിക്ക് ആഗ്രഹം. 'സച്ചിന്‍, സച്ചിന്‍' എന്ന് ഉറക്കെ വിളിച്ച് അഞ്ജലി പിന്നാലെ ചെന്നെങ്കിലും സ്വതവേ നാണക്കാരനായ സച്ചിന്‍ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. അതായിരുന്നു തുടക്കം!

സച്ചിനെ വീണ്ടും കാണാന്‍ ശ്രമിച്ചെങ്കിലും പരിശ്രമങ്ങളെല്ലാം പാഴായി. സച്ചിന്റെ വീട്ടിലെ നമ്പര്‍ ഒപ്പിച്ചെടുത്ത് ഒന്നു രണ്ടു തവണ സംസാരിച്ചെങ്കിലും നേരിട്ടു കാണുന്നതു നീണ്ടുപോയി.ഒരിക്കല്‍ സുഹൃത്തായ പത്രപ്രവര്‍ത്തകന്റെ ഐഡി കാര്‍ഡുമായി ജേണലിസ്റ്റ് എന്ന വ്യാജേന അഞ്ജലി സച്ചിന്റെ വീട്ടിലെത്തി. അഞ്ജലിയെ കണ്ടപ്പോള്‍തന്നെ സച്ചിനു കാര്യം മനസ്സിലായി. മണിക്കൂറുകളോളം സംസാരിച്ച ശേഷമാണ് അന്നവര്‍ പിരിഞ്ഞത്.

മൊബൈല്‍ ഫോണുകള്‍ ഇല്ലാത്ത കാലമായിരുന്നതിനാല്‍ സച്ചിന്‍ അഞ്ജലി പ്രണയത്തിനു ദൂതന്‍ തപാല്‍ വകുപ്പായിരുന്നു. സച്ചിന്‍ എപ്പോഴും പര്യടനങ്ങളിലായിരുന്നതിനാല്‍ കൃത്യമായ വിലാസം ലഭിക്കാനും ബുദ്ധിമുട്ടായിരുന്നു. ചില കത്തുകള്‍ വിലാസത്തില്‍ എത്തുമ്പോഴേക്കും സച്ചിന്‍ അടുത്ത പര്യടനത്തിനു പോയിരിക്കും. വീട്ടിലേക്കു കത്തയച്ചാല്‍ മറ്റുള്ളവര്‍ അറിയുമെന്ന പേടിയും. സച്ചിനോടു രാത്രി സംസാരിക്കാനായി ഹോസ്റ്റലില്‍നിന്നു 3 കിലോമീറ്റോളം നടന്ന് ടെലിഫോണ്‍ ബൂത്തില്‍ പോയിട്ടുള്ള കാര്യവും അഞ്ജലി പിന്നീടു പറഞ്ഞിട്ടുണ്ട്.

മുംബൈയിലെ അറിയപ്പെടുന്ന ശിശുരോഗവിദഗ്ധയായിരുന്ന അഞ്ജലി, വിവാഹത്തോടെ ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് കുടുംബസ്ഥയുടെ റോളിലേക്കു മാറി. കുടുംബത്തിനും വേണ്ടി കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ തെല്ലും പരിഭവമില്ലെന്നാണ് അഞ്ജലി പറയുന്നത്. മൂത്തമകള്‍ ഇരുപത്തിരണ്ടുകാരി സാറ ലണ്ടനില്‍നിന്ന് എംബിബിഎസ് നേടി. ഇളയമകന്‍ ഇരുപതുകാരന്‍ അര്‍ജുന്‍ ഇടംകയ്യന്‍ പേസറാണ്; ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ വരെയെത്തി നില്‍ക്കുന്നു.

1995 മെയ് 25നായിരുന്നു സച്ചിന്‍ അഞ്ജലി വിവാഹം. സച്ചിന്‍ ന്യൂസീലന്‍ഡ് പര്യടനത്തിലായിരുന്ന സമയത്ത് അഞ്ജലിക്കു വേറെ കല്യാണാലോചനകള്‍ വന്നുതുടങ്ങി. അതോടെ, അഞ്ജലി പ്രണയം വീട്ടില്‍ അറിയിച്ചു. എന്നാല്‍, വീട്ടില്‍ കാര്യം അവതരിപ്പിക്കാന്‍ സച്ചിനു പേടിയായിരുന്നു. ഒടുവില്‍ ആ ചുമതലയും അഞ്ജലി ഏറ്റെടുത്തു. സച്ചിന്റെ വീട്ടുകാരെ കണ്ട് കാര്യം അവതരിപ്പിച്ച് സമ്മതം വാങ്ങുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category