1 GBP = 93.80 INR                       

BREAKING NEWS

ഇന്നലെ മാത്രം വൈറസ് ബാധിച്ചത് 7111 പേര്‍ക്ക്; ഇന്നലെ മരിച്ചത് 156 പേര്‍; രോഗബാധിതരുടെ എണ്ണം രണ്ട് ദിവസത്തിനകം ഒന്നര ലക്ഷം ആകാന്‍ സാധ്യത; രോഗ മുക്തി നേടിയത് 57,692ഉം; ആക്ടീവ് കേസുകള്‍ 76611; ആകെ മരണം 4,024; ഇറാനെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ കൊറോണ ഹോട്സ്പോട്ടായി ഇന്ത്യ; കോവിഡിലെ ആഗോള പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത് എത്തുമ്പോള്‍; ലോക് ഡൗണ്‍ പരാജയപ്പെട്ടെന്ന് തിരിച്ചറിവില്‍ രാജ്യം

Britishmalayali
kz´wteJI³

മുംബൈ: കോവിഡില്‍ ഇന്ത്യ ആഗ്രഹിക്കാത്തതാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ പതിനായിരത്തില്‍ താഴെ രോഗികള്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടാകൂവെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതിവേഗം രോഗികളുടെ എണ്ണം പെരുകി. അവകാശ വാദങ്ങളെല്ലാം പൊളിച്ച് രോഗികളുടെ എണ്ണം 1,38,536 ആയി. ഇന്നലെ മാത്രം 7111 പേരാണ് രോഗികളായി എത്തുന്നത്. ഇതില്‍ മരിച്ചവരുടെ എണ്ണം 4, 024 പേരും. ഇതോടെ കോവിഡിന്റെ ആഗോള പട്ടികയില്‍ ഇന്ത്യ പത്താം സ്ഥാനത്ത് എത്തുകയാണ്. ഏഷ്യയില്‍ ഏറ്റവും അധികം രോഗികളുള്ള രാജ്യം.

ജനസംഖ്യയുടെ കണക്കുകള്‍ കാട്ടി ഇന്ത്യ ആത്മവിശ്വാസം പ്രകടിക്കുപ്പിക്കുമ്പോള്‍ കൊറോണ പ്രതിരോധത്തില്‍ ഇനി രാജ്യത്തിന് തലയെടുപ്പ് ഉണ്ടാകില്ല. മരണ സംഖ്യയില്‍ ജനസംഖ്യാനുപാതികമായ കുറവും രോഗമുക്തി നേടുന്നവരുടെ വര്‍ദ്ധനയും മാത്രമാണ് ആശ്വാസം. ഇന്നലെ 156 പേരാണ് മരിച്ചത്. ഇതോടെയാണ് മരിച്ചവരുടെ എണ്ണം 4000 കടന്നത്. കോവിഡ് രോഗികള്‍ മരിച്ചവരുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണ് ഇന്ത്യ. ആക്ടീവ് കേസുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനവും. രോഗ മുക്തിയില്‍ 11-ാം സ്ഥാനവും. അങ്ങനെ കോവിഡ് കണക്കുകളില്‍ ആഗോള തലത്തില്‍ ഇന്ത്യയും ചര്‍ച്ചയാവുകയാണ്. എങ്ങനെ കോവിഡിനെ പ്രതിരോധിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എത്തും പിടിയുമില്ല. രോഗ വ്യാപനത്തിന്റെ കണക്കുകളും തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്. മഹാരാഷ്ട്രയും ഗുജറാത്തും തമിഴ്നാടും ഡല്‍ഹിയും ആണ് ഭീതിപ്പെടുത്തുന്നത്

ഇന്നലെ മഹാരാഷ്ട്രയില്‍ 3041പേര്‍ക്കാണ് രോഗം ബാധിച്ചത്. ഈ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 50,231 ആയി. തമിഴ്നാട്ടില്‍ ഇന്നലെ 765 രോഗികള്‍ പുതുതായി എത്തി. ഡല്‍ഹിയില്‍ 500ഉം. ട്രെയിന്‍ ഗതാഗതം തുടങ്ങിയതോടെ അതിവേഗം വൈറസ് പടരുകയാണ്. മിക്കവറും എല്ലാ സംസ്ഥാനത്തും ഇന്നലെ പുതിയ രോഗികളെ കണ്ടെത്തി. ആന്മാനിനും മേഘാലയയിലും മിസോറാമിലും സിക്കിമിലും ഒഴികെ എല്ലാ സംസ്ഥാനത്തും രോഗികള്‍ ഇന്നലെ കൂടി. ഇതും ആശങ്കപ്പെടുത്തുന്നതാണ്. പരിശോധനകളുടെ എണ്ണം കൂടുമ്പോള്‍ രോഗികളും ക്രമാതീതമായി കൂടുന്നു.

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 54,97,998 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. 3,46,685 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതുവരെ 23,01,990 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,205 പുതിയ കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തത്. 2,758 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയില്‍ രോഗ ബാധിതരുടെ എണ്ണം 16.86 ലക്ഷം കടന്നു. 18,490 പേര്‍ക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 16,86,436 ആയി ഉയര്‍ന്നു. 99,300 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 4,51,702 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ കൂടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 36,793 പേരാണ് ഇവിടെ മരിച്ചത്. 2,59,559 പേര്‍ക്കാണ് ബ്രിട്ടനില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 32,785 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,29,858 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ഇതിനൊപ്പമാണ് ഇന്ത്യയുടെ കോവിഡ് കണക്കുളിലെ മുന്നേറ്റവും ചര്‍ച്ചയാകുന്നത്. ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയമെന്ന് പ്രധാനമന്ത്രിയുടെ കോവിഡ് -19 നാഷണല്‍ ടാസ്‌ക് ഫോഴ്സ് വിലയിരുത്തിയതായി റിപ്പോര്‍ട്ടും ചര്‍ച്ചയിലുണ്ട്. കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഉപദേശം നല്‍കാനുമായി നീതി ആയോഗ് അംഗം വിനോദ് പോള്‍ അധ്യക്ഷനായി രൂപീകരിച്ച, ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും വിദഗ്ധരും അടങ്ങിയ കര്‍മസമിതിയുടെ ശിപാര്‍ശ ഇല്ലാതെയാണു നാലു തവണയായി രണ്ടു മാസം നീണ്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.

130 കോടി ജനങ്ങളുള്ള രാജ്യം രണ്ടു മാസം തുടര്‍ച്ചയായി അടച്ചിട്ട ലോക്ക്ഡൗണിലൂടെ ഇന്ത്യയില്‍ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായില്ല. എന്നു മാത്രമല്ല, സന്പദ്ഘടന തകര്‍ന്നു തരിപ്പണമാവുകയും ചെയ്തു. നോവല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയെ പിന്നിലാക്കി ഏഷ്യയിലെയും പസഫിക് മേഖലയിലെയും പുതിയ പ്രഭവകേന്ദ്രമായി ഇന്ത്യ മാറുന്നു എന്ന അപായസൂചനയും നിലവിലുണ്ട്. ഒരു ദിവസം 6,000ത്തിലേറെ പുതിയ കോവിഡ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്യുന്നത്.

''ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന കാര്യത്തില്‍ സംശയമില്ല.''- കോവിഡ് കര്‍മസമിതി അംഗമായ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌കുകള്‍ ധരിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അടക്കമുള്ള വ്യക്തി ശുചിത്വം എന്നിവയെല്ലാം ചേര്‍ന്നാല്‍ രോഗവ്യാപനം പരമാവധി തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍കൊണ്ട് വൈറസ് വ്യാപനം തടയാനാകുമെന്നു തെളിവുകളില്ല. ജനസംഖ്യ കുറവുള്ള പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ ഫലപ്രദമാകില്ല. സാമൂഹ്യ അകലവും ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ കൂട്ടലും അടക്കമുള്ളവയാണ് ഇന്ത്യയില്‍ വേണ്ടതെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാമെന്നതു തെറ്റായ ധാരണയാണെന്ന് ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് പ്രതിരോധ (യുഎന്‍ എയിഡ്സ്) സമിതിയുടെ മേഖലാ ഉപദേശകന്‍ ഡോ. പി. സലീല്‍ പറഞ്ഞു. ലോകത്തെതന്നെ ഏറ്റവും കഠിനവും നീണ്ടതുമായ ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ചതിനു വേണ്ടത്ര ശാസ്ത്രീയ അടിത്തറയോ വിലയിരുത്തലോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category