1 GBP = 93.80 INR                       

BREAKING NEWS

ആഗോള പട്ടികയിലെ കണക്കുമായി താരതമ്യം ചെയ്താല്‍ മഹാരാഷ്ട്രയ്ക്കുള്ളത് ലോകത്ത് ഇരുപതാം സ്ഥാനം; മുംബൈയിലെ 30542 രോഗികള്‍ക്ക് ആഗോള തലത്തിലുള്ളത് 25-ാം സ്ഥാനം; ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം; ആഭ്യന്തര വിമാന സര്‍വ്വീസ് കൂടി തുടങ്ങുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ സാധ്യത; ലോക് ഡൗണ്‍ പിന്‍വലിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഉദ്ദവ് സര്‍ക്കാര്‍; ഇന്ത്യയുടെ കൊറോണയിലെ 'മഹാതലസ്ഥാനമായി' മഹാരാഷ്ട്ര മാറുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: കോവിഡ് രോഗ വ്യാപനത്തില്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. ഒന്നരലക്ഷം കോവിഡ് രോഗികളിലേക്ക് അടുക്കുകയാണ് ഇന്ത്യ. ഇതില്‍ അമ്പതിനായിരത്തില്‍ അധികം പേരും മഹാരാഷ്ട്രയില്‍. കോവിഡ് ബാധിതരുടെ എണ്ണം മഹാരാഷ്ട്രയില്‍ കുതിച്ചുയരുന്നു. ഞായറാഴ്ച മാത്രം 3041 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം അമ്പതിനായിരം കടന്നു. 58 പേര്‍ ഞായറാഴ്ച മാത്രം മരിച്ചു. ഇതുവരെ 50,231 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 33,996 പേര്‍ ചികിത്സയിലുണ്ട്. 14,600 പേര്‍ രോഗമുക്തരായി. മരണം 1635.

അതായത് രാജ്യങ്ങളുടെ ആഗോള പട്ടികയിലേക്ക് മഹാരാഷ്ട്രയിലെ ഈ കണക്ക് മാത്രം എടുത്തു വച്ചാല്‍ ഇരുപതാം സ്ഥാനം. അത്ര ഭീകരമാണ് മഹാരാഷ്ട്രയിലെ രോഗ വ്യാപനം. മുംബൈയില്‍ മാത്രം 30,542 രോഗികള്‍. ആഗോള പട്ടികയിലെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ ഈ എണ്ണത്തിന് ഇരുപത്തിയാറം സ്ഥാനമുണ്ട്. അതായത് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലാണ് മുംബൈ. ധാരാവി പോലുള്ള ചേരികളില്‍ രോഗം വ്യാപിച്ചതാണ് ഇതിന് കാരണം. അതിനിടെ രോഗം നിയന്ത്രണവിേധയമാക്കാന്‍ സാധിക്കാത്തതിനാല്‍ മെയ് 31 ശേഷവും ലോക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സൂചിപ്പിച്ചു.

അതിനിടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി അശോക് ചവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയണ്. മന്ത്രിയുടെ വസതിയിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ആദ്യ പരിശോധനയില്‍ തന്നെ രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു. മന്ത്രിയുടെ കുടുംബാംഗങ്ങളെ ക്വറന്റീനില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് മന്ത്രി ജിതേന്ദ്ര ആവാഡിനും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി കൂടിയാണ് അശോക് ചവാന്‍.

മഹാരാഷ്ട്രയിലെ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സഹായം തേടി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത് എത്തി കഴിഞ്ഞു. കേരളത്തില്‍ നിന്നുമുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സഹായമാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോ?ഗ്യ മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്തയച്ചു. വിദ?ഗ്ധരായ 50 ഡോക്ടര്‍മാരെയും നഴ്സുമാരെയും അയക്കണമെന്നാണ് മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈ, പുനൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനം മഹാരാഷ്ട്ര ആവശ്യപ്പെട്ടിരിക്കുന്നത്.

രോഗികളുടെ എണ്ണത്തില്‍ മുംബൈയിലും റെക്കോര്‍ഡ് വര്‍ധന ഉണ്ടായി. 1725 പേര്‍ക്ക് പുതുതായി രോഗം സ്ഥീരികരിച്ചപ്പോള്‍ 38 മരണം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു.30,542 പോസിറ്റീവ് കേസുകളും 988 മരണവും മുംബൈയില്‍ നിന്നുണ്ടായി. പൂണെ മറികടന്ന് താനെയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. ഔറംഗബാദ്, നാസിക്, റായ്ഗഡ്, പാല്‍ഘഡ്, സോലാപൂര്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ സ്ഥിതി വഷളാണ്. അതിനിടെ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതില്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച മഹാരാഷ്ട്ര നിയന്ത്രണങ്ങളോടെ സര്‍വീസ് പുനരാരംഭിക്കാം എന്ന് സന്നദ്ധത അറിയിച്ചു. ദിനംപ്രതി മുംബൈയില്‍ നിന്ന് 25 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാണ് സംസ്ഥാനം അനുമതി നല്‍കിയത്.

അതിനിടെ കേരളത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് എറണാകുളത്തേക്കുള്ള ശ്രമിക് ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കി. താനെയില്‍ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് റദ്ദാക്കിയത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് എറണാകുളം സൗത്തിലേക്ക് പുറപ്പെടേണ്ട ട്രെയിന്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റദ്ദാക്കിയത്.നിലവിലെ കേന്ദ്രനിര്‍ദ്ദേശപ്രകാരം യാത്ര പുറപ്പെടാന്‍ കേരളത്തിന്റെ അനുമതി വേണ്ടെങ്കിലും ഔദ്യോഗികമായി ലഭിച്ച അഭ്യര്‍ത്ഥന മാനിക്കുകയാണെന്ന് താനെയിലെ നോഡല്‍ ഓഫീസര്‍ യാത്രക്കാരെ അറിയിച്ചു. യാത്രയ്ക്കുള്ള മുഴുവന്‍ ചെലവും മഹാരാഷ്ട്ര സര്‍ക്കാരാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം മുംബയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഒരു ശ്രമിക് ട്രെയിന്‍ എത്തിയിരുന്നു.

ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ മുംബൈ നഗരത്തിലെത്തുന്ന രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ട്. ദിവസേന 25 വിമാനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ പറക്കാന്‍ അനുമതി നല്‍കിയതായി സംസ്ഥാന മന്ത്രി നവാബ് മാലിക് എന്‍ഡിടിവിയോട് പറഞ്ഞു. രാജ്യത്ത് തുടര്‍ച്ചയായി അഞ്ചാം ദിവസവും ആറായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച 6575 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ മരണം 4014 ആയി. 57,429 പേര്‍ രോഗമുക്തരായി. 1,38,041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടില്‍ 16,275 രോഗബാധിതര്‍. 7,841 പേര്‍ ചികിത്സയില്‍. 8,324 മുക്തരായി. 112 മരണം. ഗുജറാത്തില്‍ 14,063 പേര്‍ക്ക് രോഗം. 6,793 പേര്‍ ചികിത്സയില്‍. 6412 പേര്‍ മുക്തരായി. മരണം 858. ഡല്‍ഹിയില്‍ 13,418 പേര്‍ക്ക് രോഗം. 6,617 പേര്‍ ചികിത്സയില്‍. 6,540 പേര്‍ മുക്തരായി. 261 പേര്‍ മരിച്ചു. രാജസ്ഥാനില്‍ 6,894 പേര്‍ക്ക് രോഗം. 2917 പേര്‍ ചികിത്സയില്‍. 3816 പേര്‍ മുക്തരായി. 161 മരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category