1 GBP = 93.80 INR                       

BREAKING NEWS

ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ട്രൂപ്പ് തടവിലാക്കിയിട്ടില്ല; റിപ്പോര്‍ട്ടു തള്ളി ഇന്ത്യ; സൈനികര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി; താഴെത്തട്ടില്‍ തന്നെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഇന്ത്യന്‍ സൈനിക വക്താവ്; കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് ആഭ്യന്തര മന്ത്രാലയവും; സൈനികബലം വര്‍ദ്ധിപ്പിച്ച് അതിര്‍ത്തിയില്‍ ചൈന കോപ്പു കൂട്ടുമ്പോള്‍ മുന്നറിയിപ്പുമായി ഇന്ത്യയും; രാജ്യത്തിന്റെ അതിര്‍ത്തികള്‍ പുകഞ്ഞു തന്നെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷം പുതിയ വിധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തം. ലഡാക്കിലും സിക്കിമിലും അടക്കം ചൈന അധിനിവേശത്തിന് ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. ലഡാക്കില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് ട്രൂപ്പ് തടവിലാക്കിയെന്ന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഇന്ത്യന്‍ സൈന്യം രംഗത്തുവന്നത്. മെയ് 9ന് ഇരുരാജ്യങ്ങളുടേയും സൈനികര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. എന്നാല്‍ താഴെത്തട്ടില്‍ തന്നെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഇന്ത്യന്‍ സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു.

ലഡാക്കില്‍ പാംഗോങ് ട്സോ തടാകത്തിനു സമീപം പട്രോളിങ് നടത്തിയ സൈനികരെ ചൈന തടവിലാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്നം പുകയുകയാണ്. ഇരു രാജ്യങ്ങളുടേയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രശ്നം ഉടലെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതിഗതികള്‍ വിലയിരുത്തി.

കാര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറാമെന്ന് മുതിര്‍ന്ന കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ, അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ജമ്മു കശ്മീരിലെ ലേയില്‍ എത്തിയിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വര, പാംഗോങ് ട്സോ തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളിലേക്ക് ഇന്ത്യ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ, പ്രശ്നത്തില്‍ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തുവന്നു.

അതിനിടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചൈന ഇന്ത്യന്‍ അതിര്‍ത്തി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതില്‍ വര്‍ധനവുണ്ടായെന്ന് കണക്കുകള്‍. ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് 2015 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ലംഘനങ്ങളാണ് ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും ഇതില്‍ വര്‍ധനവുണ്ടാകുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

2020-ല്‍ മാത്രം ഇതുവരെ 170 തവണയാണ് ചൈന ഇന്ത്യന്‍ മണ്ണിലേക്ക് നിയന്ത്രണ രേഖ മറികടന്ന് കടന്നുകയറാന്‍ ശ്രമിച്ചിരിക്കുന്നത്. ലഡാക്ക് മുതല്‍ അരുണാചല്‍ വരെയുള്ള 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 23 സ്ഥലങ്ങളിലാണ് ഇന്ത്യ- ചൈന പ്രശ്നസാധ്യത കൂടുതലുള്ള മേഖലയെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാര്‍, ട്രിഗ് കുന്നുകള്‍, ഡുംചേലെ, സ്പാംഗൂര്‍ ഗ്യാപ്, പാംഗോഗ് ട്സോ എന്നിവ കൂടുതല്‍ പ്രശ്നബാധിതം. മധ്യമേഖലയില്‍ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കന്‍ മേഖലയില്‍ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്സി, ദിബാംഗ് എന്നിവയുമാണു പ്രശ്ന സ്ഥലങ്ങള്‍.

നേരത്തെ കരസേനാ മേധാവി ലഡാക്കിലെ സൈനിക ആസ്ഥാനമായ ലേ സന്ദര്‍ശിച്ചതിന് പിന്നാലെ ഇന്ത്യ സൈനിക വിന്യാസവും ശക്തമാക്കിയിരുന്നു. ലഡാക്ക്, സിക്കിം മേഖലകളില്‍ ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ കടന്നതായുള്ള ചൈനയുടെ ആരോപണം നിലനില്‍ക്കുന്നുണ്ട്. കൂടാതെ ഇന്ത്യന്‍ മേഖലകളില്‍ ചൈനയുടെ സേന പട്രോളിങ് നടത്തുന്നതായി ഇന്ത്യ ആരോപണം ഉന്നയിച്ചതായും ചൈന കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണം ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. മെയ് 5, 6 തീയതികളില്‍ പാങോങ് സോയില്‍ ഇരു സൈന്യങ്ങളും നേര്‍ക്ക് നേരെ വന്നതിനെ തുടര്‍ന്ന് ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലുള്‍പ്പെടെ ഇരുരാജ്യങ്ങളും അധികസേനാവിന്യാസം നടത്തിയിട്ടുണ്ട്. ചൈന അതിര്‍ത്തിക്ക് സമീപം ഇന്ത്യ കൂടുതല്‍ സൈനിക ഒരുക്കങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തര്‍ക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്. 2017 ല്‍ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് ഇപ്പോഴത്തേതെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ സംഘര്‍ഷം വടക്കന്‍ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കന്‍ ലഡാക്കിലുമാണ്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തി 826 കിലോമീറ്റര്‍ ദൂരത്തിലാണ്. ഗാല്‍വന്‍ താഴ്വര ഇവിടെ ഇന്ത്യ റോഡ് നിര്‍മ്മിച്ചതാണു ചൈനയുടെ എതിര്‍പ്പിനു കാരണം. റോഡ് പൂര്‍ണമായി ഇന്ത്യന്‍ ഭാഗത്താണെങ്കിലും അതിര്‍ത്തിയില്‍ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്നവിധം റോഡ് നിര്‍മ്മിക്കുന്നതിലാണ് എതിര്‍പ്പ്.

പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം ഇവിടെ തര്‍ക്കങ്ങള്‍ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിര്‍മ്മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഈ ഭാഗത്തെ 8 മലനിരകളില്‍ (സേനാ ഭാഷയില്‍ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗര്‍ 4) അതിര്‍ത്തിയെന്ന നിലപാടിലാണ് ഇന്ത്യന്‍ സേന നില്‍ക്കുന്നത്. രണ്ടാമത്തേതാണ് അതിര്‍ത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാന്‍ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ.

കോവിഡിന്റെ പേരില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട ചൈനയെ വ്യാപാര മേഖലയില്‍ കടത്തിവെട്ടാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങളില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. അതിര്‍ത്തിത്തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കി സംഘര്‍ഷമുണ്ടാക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാവാമെന്നാണ് വിലയിരുത്തല്‍. ആപ്പിളിനെ അടക്കം മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചത് ചൈനീസ് എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category