1 GBP = 93.80 INR                       

BREAKING NEWS

കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും തീറ്റകളില്‍ മാറ്റം വരുത്തിയും മുട്ടയുടെ നിറമാറ്റം വരുത്താം! ആയിരം രൂപക്ക് വില്‍പന നടത്തിയിരുന്ന മലപ്പുറത്തെ പച്ചക്കോഴിമുട്ടകള്‍ അവസാനം മഞ്ഞയായി മാറി; മലപ്പുറത്തെ കോഴിമുട്ടയുടെ മഞ്ഞക്കരു പച്ചക്കരുവായതിന് പിന്നിലെ കാരണം വെറ്ററിനറി സര്‍വകശാലയിലെ ശാസ്ത്ര സംഘം കണ്ടെത്തുമ്പോള്‍

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ആയിരംരൂപക്കുവരെ വില്‍പന നടത്തിയിരുന്ന മലപ്പുറത്തെ പച്ചക്കോഴിമുട്ടകള്‍ അവസാനം മഞ്ഞയായിമാറി. മലപ്പുറം ഒതുക്കുങ്ങല്‍ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ ഇട്ടിരുന്ന പച്ച ഉണ്ണിയുള്ള മുട്ടകളുടെ രഹസ്യമാണിപ്പോള്‍ വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം പുറത്തുവിട്ടത്.

മലപ്പുറത്തെ പച്ച ഉണ്ണിയുള്ള കോഴിമുട്ടയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണന്‍, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഏതോ പദാര്‍ഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.

സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നല്‍കാനുള്ള ചോളവും, സോയാബീനും ചേര്‍ന്ന സമീകൃത തീറ്റ അധികൃതര്‍ നല്‍കി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. മായ തമ്പിക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വകലാശാല അധികൃതര്‍ക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീന്‍ കൈമാറിയിരുന്നു. കോഴി വളര്‍ത്തല്‍ ഉന്നത പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.പി. അനിതയുടെ നേതൃത്വത്തില്‍ പഠനം തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി.

ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള നിറമാറ്റം വരുത്താന്‍ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ല്‍ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ഇത് യാതൊരു വിധ ജനിതക മാറ്റമല്ലെന്നും കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്നും ഡോ.എസ് ഹരികൃഷ്ണന്‍ പറഞ്ഞു.

അതേ സമയം മുസ്ലിംലീഗിന്റെ പച്ചക്കേട്ടയിലെ പച്ച ഉണ്ണിയുള്ള മുട്ടകള്‍ നാട്ടുകാര്‍ക്ക് കൗതുകമായിരുന്നു. ഏഴു മാസങ്ങള്‍ക്കു മുമ്പാണ് തന്റെ കോഴികളുടെ മുട്ടയില്‍ ശിഹാബ് ഇത്തരമൊരു മാറ്റം കണ്ടുതുടങ്ങിയതെന്നാണ് പറഞ്ഞിരുന്നത്. ഇതോടെ പല തലത്തിലുള്ള കോഴികളുടെ കൂട്ടത്തില്‍ നിന്നും പച്ചമുട്ടയിടുന്നവരെ മാറ്റി പാര്‍പ്പിച്ചു. തുടര്‍ന്നു ഇത്തരം മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴികളും പച്ചമുട്ടകള്‍ തന്നെ ഇട്ടതോടെ യാണ് നാട്ടുകാര്‍ക്കു കൗതുകമായത്. അതോടപ്പം തന്നെ വിരിയുന്ന കുഞ്ഞുങ്ങളും മുട്ടയിടുന്ന പച്ച ഉണ്ണിയോടെ എന്നറിഞ്ഞതോടെ മുട്ടക്കും കോഴിക്കുഞ്ഞുങ്ങള്‍ക്കും ആവശ്യക്കാരേറി.

മുട്ട ഒന്നിന് 150 രൂപ മുതല്‍ 1000 രുപ ക്കു വരെ വിറ്റിരുന്നതായി ശിഹാബ് പറഞ്ഞു. ഇപ്പോഴും മുട്ടക്കു നിരവധി ആവശ്യക്കാരുണ്ട്. പച്ചമുട്ടക്ക് സാധാരണ മുട്ടയിലേറെ പോഷക ഗുണങ്ങളുണ്ടോ എന്നു തനിക്കറിയില്ലെന്നും നാട്ടുകാര്‍ മുട്ട വിരിയിക്കാനായാണ് കൊണ്ട് പോകുന്നതെന്ന് ശിഹാബ് പറഞ്ഞു. പല തരത്തിലുള്ള കോഴികളെ ഒരുമിച്ചായിരുന്നു ശിഹാബ് വളര്‍ത്തിയിരുന്നത്. ഇവര്‍ പരസ്പരമുള്ള കൂടി ചേരലിലാകാം ഇത്തരമൊരു മുട്ടയും കോഴികളും ഉണ്ടാകാന്‍ വഴിവെച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് ശിഹാബ് പറഞ്ഞിരുന്നത്. ശിഹാബിന്റെ വീട്ടില്‍ പച്ച മുട്ടയിടുന്ന ഏഴു കോഴികളാണുണ്ടായിരുന്നത്.

സാധാരണ കോഴി മുട്ടകളുടെ ഉണ്ണികള്‍ മഞ്ഞ നിറമാണെന്നതിനാല്‍ തന്നെ ആദ്യം പച്ച നിറംകണ്ടപ്പോള്‍ കേടായതാണോ മറ്റോ സംശയിച്ചുവെങ്കിലും പിന്നീടാണ് ഇത് ജനിതകമാറ്റത്തിലൂടെയോ മറ്റേ സംഭവച്ചതാകാമെന്ന് മനസ്സിലാക്കിയത്. ഏതായും നിലവില്‍ പച്ചമുട്ട താരമായിരിക്കുകയാണ് മലപ്പുറത്ത്. മുമ്പ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മുസ്ലിംലീഗ് വിജയിച്ചാല്‍ പച്ചലെഡു വ്യാപകമായി വിതരണം ചെയ്തിരുന്ന സ്ഥലമാണ് മലപ്പുറം. ഇവിടെ തന്നെ പച്ച ഉണ്ണികളുള്ള മുട്ടയുണ്ടായതിന്റെ വ്യത്യസ്തതയും നാട്ടുകാരില്‍ സംസാര വിഷയമായി മാറിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category