1 GBP = 94.00 INR                       

BREAKING NEWS

അമ്മ കൊല്ലപ്പെട്ടു, കൊലപാതക കേസില്‍ അച്ഛന്‍ അറസ്റ്റിലും; അമ്മയില്ലാത്ത വീട്ടില്‍ അമ്മയില്ലാത്ത വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ഇനി കുഞ്ഞ് ധ്രുവ് വളരും; ഉത്രയുടെ ഒരു വയസുകാരന്‍ മകനെ അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയില്‍ വിട്ടയക്കാന്‍ ഉത്തരവിട്ടു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി; നടപടി ഇന്ന് വീട് സന്ദര്‍ശിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ നിര്‍ദ്ദേശ പ്രകാരം; കുഞ്ഞിന്റെ ജീവനും ഭീഷണിയുണ്ടെന്ന ആരോപണവുമായി ഉത്രയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയത് മുഖവിലയ്ക്കെടുത്ത് അധികൃതര്‍

Britishmalayali
വിനോദ് വി നായര്‍

കൊല്ലം: അമ്മ കൊല്ലപ്പെട്ടു, സമ്പത്ത് മോഹിച്ച് അമ്മയെ കൊന്ന കേസില്‍ അച്ഛന്‍ അറസ്റ്റിലും. തനിക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് അറിയാന്‍ കുഞ്ഞ് ധ്രുവിന് അറിവായിട്ടില്ല. അമ്മയില്ലാത്ത വീട്ടില്‍ മുത്തശ്ശനും മുത്തശിക്കും അമ്മാവനുമൊപ്പം ഇനി കുഞ്ഞ് ധ്രുവ് വളരും. ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ ഒരു വയസുകാരന്‍ മകന്‍ ധ്രുവിനെ അമ്മയുടെ വീട്ടുകാരുടെ സംരക്ഷണയില്‍ വിട്ടയയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവായി.

ഇന്ന് രാവിലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുട്ടിയെ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം വിട്ടയയ്ക്കാന്‍ കൊല്ലം ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷന്‍ കെ.പി സജിനാഥ് ഉത്തരവിട്ടത്. ഉത്രയുടെ മരണശേഷം മാതാവിന്റെ വീട്ടിലായിരുന്ന കുഞ്ഞിനെ ശിശു ക്ഷേമ സമിതിയുടെ ഉത്തരവുമായെത്തിയ ഭര്‍ത്താവ് സൂരജ് തന്റെ വസതിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. ഉത്രയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ കുഞ്ഞിന്റെയും
ജീവന് ഭീഷണിയുണ്ടെന്ന ആരോപണവുമായി ഉത്രയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച വനിതാകമ്മീഷന്‍ അംഗം ഷാഹിദ കമാലിനോട്ട് ഇതു സംബന്ധിച്ച് തങ്ങളുടെ ആശങ്കഇവര്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഷാഹിദ കമാലിന്റെ നിര്‍ദ്ദേശപ്രകാരമാണ്ധ്രുവിനെ മാതാവിന്റെ വീട്ടുകാര്‍ക്ക് വിട്ടുനല്‍കികൊണ്ട് കൊല്ലം ജില്ലാശിശുക്ഷേമസമിതി ഉത്തരവായത്. ഒരു വയസും ഒരു മാസവും പ്രായമുള്ള കുഞ്ഞിനെ വിട്ടുകിട്ടാനായി നിയമനടപടികളിലേക്ക് കടക്കാന്‍ ഉത്രയുടെ കുടുംബവും തീരുമാനിച്ചിരുന്നു.അതേസമയം, കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുകയെന്ന് പത്തനംതിട്ട ശിശുക്ഷേമ സമിതി അധ്യക്ഷന്‍ സക്കീര്‍ ഹുസൈന്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷ ലഭിച്ചതോടെ ഉത്തരവിടുകയും ചെയ്തു.

അതിനിടെ, കുഞ്ഞിന്റെ കാര്യത്തില്‍ അധികൃതര്‍ സ്വീകരിക്കുന്ന തീരുമാനം അനുസരിക്കുമെന്നായിരുന്നു സൂരജിന്റെ അമ്മയുടെ പ്രതികരണം. ഒരു വയസും ഒരു മാസവും പ്രായമായ കുഞ്ഞ് ഉത്രയുടെ വീട്ടില്‍ കഴിയുമ്പോള്‍ മുഴുവന്‍ സമയവും കരച്ചിലായിരുന്നു. ഭക്ഷണം പോലും കഴിച്ചിരുന്നില്ല. മൂന്നാം മാസം തൊട്ട് അവനെ താനാണ് നോക്കിയിരുന്നത്. അതിനാലാണ് കുഞ്ഞിനെ തങ്ങള്‍ ചോദിച്ചുവാങ്ങിയതെന്നും ഇനി അധികൃതരുടെ തീരുമാനം എന്തായാലും അനുസരിക്കാതെ വേറെ വഴിയില്ലല്ലോ എന്നും സൂരജിന്റെ അമ്മ പറഞ്ഞിരുന്നു.

അതേസമയം അഞ്ചലില്‍ ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്ന കേസിലെ പ്രതി സൂരജിനെ തെളിവെടുപ്പിന് ഉത്രയുടെ വീട്ടിലെത്തിച്ചിരുന്നു. കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തി. കേസില്‍ പ്രധാനമായ തെളിവാണിതെന്ന് അന്വേഷണസംഘം പറയുന്നു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറിയിട്ടുണ്ട്. അതിവൈകാരിക രംഗങ്ങളായിരുന്നു സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ ഉണ്ടായത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറയുന്നുണ്ടായിരുന്നു.

മെയ് 7ന് പുലര്‍ച്ചെയാണ് ഒരു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ചും പാമ്പ് കടിയേറ്റിരുന്നു. തുടര്‍ച്ചയായുള്ള പാമ്പ് കടിയില്‍ സംശയം തോന്നി മാതാപിതാക്കള്‍ നല്‍കിയ പരാതിയോടെയാണ് കേട്ട് കേള്‍വിയില്ലാത്ത കൊലപാതക കഥ പുറത്തു വന്നത്, ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരന്‍ സുരേഷുമായി പരിചയത്തിലായി. ആദ്യം ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.

മാര്‍ച്ച് 2ന് കടുപ്പിച്ചെങ്കിലും ചികിത്സയിലൂടെ ഉത്രക്ക് ജീവന്‍ തിരികെ കിട്ടി. ഇതൊടെ ഏപ്രില്‍ 24ന് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും അത്യപൂര്‍വ കൊല തുറന്ന് സമ്മതിച്ച സൂരജ് കൊല്ലം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ. എസ് പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തോട് ഏറ്റു പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category