1 GBP = 94.00 INR                       

BREAKING NEWS

ആദ്യം വന്നത് എസ്‌ഐ, പിന്നാലെ വന്ന ഡിവൈഎസ്പിയും തൊഴിലാളികള്‍ക്ക് മുന്നില്‍ അമ്പരന്നു നിന്നു; തൊട്ടു പിന്നാലെ കൂടത്തായി സൈമണിന്റെ മാസ് എന്‍ട്രി; വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനൊപ്പം ഓടടാ എല്ലാം.. എന്ന ആക്രോശവും; അഞ്ചു മിനുട്ടു കൊണ്ട് കളം വെടിപ്പായി; പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് എസ്പിയുടെ ഇടപെടല്‍ കാരണം; പ്രക്ഷോഭത്തിന്റെ പേരില്‍ ഒരാള്‍ കസ്റ്റഡിയില്‍

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ സമരം മൂലം പത്തനംതിട്ട മറ്റൊരു പായിപ്പാട് ആകാതിരുന്നത് കൂടത്തായി ഹീറോ എസ്പി കെജി സൈമണിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നത്. സമരക്കൊടി ഉയര്‍ത്തിയ അതിഥി തൊഴിലാളികള്‍ക്ക് ഇടയിലേക്ക് വന്നിറങ്ങിയ എസ്പി ഒരു സന്ധി സംഭാഷണത്തിനും മുതിര്‍ന്നില്ല. ഓടടാ എല്ലാം എന്നൊരു ഉത്തരവ് മാത്രം പുറപ്പെടുവിച്ചു. ഭയന്നു പോയ തൊഴിലാളികള്‍ അഞ്ചു മിനുട്ട് കൊണ്ട് കളമൊഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ബസ് സ്ഥാപനത്തിലെ മാനേജരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കണ്ണങ്കരയില്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ തടിച്ചു കൂടിയത്. ഇതിന് കാരണമായി എന്ന് ആരോപിച്ചാണ് സൂര്യ ട്രാവല്‍സിന്റെ ഓഫീസ് മാനേജര്‍ ആസാദ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തങ്ങള്‍ക്ക് ബീഹാറിലേക്ക് പോകണം എന്നാവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികള്‍ സൂര്യ ട്രാവല്‍സ് ഉടമകളെ സമീപിച്ചിരുന്നു. മറ്റു ജില്ലകളില്‍ നിന്നെല്ലാം ഈ രീതിയില്‍ ബസ് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ടത്രേ. ആലപ്പുഴയില്‍ നിന്ന് സൂര്യ ട്രാവല്‍സ് ഇതേ രീതിയില്‍ സര്‍വീസ് നടത്തിയിരുന്നുവെന്നും പറയുന്നു.

ഈ വിവരം അറിഞ്ഞാണ് അതിഥി തൊഴിലാളികള്‍ ബസ് വാടകയ്ക്ക് വേണം എന്നാവശ്യപ്പെട്ട് സൂര്യ ട്രാവല്‍സില്‍ എത്തിയത്. ഇതിനുള്ള പാസിനായി ട്രാവല്‍സ് മാനേജര്‍ തിങ്കളാഴ്ച രാവിലെ കലക്ടറേറ്റില്‍ അപേക്ഷ നല്‍കി. പാസ് നല്‍കാന്‍ കഴിയില്ല എന്ന് ഇവിടെ നിന്ന് അറിയിപ്പ് വന്നു. ഈ വിവരം തൊഴിലാളികളെ അറിയിച്ചതോടെയാണ് അവര്‍ സംഘം ചേര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തിയത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിനെ നേരില്‍ കണ്ട് തൊഴിലാളികള്‍ പരാതി അറിയിച്ചു. ഉദയഭാനും കലക്ടറേറ്റില്‍ ബന്ധപ്പെട്ട ശേഷം പാസ് നല്‍കാന്‍ നിര്‍വാഹമില്ല എന്ന് അറിയിച്ചു.

ഇതിന് ശേഷം പുറത്തിറങ്ങിയ തൊഴിലാളികള്‍ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ എസ്‌ഐ ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. തൊട്ടുപിന്നാലെ ഡിവൈഎസ്പിയും എത്തി. തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും പാളി. കൂടുതല്‍ തൊഴിലാളികള്‍ എത്തുകയും രംഗം വഷളാവുകയും ചെയ്തപ്പോഴാണ് കൂടത്തായി വന്നിറങ്ങിയതും എല്ലാവരെയും വിരട്ടി ഓടിച്ചതും. അതിന് ശേഷം ഹിന്ദിയിലുള്ള അനൗണ്‍സ്‌മെന്റും പുറപ്പെടുവിച്ചു.

അനധികൃതമായി കൂട്ടം ചേരരുത്, ക്യാമ്പിന് പുറത്ത് ഇറങ്ങരുത് എന്നിങ്ങനെയാണ് അനൗണ്‍സ്‌മെന്റ്. ശ്രമിക് ട്രെയിന്‍ വഴി മാത്രമേ തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ കഴിയൂവെന്ന് എസ്പി അറിയിച്ചു. ഭക്ഷണം ലഭ്യമാക്കുമെന്നും കെജി സൈമണ്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category