1 GBP = 93.00 INR                       

BREAKING NEWS

ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള മരുന്നു പരിശോധന സസ്‌പെന്‍ഡ് ചെയ്ത് ലോകാരോഗ്യ സംഘടന; ഇന്ത്യന്‍ അത്ഭുത മരുന്ന് ഉപയോഗിച്ചാല്‍ ഹൃദയാഘാതമെന്ന് ഉറപ്പായതോടെ അവസാനിച്ചത് മലേറിയക്കെതിരെയുള്ള മരുന്നിന്റെ ഭാവി; ട്രംപിന്റെ അവകാശ വാദങ്ങള്‍ക്കിടയില്‍ കൊറോണാ കാലത്തെ വിവാദ മരുന്നിന്റെ ഭാവി കൂമ്പിടിഞ്ഞു

Britishmalayali
kz´wteJI³

ന്തൊക്കെയായിരുന്നു; കൊറോണയ്ക്ക് ഫലപ്രദമായ മരുന്ന്, ദിവസേന ഇത് കഴിക്കുന്നത് കൊണ്ട് തനിക്ക് കൊറോണ വരില്ല, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇതെത്തിച്ച് അമേരിക്കകാരെ രക്ഷിക്കും അവസാനം പവനായി ശവമായി. ട്രംപിന്റെ പ്രിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇനിമുതല്‍ കൊറോണ രോഗികളില്‍ പരീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്, ഈ ആന്റി - മലേറിയല്‍ മരുന്ന് കോവിഡ് 19 രോഗികളില്‍ പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കയി കൊറോണാ വ്യാപനം ശക്തിപ്രാപിക്കുവാന്‍ ആരംഭിച്ചതോടെ ഈ മരുന്നിനെ കുറിച്ച് ആവേശത്തോടെയായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നത്. എഫ് ഡി എ യും, വൈറ്റ്ഹൗസ് കൊറോണ നിവാരണ സമിതിയുടെ തലവന്‍ തുടങ്ങി, വൈദ്യശാസ്ത്ര രംഗത്തെ പല പ്രമുഖരും ഈ മരുന്നിനെതിരെ രംഗത്തു വന്നപ്പോഴും മെഡിക്കല്‍ സയന്‍സില്‍ ഒരു യോഗ്യതയുമില്ലാത്ത ട്രംപ് മാത്രം ഹൈഡ്രോക്സിക്ലോറോക്വിനിനായി പോരാട്ടം തുടര്‍ന്നു. ഈ മരുന്നിനെ എതിര്‍ക്കുന്നവര്‍ തന്റെ ശത്രുക്കളാണ് എന്ന് പ്രസ്താവിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു.

ചൈനയില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതാണെന്ന അവകാശവാദം ഉയര്‍ന്നിരുന്നെങ്കിലും അതിന് ഉപോത്കലമായ തെളിവുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും അമേരിക്കയിലും ചില രോഗികളില്‍ ഈ മരുന്ന് പരീക്ഷിക്കാന്‍ ആരംഭിച്ചു. അതിനിടയില്‍ കഴിഞ്ഞ ദിവസമാണ് ആറു ഭൂഖണ്ഡങ്ങളിലായി ഒരു ലക്ഷത്തോളം കോവിഡ് രോഗികളില്‍ നടത്തിയ പഠനത്തില്‍ ഈ മരുന്ന് ഉപയോഗശൂന്യം മാത്രമല്ല, അപകടകാരി കൂടിയാണെന്ന് കണ്ടെത്തിയത്.

ഹൈഡ്രോക്സിക്ലോറോക്വിനോ അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും ക്ലോറോക്വിനുകളൊ ഉപയോഗിക്കുന്ന കോവിഡ് 19 രോഗികളില്‍ മരണസാദ്ധ്യത വളരെ കൂടുതലാണെന്നായിരുന്നു പഠന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകാരോഗ്യ, വൈറസിനെതിരെ നാല് മരുന്നുകളും അതിന്റെ വ്യത്യസ്ത സംയോജിതങ്ങളും ഫലവത്താവുമോ എന്നറിയുവാനായി നടത്തുന്ന പഠനത്തില്‍ നിന്നും ട്രംപിന്റെ അദ്ഭുത മരുന്നിനെ ഒഴിവാക്കുകയാണെന്നും ഗവേഷകര്‍ അറിയിച്ചു.

ക്ലിനിക്കല്‍ ട്രയലുകളുടെ ഭാഗമായല്ലാതെ, കോവിഡ് രോഗികളെ ചികിത്സിക്കുവാന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ നല്‍കുന്നതിനെ സംഘടന നേരത്തേയും എതിര്‍ത്തിരുന്നു. മലേറിയ പോലെ, ചെറുക്കുവാന്‍ ശരീരത്തിന് സ്വയം പ്രതിരോധശേഷിയുള്ള രോഗങ്ങള്‍ക്ക് ഇത് ഫലവത്താണെന്ന് പറയുന്ന ആരോഗ്യ വിദഗ്ദര്‍ പക്ഷെ, അത്തരത്തില്‍ ഒരു പ്രതിരോധ ശേഷി പുതിയതായി ഉണ്ടാക്കിയെടുക്കാന്‍ ഇതിനാവില്ലെന്നും പറയുന്നു. അതേ സമയം റെംഡെസിവിര്‍, എച്ച് ഐ വി ക്കുള്ള മറ്റൊരു മരുന്ന് തുടങ്ങി നാല് മരുന്നുകളും അതിന്റെ വ്യത്യസ്ത സംയോജിതങ്ങളും ഉപയോഗിച്ചുള്ള പരീക്ഷണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

1940-ല്‍ മലേറിയയുടെ ചികിത്സക്കായി അംഗീകരിക്കപ്പെട്ട മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിന്‍. ആര്‍ത്രിറ്റിസ്, ലപ്പസ് തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് നിര്‍ദ്ദേശിച്ചു വരുന്നു. കൊറോണയുടെ ആദ്യകാലങ്ങളില്‍ ഈ മരുന്ന് ആന്റിബയോട്ടിക്കുമായി ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഫലവത്താണെന്ന ശ്രുതി പരന്നിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ഈ മരുന്നിന് ആന്റി-കൊറോണ ഔഷധം എന്ന നിലയില്‍ പ്രചുര പ്രചാരം നല്‍കിയത്. എന്നാല്‍ യു എസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ളവ ഈ മരുന്ന് കൊറോണയുടെ ചികിത്സക്കായി ഉപയോഗിക്കുന്നതില്‍ ആദ്യം മുതല്‍ക്കേ എതിരായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category