1 GBP = 93.00 INR                       

BREAKING NEWS

ഞാന്‍ ഇത്രയുമൊക്കെ കഷ്ടപ്പെട്ടിട്ടും ആരും എന്താണ് എന്നെ അഭിനന്ദിക്കാത്തത്? കൊറോണയില്‍ മരണം ഒരു ലക്ഷം ആവുമ്പോള്‍ ട്രംപിന്റെ നിരാശ വേണ്ടത്ര ക്രെഡിറ്റ് കിട്ടാത്തതില്‍; അമേരിക്കന്‍ പ്രസിഡണ്ടിന്റെ അടുത്ത വിവരക്കേട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മരണം ഒരു ലക്ഷത്തിനു അടുത്തെത്തി അമേരിക്കന്‍ കോവിഡില്‍

Britishmalayali
kz´wteJI³

ലോക സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തില്‍ ഏറെയായിക്കഴിഞ്ഞു. മരണം 1 ലക്ഷമാകുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം മതി എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അപ്പോഴും പ്രസിഡണ്ട് ട്രംപിന് സങ്കടം തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്നില്ല എന്നതിലാണ്. തന്റെ ഭരണ നിര്‍വ്വഹണ വിഭാഗത്തിന് കൊറോണയെ ചെറുക്കാന്‍ കാഴ്ച്ചവച്ച നല്ല പ്രകടനത്തിന്റെ പേരില്‍ നല്ല അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ഇതിനായി കഷ്ടപ്പെട്ട തന്നെ ആരും അഭിനന്ദിക്കുന്നില്ല എന്നായിരുന്നു ഇന്നലെ അദ്ദേഹം ട്വീറ്റ് ചെയ്തത്.

ചൈന വൈറസ് എന്നുകൂടി അറിയപ്പെടുന്ന കൊറോണ വൈറസിനെ ചെറുക്കുന്ന കാര്യത്തില്‍ രാജ്യം മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് എല്ലാവരും പറയുന്നു. എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് ആരംഭിക്കുന്നത്. ഹോങ്കോംഗിനെ വരുതി നിര്‍ത്താന്‍ ചൈന ശക്തിയായ നിയമനിര്‍മ്മാണവുമായി രംഗത്ത് വരുന്ന സമയത്ത് ചൈനാ- അമേരിക്കന്‍ ബന്ധം കൂടുതല്‍ വഷളാവുകയാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ ട്വീറ്റ്.

വിവിധ സംസ്ഥാനങ്ങളിലേക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാനായി. വെന്റിലേറ്ററുകള്‍, ടെസ്റ്റിംഗ് കിറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത് പല സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും ആശ്വാസം പകര്ന്നു. അദ്ദേഹം തുടരുന്നു. എന്നാല്‍ എന്റെ ജീവിതം നിങ്ങളുടെ പരസ്യത്തിനുള്ളതല്ല എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തി നഴ്സുമാര്‍ അടക്കം നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തെത്തി.

അതിനിടയില്‍, തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡണ്ടുമായ ജോ ബിഡനെതിരെ ശക്തിയായി രംഗത്ത് വരാനും ട്രംപ് മടിച്ചില്ല. ചൈനയോടെ ഇത്ര ദുര്‍ബലമായി പെരുമാറിയ മറ്റൊരു വ്യക്തി കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ ഉണ്ടായിട്ടില്ല എന്നാണ് ബിഡനെ കുറിച്ച് ട്രംപ് പറഞ്ഞത്. ചൈനാക്കാര്‍ക്ക് ആവശ്യമായതൊക്കെ, ലാഭകരമായ വ്യാപാരകരാറുകള്‍ അടക്കം ബിഡന്‍ ഉള്‍പ്പെടുന്ന ഭരണകൂടം നല്‍കിയെന്ന് ആരോപിച്ച ട്രംപ് താന്‍ അതൊക്കെ ഇപ്പോള്‍ തിരിച്ചെടുക്കുകയാണെന്നും പറഞ്ഞു.

കോവിഡ്-19 എന്ന മഹാവ്യാധിയെ നേരിടുന്നതില്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധവും, തകര്‍ന്ന സാമ്പത്തിക രംഗവും കടുത്ത വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍, ചൈനാ വിരോധം ഉയര്‍ത്തി അതിനെ നേരിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ചൈനയില്‍ നിന്നുള്ള യാത്രാവിലക്ക് നിരോധിച്ചപ്പോള്‍ തന്നെ സെനോഫോബിക് (അപരിചിതരേയും വിദേശികളേയും അകാരണമായി വെറുക്കുന്ന ഒരുതരം മാനസികാവസ്ഥയുള്ള വ്യക്തി) എന്നാണ് ജോ ബിഡന്‍ വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതിനു ശേഷം 44,000 അമേരിക്കന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തെയും എതിര്‍ത്തു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോള്‍ഫ് കാര്‍ട്ടില്‍ നിന്നും ട്വീറ്റ് ചെയ്യുന്നതിനുമപ്പുറം ഒരു പ്രസിഡണ്ടിന് ചെയ്തുതീര്‍ക്കാന്‍ കടമകള്‍ ഏറെയുണ്ടെന്നായിരുന്നു ജോ ബിഡന്റെ പ്രതികരണം. കോവിഡ് 19 എന്ന മഹാവ്യാധിയെ ചെറുക്കാന്‍ ട്രംപ് ഭരണകൂടം ഒരു തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല എന്നും അതാണ് ഇന്ന് ഇത്ര വലിയൊരു ദുരന്തത്തിന് കാരണമായി തീര്‍ന്നതെന്നുമായിരുന്നു ജോ ബിഡന്‍ ആരോപിച്ചത്. വേണ്ട സമയത്ത് ആവശ്യമായ നടപടികെളെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു.

ട്രംപിന്റെ ട്വീറ്റ് വരുന്നതിന് തൊട്ടുമുന്‍പായി ഭരണകൂടത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സിന്റെ ട്വീറ്റ് വന്നിരുന്നു. രോഗവ്യാപനം കുറയുകയാണെന്നും, മരണ സംഖ്യയും ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണവും ക്രമമായി കുറഞ്ഞുവരികയാണെന്നും ചൂണ്ടിക്കാട്ടിയ ട്വീറ്റില്‍ ഭരണകൂടത്തിന്റെ നടപടികള്‍ ഫലം കണ്ടുതുടങ്ങി എന്നും അവകാശപ്പെട്ടിരുന്നു. അമേരിക്ക പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category