1 GBP = 93.00 INR                       

BREAKING NEWS

കൈപിടിച്ചു നടക്കുന്നതിനിടയില്‍ പൊടുന്നനെ മകനെ കനാലിലേക്ക് തള്ളി വിട്ട് രക്ഷപ്പെടുന്നോ എന്ന് നോക്കി ഓടി രക്ഷപ്പെടുന്ന അമ്മ! മനസാക്ഷിയുള്ള ആരേയും കരയിക്കുന്ന ഒരു കൊലപാതക ശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; രണ്ടാം തവണ മരണം ഉറപ്പാക്കിയപ്പോള്‍ നടത്തിയ അന്വേഷണത്തില്‍ അമ്മ കുടുങ്ങിയ കഥയിങ്ങനെ

Britishmalayali
kz´wteJI³

നുഷര്‍ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന ഭാഷകളിലെ സാഹിത്യസൃഷ്ടികളിലൊക്കെ അമ്മയെന്ന സങ്കല്‍പത്തെ വാഴ്ത്തിപ്പാടിയിട്ടേയുള്ളു. ദൈവത്തിന് എല്ലാരേയും പരിപാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അമ്മമാരേ സൃഷ്ടിച്ചു എന്നാണ് പറയാറുള്ളത്. എന്നാല്‍ എല്ലാ അമ്മമാരും ദൈവത്തിന്റെ പ്രതിനിധികളല്ല എന്നതിന് തെളിവ് ഈയടുത്ത കാലത്ത് നമ്മുടെകൊച്ചുകേരളത്തില്‍ നിന്നുപോലും ലഭിക്കുകയുണ്ടായി. അതിനെയും വെല്ലുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫ്ളോറിഡയില്‍ നിന്നും വരുന്നത്.

ഓട്ടിസം ബാധിച്ച സ്വന്തം മകനെ ഒരമ്മ കനാലില്‍ തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വന്തം മകനെ കൊലപ്പെടുത്തുവാനുള്ള അവരുടെ ആദ്യ ശ്രമമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. ഓട്ടിസം ബാധിച്ച അലെജാന്‍ഡ്രോ റിപ്ലൈീന്ന തന്റെ മകനെ 45 കാരിയായ അമ്മ പട്രീഷ്യാ റിപ്ലി കനാലില്‍ തള്ളിയിടുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

വീഡിയോയില്‍ കാണുന്നത് അവരുടെ ആദ്യ ശ്രമമായിരുന്നു. മകനെ കൈപിടിച്ച് നടത്തിക്കൊണ്ടുവന്ന് ആരും അറിയാതെ കനാലില്‍ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അതുവഴി വന്ന വഴിപോക്കരില്‍ ചിലര്‍ ആ കുട്ടിയെ രക്ഷിച്ചു. കുട്ടി രക്ഷപ്പെടുമെന്ന് മനസ്സിലാക്കി തിരിച്ചുവന്ന അവര്‍ പിന്നീട് കുട്ടിയേയും കൊണ്ട് മിക്കോസുകീ ഗോള്‍ഫ് ക്ലബ്ബിനടുത്തുള്ള കനാലിലേക്ക് പോവുകയായിരുന്നു. അവിടെ വച്ച് ആ അമ്മ തന്റെ മകനെ കനാലില്‍ മുക്കി കൊന്നു എന്നാണ് പോലീസ് കേസ്.

കറുത്തവര്‍ഗ്ഗക്കാരായ രണ്ടുപേര്‍ തന്നെ ആക്രമിച്ചെന്നും തന്റെ പണവും ഫോണും ഒപ്പം കൂടെയുണ്ടായിരുന്ന മകനേയും തട്ടിക്കൊണ്ടുപോയെന്നും അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരവേയാണ് ഗോള്‍ഫ് കോഴ്സിനടുത്തുള്ള കനാലില്‍ നിന്നും കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ചില സാക്ഷികളെ ചോദ്യം ചെയ്യുകയും ആദ്യ ശ്രമത്തിന്റെ വീഡിയോ കവറേജ് കാണിക്കുകയും ചെയ്തതോടെ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു.

എന്നാല്‍ തന്റെ ഭാര്യ ഇത് ഒരിക്കലും ചെയ്യില്ല എന്നാണ് കുട്ടിയുടെ പിതാവ് ആള്‍ഡോ റിപ്ലി പറയുന്നത്. മകന്റെ മരണത്തില്‍ ദുഃഖം സഹിക്കാതെ വിങ്ങിക്കരഞ്ഞുകൊണ്ടാണ് ആ പിതാവ് മാദ്ധ്യമങ്ങളെ അഭിമുഖീകരിച്ചത്. കുട്ടിയുടെ സഹോദരനും ഇതുതന്നെയാണ് പറയുന്നത്. അലെജാന്‍ഡ്രോയെ പൊന്നുപോലെ നോക്കിയിരുന്ന അമ്മ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നാണ് സഹോദരനും അഭിപ്രായപ്പെടുന്നത്.

എല്ലാത്തരത്തിലും നല്ല ഒരു അമ്മയായിരുന്നു പട്രീഷ്യ എന്നാണ് എല്ലാവര്‍ക്കും പറയുവാനുള്ളത്. അതുകൊണ്ട് തന്നെ അവര്‍ക്ക് പറയാനുള്ളത് എന്തെന്നറിയുവാനും ഒരു അവസരം കൊടുക്കണം. അതുവരെ ഈ കേസിനെ മുന്‍വിധിയോടെ സമീപിക്കരുതെന്ന് പ്രശസ്ത നിയമജ്ഞനായ നെല്‍സണ്‍ റോഡ്രിഗസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category